Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
ഗര്‍ഭധാരണ സാധ്യതയുടെ ചില ലക്ഷണങ്ങള്‍
ഗര്‍ഭധാരണം പലര്‍ക്കും പലതു പോലെയായിരിക്കും. ചിലര്‍ക്കിത് എളുപ്പമായിരിക്കും. മറ്റു ചിലര്‍ക്കാവട്ടെ, ഗര്‍ഭധാരണത്തിന് വര്‍ഷങ്ങളോളം വേണ്ടി വന്നേക്കാം.
ഗര്‍ഭധാരണത്തില്‍ സ്ത്രീകളുടെ ആര്‍ത്തവ, ഓവുലേഷന് പ്രക്രിയകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഓവുലേഷന് ശരിയായ രീതിയില്‍ നടന്നെങ്കിലേ ഗര്‍ഭധാരണം നടക്കൂ. കൃത്യമായ ആര്‍ത്തവം ഒാവുലേഷന് പ്രധാനമാണുതാനും.
നിങ്ങള്‍ക്ക് ഗര്‍ഭധാരണ ശേഷിയുണ്ടെന്നു ഇതിനുള്ള നല്ല സമയമാണെന്നും കാണിയ്ക്കുന്ന ചില ശാരീരക ലക്ഷണങ്ങളിതാ,

അടിവയറ്റില്‍ വേദന
മാസമുറ കഴിഞ്ഞ അല്പദിവസങ്ങള്ക്കു ശേഷം അടിവയറ്റില്‍ വേദനയനുഭവപ്പെടുന്നത് ഓവുലേഷന് ലക്ഷണമാണ്. ഗര്‍ഭധാരണത്തിന് കഴിവുണ്ടെന്നും ഇതിന് പറ്റിയ സമയമാണെന്നും കാണിയ്ക്കുന്ന ഒന്ന്.

യോനീസ്രവം
ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ദിവസങ്ങളില്‍ യോനീസ്രവവും വര്‍ദ്ധിയ്ക്കും.

സ്തനങ്ങള്‍
ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള സമയത്ത് സ്തനങ്ങള്‍ വല്ലാതെ മൃദുവാകും. പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ കൂടുന്നതാണ് ഇതിന് കാരണം.

വയറിന് കനം
ഓവുലേഷന് സമയത്ത് വയറിന് കനം തോന്നുന്നതും സ്വാഭാവികം. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണം.

മനംപിരട്ടല്‍
ചിലര്‍ക്ക് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ദിവസങ്ങളില്‍ മനംപിരട്ടലും അനുഭവപ്പെടാറുണ്ട്.

ലൈംഗിക താല്പര്യം
ഇത്തരം ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ലൈംഗിക താല്പര്യങ്ങളും കൂടും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പുറകിലും.



Click it and Unblock the Notifications
