Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭാവസ്ഥയിലെ പ്രമേഹം
ഒരു പ്രമേഹരോഗിയാണ് നിങ്ങളെങ്കില്‍ ഗര്‍ഭകാലം ആശങ്കകളുടേതാണ്. പ്രമേഹരോഗിയാണ് എങ്കില്‍ ഗര്‍ഭകാലത്ത് ആദ്യം ചെയ്യേണ്ടത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ്. ഗര്‍ഭാവസ്ഥയിലെ പ്രമേഹം നിങ്ങളുടെ മാത്രം ആരോഗ്യത്തെയല്ല ബാധിക്കുക, വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെക്കൂടിയാണ്. ഗര്‍ഭം അലസാതിരിക്കുന്നതിനും മാസം തികയാതുള്ള പ്രസവം ഒഴിവാക്കുന്നതിനും ചാപിള്ളപ്രസവം ഇല്ലാതിരിക്കുവാനും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാതിരിക്കുവാനും കുഞ്ഞിനും അമ്മയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിക്കുവാനും ഗര്‍ഭാവസ്ഥയില്‍ നല്ല കരുതല്‍ വേണം.
ഗര്‍ഭാവസ്ഥയുടെ ആദ്യകാലങ്ങളില്‍ ഇടയ്ക്കിടെ പ്രമേഹം പരിശോധിക്കണം. കുഞ്ഞിന്റെ ഹൃദയം, തലച്ചോറ്, കിഡ്നി, ശ്വാസകോശം എന്നിവ രൂപപ്പെടുന്ന ഈ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ അത് കുഞ്ഞിനെ ബാധിക്കും
ഗര്‍ഭകാലത്തെ പ്രമേഹം നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യങ്ങളെ ഒരേപോലെ ബാധിക്കും. ചില കരുതലുകള്‍ ഈ സമയത്ത് എടുക്കുന്നത് നല്ലതാണ്. അത്തരം ചില മുന്‍കരുതലുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്

1)രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക
പ്രമേഹരോഗിയാണ് നിങ്ങളെന്നറിഞ്ഞാല് ഉടന്‍ ചെയ്യേണ്ടത് ഗര്‍ഭിണിയായിരിക്കെ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മല്‍ ആയി നിലനിര്‍ത്താന്‍ പരിശ്രമിക്കുക.

2)വ്യായാമം
ഗര്‍ഭിണിയായിരിക്കെ അമിത ഭാരമുള്ള വ്യായാമമൊന്നും ചെയ്യേണ്ട. അല്‍പ്പദൂരം നടക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ, പ്രമേഹമുള്ള ഗര്‍ഭിണികള്‍ പ്രത്യേകിച്ചും ഈ നിര്‍ദ്ദേശം പാലിക്കുക

3) മെഡിക്കല്‍ ടെസ്റ്റുകള്‍ ഒഴിവാക്കരുത്
മെഡിക്കല്‍ ചെക്കപ്പുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് സമയത്തിന് തന്നെ ചെയ്യണം. ഗര്‍ഭാവസ്ഥയിലെ നിങ്ങളുടെ പ്രമേഹത്തിന്റെ തോതറിയാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ. മൂത്രവും രക്തവും പരിശോധിക്കണം

4)ആരോഗ്യകരമായ ജീവിതരീതി
നിങ്ങളുടെ ജീവിതവും ജീവിതശൈലിയുമാണ് ഉദ്ദേശിക്കുന്നത്. സംതുലനാവസ്ഥ നിലനിര്‍ത്തുന്ന ഭക്ഷണം കഴിക്കണം. വ്യായാമം ചെയ്യുക. ജീവിതത്തോട് പോസിറ്റീവ് കാഴ്ച്ചപ്പാട് പുലര്‍ത്തുക. ഇത് ജീവിതത്തില്‍ ക്രീയാത്മകമായ മാറ്റങ്ങളുണ്ടാക്കും.

5)ജങ്ക് ഫുഡ് വേണ്ട
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ടിന് ഫുഡും, പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക. അവയിലൊക്കെ ആവശ്യത്തിലേറെ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും.

6)ആരോഗ്യകരമായ ഡയറ്റ്
ഗര്‍ഭിണികള്‍ തീര്‍ച്ചയായും എല്ലാ പോഷകഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഭക്ഷണക്രമമായിരിക്കണം പാലിക്കേണ്ടത് . പ്രമേഹബാധിതര്‍ പ്രത്യേകിച്ചും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക.

7)യോഗ
യോഗയും ധ്യാനവുമാണ് മനസ്സിനെയും ശരീരത്തെയും തുലനം ചെയ്ത് നിര്‍ത്തുവാന്‍ സഹായിക്കുന്നത്. ഹോര്‍മോണ്‍ ബാലന്‍സിംഗിനും നല്ലതാണ്. യോഗ ക്ലാസില്‍ പോകുന്നത് നല്ലതാണ്.

8)റിലാക്സ്
ഗര്‍ഭകാലത്തെ പ്രമേഹത്തെക്കുറിച്ചാലോചിച്ച് നല്ല മൂഡ് കളയരുത്. പകരം അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുക. നിയന്ത്രിക്കുവാന്‍ ആവത് ചെയ്യുക. പ്രമേഹരോഗിയായ ഗര്‍ഭിണിയാണ് എന്നുള്ളതുകൊണ്ട് തന്നെ മാനസികപിരിമുറുക്കവും അമിത ജോലിയും ഒഴിവാക്കുക

9)റെക്കോര്‍ഡുകള്‍ സൂക്ഷിക്കുക
ഷുഗര്‍ പരിശോധിച്ച കടലാസുകള്‍ സൂക്ഷിച്ചുവെയ്ക്കുക. നിങ്ങളുടെ ഡോക്ടര്‍ക്ക് അത് ഗുണംചെയ്യും. ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്കുവാന് ഇത് വഴി ഡോക്ടര്‍ക്ക് സാധിക്കും.

10)ഡോക്ടറുടെ ഉപദേശം തേടുക
ഗര്‍ഭാവസ്ഥയില്‍ പ്രമേഹം തിരിച്ചറിഞ്ഞാല്‍ പരിചയസമ്പത്തുള്ള ഡോക്ടറുടെ സേവനം തേടുക. സ്വയം ചികിത്സ നിങ്ങള്‍ക്കും കുഞ്ഞിനും നന്മ ചെയ്യില്ല



Click it and Unblock the Notifications
