Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
ഗര്‍ഭകാലത്ത് സ്ത്രീകള്‍ പല ശാരീരിക അസ്വസ്ഥകളും ഉണ്ടാകുന്നത് സാധാരണമാണ്. നല്ല ഉറക്കം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനമാണെങ്കിലും ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാറുമില്ല.
ഗര്‍ഭകാലത്ത് ഉറക്കം ലഭിയ്ക്കാത്തതിന് പല കാരണങ്ങളുണ്ടാകും. വയര്‍ വലുതാകുന്നതു കാരണം ഇഷ്ടപ്പെടുന്ന രീതിയില്‍ കിടക്കാന്‍ സാധിക്കാത്തത്, കാല്, നടുവേദന, ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാവുക തുടങ്ങിയവയെല്ലാം ഗര്‍ഭകാലത്ത് ഉറക്കം നഷ്ടപ്പെടുന്നതിനുള്ള ചില കാരണങ്ങളുണ്ട്.
ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്, ഇവയെന്തെന്നറിയൂ,

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
നടുവിനും ശരീരത്തിനും താങ്ങ് നല്കുന്ന രീതിയില്‍ കൂടുതല്‍ തലയിണകള്‍ ഉപയോഗിക്കുക. ഇത് കിടക്കാനും നല്ല ഉറക്കം ലഭിയ്ക്കാനും ഒരു പരിധി വരെ സഹായിക്കും.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
പകലുറക്കം പലപ്പോഴും രാത്രി ഉറക്കം നഷ്ടപ്പെടുത്തുവാന്‍ കാരണമാകും. ഗര്‍ഭിണികള്‍ പകലുറക്കം ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
സ്ട്രെസും ടെന്‍ഷനുമെല്ലാം മറ്റെല്ലാവരേയും പോലെ ഗര്‍ഭകാലത്തും ഉറക്കം തടസപ്പെടുത്തും. ഇത് പരമാവധി ഒഴിവാക്കുക. യോഗ പോലുള്ളവ ചെയ്യുന്നത് ഗുണം ചെയ്യും.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
രാത്രി കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചൂടുപാല് കുടിയ്ക്കുക. ഇതുപോലെ രാത്രി അമിത ഭക്ഷണവും ഒഴിവാക്കുക തന്നെ വേണം.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
രാത്രി അടിയ്ക്കടി മൂത്രശങ്കയുണ്ടാകുന്നതും ഉറക്കം തടസപ്പെടുത്തും. രാത്രി വെള്ളം കുടി കുറയ്ക്കുക. പകരം പകല്‍ ധാരാളം വെള്ളം കുടിയ്ക്കാം.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
ശരീരത്തില്‍ വേദനയുള്ളിടത്ത് ഹോട്ട് വാട്ടര്‍ ബാഗ് പിടിയ്ക്കുന്നതും ചൂടു പിടിയ്ക്കുന്നതുമെല്ലാം നല്ലതാണ്. പ്രത്യേകിച്ച് കാലുകളിലും നടുവിനും. ശാരീരിക വേദനകള്‍ പലപ്പോഴും ഉറക്കത്തിന് തടസം നില്‍ക്കാറുണ്ട്.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
കിടക്കും മുന്‍പ് ചൂടുവെള്ളത്തിലുള്ള ഒരു കുളി നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. ഇതില്‍ മസിലുകള്‍ക്ക് അയവ് നല്‍കും.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
ഉറക്കത്തിന് കൃത്യമായ ഒരു ടൈംടേബിളുണ്ടാക്കുക. കൃത്യസമയത്തു തന്നെ കിടക്കുകയും ഉണരുകയും ചെയ്യുക. ഇത് നല്ല ഉറക്കത്തിന് സഹായിക്കും.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
ഗര്‍ഭിണികള്‍ രാത്രി ജങ്ക് ഫുഡ് ഒഴിവാക്കണം. ഇത് വയറിന് കനമുണ്ടാക്കും. നല്ല ഉറക്കത്തിന് തടസം നില്‍ക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍
പുകവലി പോലുള്ള ശീലങ്ങളും ഗര്‍ഭകാലത്തു വേണ്ട. ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതല്ലെന്നു മാത്രമല്ല, ഉറക്കത്തിന് ഭംഗം വരുത്തുകയും ചെയ്യും.



Click it and Unblock the Notifications
