Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭധാരണത്തിന് സഹായിക്കും ചില വഴികള്‍
മാതാപിതാക്കളാകുകയെന്നത് എല്ലാവരുടേയും ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും. ഒരു കുഞ്ഞിന്റെ കൊഞ്ചലും കളിയുമെല്ലാം കാണാനും അറിയാനും ആഗ്രഹിക്കാത്തവുണ്ടാകില്ല.
എന്നാല്‍ ചിലര്‍ക്കെങ്കിലും കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും.
ഗര്‍ഭധാരണത്തിന് അനുകൂലവും പ്രതികൂലവുമായ ധാരാളം ഘടകങ്ങളുണ്ട്. ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
അമിതവണ്ണം ഗര്‍ഭധാരണത്തിന് എപ്പോഴും പ്രതികൂലമായി നില്ക്കുന്ന ഒരു ഘടകമാണ്. ഇത് മാസമുറ, ഓവുലേഷന് പ്രശ്നങ്ങളുണ്ടാക്കും. ഉയരത്തിന് ആനുപാതികമായ തൂക്കം എപ്പോഴും സൂക്ഷിക്കുക. അമിതവണ്ണം വേണ്ട, അതുപോലെ തൂക്കം വല്ലാതെ കുറയുകയുമരുത്.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
വ്യായാമങ്ങള്‍ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നുതന്നെയാണ്. ശരീരഭാരം ക്രമീകരിക്കാനും ഹോര്‍മോണ്‍ പ്രക്രിയ ശരിയായി നടക്കാനും ഇത് സഹായിക്കും. എന്നാല്‍ യൂട്രസിന് സ്ട്രെസ് നല്കുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യരുത്.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
ഓവുലേഷന് നടക്കുന്ന ദിവസങ്ങളാണ് ഗര്‍ഭധാരണ ശേഷി കൂടുതലുള്ള ദിനങ്ങള്‍. ഓവുലേഷന് കൃത്യമായി കണ്ടെത്തണം. കൃത്യമായ ഓവുലേഷന് കണ്ടെത്തുവാന്‍ ഓവുലേഷന് കലണ്ടര്‍ സഹായിക്കും.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
ഓവുലേഷന് കണ്ടത്താന്‍ ഓവുലേഷന് സ്ട്രിപ്പുകളും സഹായിക്കും. ഇത് വജൈനയിലേക്കു വയ്ക്കുക. ഇവ ചുവന്ന നിറം കാണിക്കുകയാണെങ്കില്‍ ഓവുലേഷന് ദിവസങ്ങളാണെന്നു തിരിച്ചറിയാം.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
പുകവലി ഗര്‍ഭധാരണശേഷി കുറയ്ക്കുന്ന ഒന്നാണ്. ഗര്‍ഭം ധരിക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഈ ശീലം ഉപേക്ഷിയ്ക്കുക.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, പാലുല്പന്നങ്ങള് എന്നിവ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. ഇവ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തണം.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
പുരുഷന്മാരുടെ ബീജസംഖ്യ കുറവാണെങ്കില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടു നേരിടും. സ്പേം കൗണ്ട് കൃത്യമാണോയെന്നുറപ്പു വരുത്തണം.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
വജൈനയില്‍ നിന്നും ഡിസ്ചാര്‍ജ് കൂടുതലുള്ള ദിവസങ്ങള്‍ ഓവുലേഷന് ദിനങ്ങളാണു കാണിയ്ക്കുന്നത്. ഇത്തരം ദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ഹോര്‍മോണ്‍ ബാലന്‍സ് തെറ്റിയ്ക്കും. ഇത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.

ഗര്‍ഭം ധരിക്കാന്‍ ചില വഴികള്‍
ഇത്തരം കാര്യങ്ങളിലൂടെയും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ തകരാറെവിടെയാണെന്നു കണ്ടെത്താന്‍ ഡോക്ടറുടെ സഹായം തേടാം.



Click it and Unblock the Notifications
