Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ? -
കാൻ റെഡ് കാർപെറ്റിൽ ആലിയ ഭട്ടിന്റെ തിളക്കം; വയർ കുറയ്ക്കാൻ താരങ്ങൾ പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് ഇതാണ്! -
മെയ് 13 ഗ്രഹമാറ്റം: കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക ദിനം! -
ഇന്ന് ആകാശത്ത് അപൂർവ്വ മാറ്റം! ഗജകേസരി രാജയോഗം വഴി സാമ്പത്തിക നേട്ടം കൊയ്യാം, ഈ സമയം ശ്രദ്ധിക്കൂ -
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ!
വന്ധ്യതയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
വന്ധ്യത എന്നത് അടിസ്ഥാനപരമായി ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ഉള്ള കഴിവില്ലായ്മയാണ്. പൂര്‍ണമായ കാലയളവില്‍ ഒരു സ്ത്രീയ്ക്ക് ഗര്‍ഭം വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയെയും വന്ധ്യതയായി വിലയിരുത്താറുണ്ട്. ഒരു വര്‍ഷം ശ്രമിച്ചിട്ടും ഗര്‍ഭം ധരിക്കാന്‍ കാഴിയാതിരിക്കുന്നതിനെ വന്ധ്യതയാണന്ന് അര്‍ത്ഥമാക്കേണ്ടതില്ല. അതുപോലെ 35 വയസ്സ് പ്രായമായിട്ടും ഗര്‍ഭം ധരിക്കാത്തതും വന്ധ്യത കൊണ്ടാകണമെന്നില്ല. ഗര്‍ഭം ധരിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അത് പക്ഷെ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കിലും വന്ധ്യതയാണ്.
വന്ധ്യത എല്ലായ്പ്പോഴും സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. വന്ധ്യതയ്ക്കുള്ള കാരണങ്ങളില്‍ മൂന്നിലൊന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍കൊണ്ടും അടുത്ത മൂന്നിലൊന്ന് പുരുഷന്മാരുടെ പ്രശ്നങ്ങള്‍ കൊണ്ടും ആണ്. ചിലപ്പോള്‍ രണ്ട് പേരുടെയും പ്രശ്നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അറിയപ്പെടാത്ത കാരണങ്ങള്‍ കൊണ്ടോ വന്ധ്യത ഉണ്ടാകാറുണ്ട്.
വന്ധ്യതയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സമ്മര്‍ദ്ദം
ഗര്‍ഭ ധാരണത്തിനുള്ള സാധ്യത ഉയര്‍ത്തുന്നതിന് നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭം ധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇതിന്റെ പങ്ക് വളരെ വലുതാണ്. സമ്മര്‍ദ്ദം ഉണ്ടാകുന്ന കാര്യങ്ങള്‍ മാറ്റി വച്ച് പരമാവധി സമയം കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചിലവഴിക്കുക. പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുക.

വന്ധ്യത, നിങ്ങളറിയേണ്ട ചിലത്
സ്ത്രീകളുടെ വന്ധ്യത മനസ്സിലാക്കാനും പരിഹരിക്കാനും എളുപ്പമാണ്. പല പ്രശ്നങ്ങളുടെയും കരാണങ്ങള്‍ എന്താണന്ന് അറിയാന്‍ കഴിയുന്നതിനാലാണിത്.

പോഷക കുറവ്
പോഷകങ്ങളുടെ കുറവ് എന്തെല്ലാമാണന്ന് കണ്ടെത്തി പരിഹരിക്കണം. എന്തെല്ലാം കഴിക്കണമെന്നും എന്തെല്ലാം കഴിക്കരുതെന്നും പരിശോധിച്ച് കണ്ടെത്തുക. വന്ധ്യത പരിഹരിക്കാനുള്ള നല്ല ആഹാരക്രമം ശീലിക്കുക. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്ന് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ശരിയാ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നത് വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കും

ട്യൂബിലെ രോഗങ്ങള്‍
15-18 ശതമാനം വന്ധ്യതയ്ക്കും കാരണം ഫാലോപ്യന്‍ ട്യൂബില്‍ തടസ്സം ഉണ്ടാകുന്നത് പോലുള്ള ട്യൂബിലെ രോഗങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില പരിശോധനങ്ങള്‍ നടത്തേണ്ടതാണ് .

പ്രായം
പ്രായത്തിന് വന്ധ്യതയുമായി നേരിട്ട് വ്യക്തമായ ബന്ധമുണ്ട്. ശരീരത്തിന്റെ ബലം, പ്രതിരോധം, രോഗ പ്രതിരോധം, ഹോര്‍മോണ്‍ തോത് എന്നിവ ചെറു പ്രായത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇക്കാര്യം കണക്കേണ്ടത് അതിനാല്‍ വളരെ പ്രധാനമാണ്. ശരീരത്തിന്റെ ഓജസ്സും സ്ഥിരതയും പ്രായം കൂടുതോറും കുറഞ്ഞു കൊണ്ടിരിക്കും. അതിനാല്‍ വന്ധ്യത ചികിത്സകള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

ഉറക്കം
ഉറക്കമില്ലായ്മയും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ സ്ഥിരമായി ഉറക്കം നഷ്ടപ്പെടുത്തുന്നവര്‍ ശ്രദ്ധിക്കുക. രാത്രിയില്‍ അധിക സമയം ഉണര്‍ന്നിരിക്കുന്നത് ഹോര്‍മോണ്‍ തോതില്‍ വ്യത്യാസം വരുത്തുകയും ഇത് വന്ധ്യതയ്ക്കുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യും. ശരിയായ ഉറക്കം ഇല്ലാത്തവര്‍ക്ക് വന്ധ്യത ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായ ഹോര്‍മോണ്‍ സന്തുലതയെ ഇത് ബാധിക്കും.

സ്ത്രീകളിലെ വന്ധ്യത
സ്ത്രീകളിലെ വന്ധ്യതയ്ക്ക് വിവിധ പ്രശ്നങ്ങള്‍ കാരണമാകാറുണ്ട്. വന്ധ്യതയ്ക്കുള്ള മൂല കാരണം എന്താണന്ന് കണ്ടെത്തി അതിനുള്ള ചികിത്സയാണ് നല്‍കേണ്ടത്. ഈ രംഗത്തെ വിദഗ്ധര്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ട്.

രോഗ നിര്‍ണയം
വിദഗ്ധര്‍ സാധാരണയായി ഒഴിവാക്കുന്ന രീതിയാണ് പിന്തുടരാറ്. ഇതിന്റെ ആദ്യപടിയായി അണ്ഡ വിക്ഷേപം സാധാരണമാണോ അതോ ഇത് ഇല്ലേയെന്ന് കണ്ടെത്തും. ഓവുലേഷന് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചോ ശരീരത്തിന്റെ ഊഷ്മാവ് രേഖപെടുത്തിയോ പ്രോജസ്റ്റിറോണിന്റെ തോത് കണക്കാക്കിയോ ഇത് മനസ്സിലാക്കാം. പല തവണയായി അള്‍ട്രാസൗണ്ട് ടെസ്റ്റുകളും ഇതിനായി നടത്താറുണ്ട്.

പുരുഷന്മാരിലെ വന്ധ്യത
പുരുഷന്മാരുടെ വന്ധ്യത പരിശോധനയില്‍ കണ്ടെത്തുന്നതും പരിഹരിക്കുന്നതും സങ്കീര്‍ണമാണ്. പുരുഷ ബീജത്തിന്റെ എണ്ണം, ശക്തി തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനായി ശുക്ലത്തിന്റെ സാമ്പിള്‍ ലാബോറട്ടറിയില്‍ പരിശോധിക്കും. ടെസ്റ്റോസ്റ്റിറോണിന്റെ തോത് അറിയുന്നതിനായി ഹോര്‍മോണ്‍ തോത് പരിശോധിക്കും. മാനസിക പ്രശ്നങ്ങളും ജനനേന്ദ്രിയങ്ങളുടെ തകരാറ്, എസ്ടിഡി, വിഡി,പ്രതിലോമ ശുക്ലസ്ഖലനം എന്നിവ ഉണ്ടോന്ന് അറിയാനുള്ള പരിശോധനകളും നടത്തും. വിജയകരമായി ഗര്‍ഭധാരണം നടക്കുന്നതിന് വേണ്ട എല്ലാ ശ്രമങ്ങളും നടത്തണം.

പരസ്പര ബന്ധം
ദമ്പതികള്‍ തമ്മിലുള്ള ബന്ധം തകരുന്നത് വന്ധ്യതയെ കൂടുതല്‍ സങ്കീര്‍ണമാക്കും. പങ്കാളികള്‍ ഇരുവരും പരസ്പരം നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നവരായിരിക്കണം. ആന്തരികമായി ഭിന്നതകള്‍ ഒന്നും ഉയര്‍ന്ന് വാരാതെ ശ്രദ്ധിക്കണം. പരസ്പരം പൂര്‍ണമായി ശാരീരികവും മാനസികവും വൈകാരികവുമായി പിന്തുണ നല്‍കേണ്ട സമയമാണിത്. സ്ത്രീകള്‍ക്ക് ശാരീരികമായി പല വേദനകളും സഹിക്കേണ്ടി വരുന്നതിനാല്‍ പുരുഷന്മാരുടെ ഉത്തരവാദിത്തം അല്പം കൂടും. ഐവിഎഫ് ഗര്‍ഭ ധാരണം, വിവിധ പരിശോധനകള്‍ തുടങ്ങി പല ഘട്ടങ്ങളിലായി നടക്കുന്ന ചികിത്സ സ്ത്രീകളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയേക്കാം.

വിശദീകരിക്കാനാവാത്ത പ്രശ്നങ്ങള്‍
ചിലപ്പോള്‍ വന്ധ്യതയ്ക്കുള്ള കാരണം വിശദീകരിക്കാന്‍ കഴിയാത്തവയായിരിക്കും . പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളായിരിക്കും ചിലപ്പോള്‍ വന്ധ്യതയ്ക്ക് കാരണം. ഇത് മനസ്സിലാക്കാന്‍ പ്രയാസമാണ്. എല്ലാവരെയും നിരാശപെടുത്തുന്ന സന്ദര്‍ഭമാണിത്. നിര്‍ഭാഗ്യവശാല്‍ ഇത് വളരെ സാധാരണമാണ്. വന്ധ്യത ചികിത്സ വഴി പലപ്പോഴും ഇത് തടയാന്‍ കഴിയും. വന്ധ്യതാ ചികിത്സയ്ക്കെത്തുന്നവരില്‍ 10 ശതമാനം പേര് ഇത്തരത്തില്‍ വിശദീകരിക്കാനാവത്ത വന്ധ്യതാ പ്രശ്നം ഉള്ളവരാണ്. മറ്റേത് രോഗത്തെയും പോലെ ചികിത്സിച്ച് ഭേദമാക്കാവാന്നു രോഗമാണ് വന്ധ്യതയെന്ന് ഓര്‍ക്കുക. വന്ധ്യതയെ ചെറുക്കാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് വേണ്ടത്.



Click it and Unblock the Notifications