Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഗര്‍ഭിണി ഭക്ഷണം കഴിയ്ക്കുമ്പോള്‍.....
ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നു പറയും. നല്ലപോലെ ഭക്ഷണം കഴിയ്ക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പരമപ്രധാനവുമാണ്.
ഗര്‍ഭകാലത്ത് നല്ല ഭക്ഷണം നല്ലപോലെ കഴിയ്ക്കാന്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഗര്‍ഭകാലത്ത് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ജോലിത്തിരക്കില്‍ ഭക്ഷണം മറന്നുപോകാന്‍ സാധ്യത കൂടുതലായതു കൊണ്ടുതന്നെ. മറ്റുള്ളവര്‍ കഴിയ്ക്കുന്നതു പോലെ കൃത്യസമയത്തു മാത്രമല്ല, ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ഇങ്ങനെ ഇടയ്ക്കിടെ കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍ക്കു ചേര്‍ന്ന ഒന്നാണ് പഴവര്‍ഗങ്ങള്‍. ഇവ തടി കൂട്ടാതെ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കും. ആപ്പിള്‍, പെയര്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി സൂക്ഷിച്ചാല്‍ ഇടയ്ക്കിടെ കഴിയ്ക്കുകയുമാകാം.
പഴവര്‍ഗങ്ങളാണ് നല്ലതെങ്കിലും ഇതു കഴിയ്ക്കുവാന്‍ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ തോന്നുകയാണെങ്കില്‍ ജ്യൂസും കുടിയ്ക്കാം. ഇത് വിശപ്പും കുറയ്ക്കും. പോഷണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.
വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ദാഹിയ്ക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുക. ഗര്‍ഭകാലത്തെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.
ഡ്രൈ ഫ്രൂട്സ് ഗര്‍ഭകാലത്തു കഴിയ്ക്കാവുന്ന ഭക്ഷണമാണ്. ഇതിലെ നല്ല കൊഴുപ്പ് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം നല്‍കും. ഇവ സൂക്ഷിക്കാനും കഴിയ്ക്കാനും എളുപ്പവുമാണ്.
പാല് കുഞ്ഞിനും അമ്മയ്ക്കും കാല്‍സ്യം നല്കാന് വളരെ പ്രധാനമാണ്. എന്നാല്‍ പാല് കുടിയ്ക്കാന്‍ മടിയുള്ള ഗര്ഭിണികളുമുണ്ടാകും. ഇവര്‍ക്ക് മില്‍ക് ഷേയ്ക്ക് കഴിയ്ക്കാം. പഴങ്ങള്‍ അടിച്ചു ചേര്‍ത്ത ഷേയ്ക്കാണെങ്കില് കൂടുതല്‍ നല്ലത്. ഇത് പഴങ്ങളുടേയും പാലിന്റെയും ഗുണം നല്‍കും.
ഭക്ഷണത്തിനിടയ്ക്കുള്ള നീണ്ട ഇടവേളകള്‍ തീര്‍ച്ചയായും ഒഴിവാക്കുക. ഇത് ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെന്നും വരാം.



Click it and Unblock the Notifications
