Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
ഗര്‍ഭകാലം സ്ത്രീകളുടെ ശരീരത്തിന് ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം തടി കൂടാനും ശരീരാകൃതി നഷ്ടപ്പെടാനും ഇട വരുന്ന ഒരു സമയം.
ഇതുകൊണ്ടു തന്നെ മാറിടഭംഗിയുടെ കാര്യത്തിനും പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം തന്നെയാണിത്.
കൃത്യ അളവിലുള്ള ബ്രാ ധരിക്കേണ്ടത് ഇതു കൊണ്ടുതന്നെ വളരെ അത്യാവശ്യമാണ്.
ഗര്‍ഭകാലത്ത് ബ്രാ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്നറിയൂ.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
ഗര്‍ഭകാലത്ത് മാറിടവലിപ്പം കൂടുന്നത് സ്വാഭാവികം. ഇതുകൊണ്ടു തന്നെ സാധാരണ സൈസിനേക്കാള്‍ വലിപ്പമുള്ള ബ്രാ ധരിക്കേണ്ട വരും. മാറിടങ്ങളുടെ അളവെടുത്ത് പാകത്തിനുള്ള ബ്രാ ധരിയ്ക്കുക.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
പാഡുകള്‍ പിടിപ്പിച്ച ബ്രാ ഗര്‍ഭകാലത്ത് ധരിക്കാതിരിക്കുകയാണ് ഉത്തമം. സ്ട്രെച്ചബിള്‍ ബ്രാകളായിരിക്കും കൂടുതല്‍ നല്ലത്.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
രാത്രി സമയത്ത് ബ്രാ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഗര്‍ഭിണിയ്ക്ക് ശ്വസിക്കുന്നതിന് ഇത് ഗുണം ചെയ്യും.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
ബ്രായുടെ സ്ട്രാപ്പുകളും അധികം മുറുകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഗര്‍ഭകാലത്ത് അസ്വസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
ഗര്‍ഭം മൂന്നു മാസം കഴിയുന്നതോടെ മാറിട വലിപ്പം വീണ്ടും കൂടാറാണ് പതിവ്. ഈ സമയത്ത് ബ്രാ കപ്പുകളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
തീരെ കനം കുറഞ്ഞ സ്ട്രാപ്പുകളുള്ള ബ്രാ ധരിക്കാതിരിക്കാനും ശ്രദ്ധിക്കുക.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
പാകത്തിനുള്ള ബ്രാ ധരിച്ചില്ലെങ്കില്‍ മാറിടങ്ങള്‍ തൂങ്ങാന്‍ സാധ്യത ഏറെക്കുടുതലാണ്. സപ്പോര്‍ട്ടീവ് ടൈപ്പ് ബ്രാകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
പൂര്ണഗര്ഭകാലത്ത് ബ്രാ ധരിക്കാന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. ഇവര്‍ക്കായി പാഡഡ് ടോപ്പുകള്‍ ലഭ്യമാകും.

ഗര്‍ഭകാലത്തു ബ്രാ ധരിയ്ക്കുമ്പോള്‍
പ്രസവം കഴിഞ്ഞാല്‍ കുഞ്ഞിന് പാലൂട്ടാന്‍ പാകത്തില്‍ മറ്റേര്‍ണിറ്റി ബ്രായകള് ഉപയോഗിക്കാം.



Click it and Unblock the Notifications
