Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുട്ടികളെ ആഗ്രഹിക്കുന്ന ഭര്ത്താക്കന്മാര്
എല്ലാ പുരുഷന്മാരും കുട്ടികളെ ഇഷ്ടപ്പെടുന്നവരായിരിക്കില്ല. കുട്ടികളെ ഇഷ്ടപ്പെടുന്നവര്‍ മിക്കപ്പോഴും വൈവാഹിക ബന്ധം ആരംഭിച്ചാലുടന്‍ തന്നെ കുട്ടികള്‍ക്കായി ആഗ്രഹിക്കും. എന്നാല്‍ പല പുരുഷന്മാരും കുട്ടിയെയും ശുശ്രൂഷിച്ച് ഇരിക്കാന്‍ താല്പര്യപ്പെടാത്തവരാകും. ഒരു കുട്ടിക്ക് വേണ്ടിയുള്ള ആഗ്രഹം സാഹചര്യങ്ങള്‍ അനുകൂലമായതിന് ശേഷമാകും അവര്‍ക്ക് തുടങ്ങുക. പലര്‍ക്കും ബന്ധം ഒരു നിലയിലെത്തിയതിന് ശേഷമേ കുട്ടികളുണ്ടാവാന്‍ താല്പര്യമുണ്ടാകൂ. കുട്ടിയുണ്ടാവുന്നതിന് മുമ്പ് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം നേടിയെടുക്കാന്‍ അവരാഗ്രഹിക്കും.
കുട്ടികള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര് ഒട്ടേറെയുണ്ട്. അതേ സമയം കുട്ടികളെ സ്വാഗതം ചെയ്യുന്നവര്‍ അത്തരം കാര്യങ്ങള്‍ക്കായി കാത്തിരിക്കില്ല. ബന്ധത്തില്‍ പെട്ടവരുടെയും, സുഹൃത്തുക്കളുടെയുമൊക്കെ കുട്ടികളെ ഓമനിക്കാന്‍ കാണിക്കുന്ന താല്പര്യം തങ്ങള്‍ കുട്ടികളെ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇത് എളുപ്പമുള്ള ഒരു തീരുമാനമാവില്ല.

ആഗ്രഹിച്ച ജീവിത നിലവാരവും, ജോലിയും നേടിയതിന് ശേഷം കുട്ടികളെപ്പറ്റി ചിന്തിച്ച് തുടങ്ങുന്നവര്‍ ഒട്ടേറെയുണ്ട്. കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിവ് ഇല്ലാത്തതും പലര്‍ക്കും വിമുഖതയുണ്ടാക്കും. സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും ജീവിതത്തില്‍ കുട്ടികള്‍ നല്കുന്ന സന്തോഷം കണ്ട് കുട്ടികള്‍ക്കായി ആഗ്രഹിക്കുന്നവരുമുണ്ട്. ഭര്ത്താക്കന്മാര് കുട്ടികളെ ആഗ്രഹിക്കുന്നു എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ചില സൂചനകളാണ് ഇവിടെ പറയുന്നത്.
1. കുട്ടികളെ ശ്രദ്ധിക്കല്‍ - ചുറ്റുപാടുമുള്ള കുട്ടികളെ ശ്രദ്ധിക്കുന്നത് ഒരു സൂചനയാണ്. ഏറെക്കാലമായി അവര്‍ ചുറ്റുപാടുമുണ്ടെങ്കിലും പെട്ടന്ന് ശ്രദ്ധിച്ച് തുടങ്ങുന്നത് ഒരു ലക്ഷണമാണ്. ഇത് മനപ്പൂര്‍വ്വം ചെയ്യുന്നതുമാകാം. നിങ്ങള്‍ കുട്ടികളെ ആഗ്രഹിച്ച് തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
2. സ്ഥിരമായ ജോലി - സ്ഥിരമായി ഒരു ജോലി ലഭിച്ചാല്‍ ശമ്പളത്തേക്കാളധികം ജോലിസ്ഥിരതയെക്കുറിച്ചും മറ്റ് ദീര്‍ഘകാല നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് ഒരു സൂചനയാണ്. തങ്ങളുടെ റിസ്കുകള്‍ കുറച്ച് കുടുംബവുമൊത്ത് ചെലവഴിക്കാന്‍ താലപര്യം പ്രകടിപ്പിക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റെ പ്രകടനമാണ്.
3. സംസാരം - കുട്ടികള്‍ സംസാരത്തില്‍ പ്രധാന വിഷയമായി കടന്ന് വരുന്നുണ്ടെങ്കില്‍ കുട്ടികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. കുട്ടികളുടെ ചെയ്തികളെക്കുറിച്ചും മറ്റും സംസാരത്തില്‍ പതിവില്‍ കവിഞ്ഞ് കടന്നുവരുന്നുണ്ടെങ്കില്‍ അത് കുട്ടികള്‍ക്കായുള്ള ആഗ്രഹത്തിന്റെ പ്രകടനമായി കണക്കാക്കാം.
4. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കല്‍ - സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയുമൊക്കെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനുള്ള താല്പര്യം ഒരു ലക്ഷണമാണ്. ഇത് പുരുഷന് കുട്ടികളെ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
5. വളഞ്ഞരീതിയിലുള്ള സംസാരം - ചിലപ്പോള്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം നേരിട്ട് പറയാന്‍ ആണുങ്ങള്‍ക്ക് മടി തോന്നാം. തന്മൂലം നേരിട്ടല്ലാതെ ചില സൂചനകള്‍ വഴി അവരിത് പ്രകടിപ്പിച്ചേക്കാം. അച്ഛനമ്മമാരോട് മുത്തച്ഛനും മുത്തശ്ശിയുമാകാന്‍ പോകുന്നതിനെക്കുറിച്ചും ഭാര്യയോട് അമ്മയാകാന്‍ പോകുന്നതിനെക്കുറിച്ചും പറയുന്നത് ഒരു സൂചനയാണ്.
6. ഗവേഷണവും ഉപദേശവും - ആണുങ്ങള് കുട്ടികളെ ആഗ്രഹിച്ച് തുടങ്ങുമ്പോള്‍ അത് സംബന്ധിച്ച് അന്വേഷണങ്ങളും ഗവേഷണവുമൊക്കെ ആരംഭിക്കും. പലപ്പോഴും മറ്റുള്ളവരുടെ ഉപദേശങ്ങളുമാരായും. ഇതും അവരുടെ ആഗ്രഹമാണ് വെളിവാക്കുന്നത്.



Click it and Unblock the Notifications
