Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രണ്ടാമതും ഗര്‍ഭിണിയെങ്കില്‍....
വീട്ടില്‍ പുതിയൊരംഗത്തിന്റെ ജനനം ഏറെ ആഹ്ലാദകരമായ സംഭവമാണ്. നിലവില്‍ വീട്ടില്‍ മുതിര്‍ന്ന കുട്ടിയുണ്ടെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ ജനനം നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷകരമായിരിക്കും. ഗര്‍ഭിണിയായിരിക്കുക എന്നത് നിങ്ങളെ സംബന്ധിച്ച് പുതിയൊരു കാര്യമല്ല. എന്നിരുന്നാലും ഇതുവരെയില്ലാത്ത ചില ഉത്തരവാദിത്വങ്ങള്‍ പുതിയ കുഞ്ഞിന്റെ ജനനത്തോടെ ഉണ്ടാവും.
ഒരു കുഞ്ഞിന്റെ ജനനം കൗതുകകരമായ തയ്യാറെടുപ്പുകളുടെയും തിരഞ്ഞെടുക്കലുകളുടെയും സമയമാണ്. വീട്ടില്‍ പല മാറ്റങ്ങളും വരുന്നതിനൊപ്പം ആദ്യ കുട്ടി പുതിയ കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ച് പല ചോദ്യങ്ങളും ചോദിച്ചു തുടങ്ങും. രണ്ട് കുട്ടികളെ ഒരേ സമയം നോക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. അതിനാല്‍ തന്നെ രണ്ടാമത്തെ കുട്ടിക്കായി ആലോചിക്കുമ്പോള്‍ തന്നെ ചില ഭാവി പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്.

രണ്ടാമത്തെ ഗര്‍ഭത്തിന്റെ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണമുണ്ടാകും. കാരണം നിങ്ങള്‍ സ്വന്തം കാര്യങ്ങള്‍ക്കൊപ്പം കുട്ടിയുടെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ മൂത്തകുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യാന്‍ വിട്ടുപോകരുത്. പ്രസവത്തിന് ശേഷം 6-8 ആഴ്ചകള്‍ പുതിയ കുഞ്ഞിന്റെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതിനാല്‍ അല്പം വിഷമം സഹിക്കേണ്ടിവരുമെന്നത് തീര്‍ച്ച. രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുമ്പോള്‍ നടപ്പില്‍ വരുത്താവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1. സാധനങ്ങളുടെ പുനരുപയോഗം - നവജാത ശിശുവിന് ഉപയോഗിക്കാന്‍ സാധിക്കുന്ന മൂത്തകുട്ടിയുടെ ഉടുപ്പുകളും മറ്റ് സാധനങ്ങളും ഒരുക്കി വെയ്ക്കുക. കുട്ടിയെ പുറത്ത് കൊണ്ടുപോകുമ്പോള്‍ ആണ്, പെണ് ഭേദം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാം. എന്നാല്‍ വീട്ടില്‍ ഏത് തരം വസ്ത്രങ്ങളും ധരിപ്പിക്കാനാവും. അതുപോലെ പാല്‍കുപ്പികളും മറ്റ് സാധനങ്ങളും വീണ്ടും ഉപയോഗിക്കാനായി ഒരുക്കിവെയ്ക്കാം.
2. ഡയപ്പറുകള്‍ - പുതിയ കുഞ്ഞിനായി ഡയപ്പറുകള്‍ വാങ്ങി വെയ്ക്കാം. സൈസ് 1 ഉള്ള നിരവധി ഡയപ്പറുകള്‍ വാങ്ങി സൂക്ഷിക്കുക. ഇത് കുട്ടി ജനിക്കുന്ന സമയത്ത് ഏറെ ഉപകാരപ്പെടും.
3. ലഘുഭക്ഷണങ്ങള്‍ - രണ്ടാമത്തെ കുട്ടിയുടെ ജനനം അടുക്കുമ്പോള്‍ വീട്ടില്‍ പലതരം ലഘുഭക്ഷണങ്ങള്‍ തണുപ്പിച്ചും, ഉണക്കിയുമൊക്കെ ശേഖരിച്ചുവെയ്ക്കുക. ഇത് കുട്ടി ജനിച്ചുകഴിയുമ്പോളുള്ള തിരക്കുകള്‍ക്കിടയില്‍ പാചകത്തിന് സമയലാഭം നല്‍കും. ഇതു വഴി ജോലിഭാരം കുറയ്ക്കാനുമാകും.
4. കളിപ്പാട്ടപ്പെട്ടികള് - ചെറിയ കുഞ്ഞിനെ ശ്രദ്ധിക്കുന്ന സമയത്ത് മൂത്ത കുട്ടിയെ അടക്കിയിരുത്താന്‍ കളിപ്പാട്ടങ്ങളിടുന്ന ടോയ് ബിന്നുകള്‍ വാങ്ങുക. ഇവ കിടപ്പ് മുറിയിലോ, അലക്ക് മുറിയിലോ വെയ്ക്കാം. കുട്ടി ഇവയും വച്ച് ഏറെ സമയം ചെലവഴിച്ചുകൊള്ളും.
5. വൃത്തി - വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടി കിടക്കാനുള്ള മുറിയും പരിസരങ്ങളുമൊക്കെ അണുവിമുക്തമാക്കണം. ഇത് ഏറെ പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന ഒരു കാര്യമാണ്.
6. സഹായത്തിനുള്ള ക്ഷണം - ഗര്‍ഭകാലത്തും, പ്രസവസമയത്തും സഹായത്തിനായി കുടുംബാഗങ്ങളെ ക്ഷണിക്കാം. ഇത് വഴി മൂത്തകുട്ടിയെ നോക്കാനും, നിങ്ങളുടെ കാര്യങ്ങള്‍ക്കും സഹായം ലഭിക്കും.
7. മൂത്ത കുട്ടിയെ ഒരുക്കുക - രക്ഷിതാക്കള്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. അതിലൊന്നാണ് മൂത്തകുട്ടിയുടെ വികാരങ്ങളെ പരിഗണിക്കുക എന്നത്. അനുജനോ, അനുജത്തിയോ ജനിക്കാന്‍ പോകുന്നതിനെപ്പറ്റി കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തുക. പലപ്പോഴും ഈ ബോധവത്കരണത്തിന്റെ അഭാവത്തില്‍ കുട്ടിയുടെ ജനനം ഏറെ പ്രശ്നങ്ങളുണ്ടാക്കും. ജനിക്കാന്‍ പോകുന്ന കുട്ടി അവന്റെ കളിക്കൂട്ടുകാരനായിരിക്കുമെന്ന് പറഞ്ഞ് അവനെ ഇക്കാര്യത്തില്‍ താല്പര്യമുള്ളവനാക്കുക.



Click it and Unblock the Notifications
