Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വന്ധ്യതയുടെ ചില കാരണങ്ങള്‍
വന്ധ്യത സ്ത്രീയെയാണെങ്കിലും പുരുഷനെയാണെങ്കിലും ഒരുപോലെ ബാധിയ്ക്കുന്ന ഒരു അവസ്ഥയാണ്. പുരുഷനിലും സ്ത്രീയിലും വന്ധ്യതയ്ക്കു കാരണങ്ങള്‍ പലതരമാകാം.
വന്ധ്യത ചിലപ്പോള്‍ പാരമ്പര്യമാകാ, മറ്റു ചിലപ്പോള്‍ രോഗങ്ങള്‍ കാരണമാകാം, ജീവിതശൈലികളും പലപ്പോഴും ഈ പ്രശ്നത്തിന് ഇട വരുത്താറുണ്ട്.
സ്ത്രീകളില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന അവസ്ഥകള്‍ പുരുഷന്മാരില് നിന്നും വ്യത്യസ്തമാണ്. സ്ത്രീകളില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന ചില പ്രത്യേക അവസ്ഥകളുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

വിളര്‍ച്ച
വിളര്‍ച്ചയും വന്ധ്യത വരുന്നതിനുള്ള ഒരു കാരണമാണ്. രക്തക്കുറവ് ഗര്‍ഭധാരണത്തിനും ഗര്‍ഭം ധരിച്ചാലും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിയ്ക്കും.

സെലിയാക്
സെലിയാക് എന്ന ദഹനേന്ദ്രിയത്തെ ബാധിയ്ക്കുന്ന രോഗം വന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒന്നാണ്. തുടര്‍ച്ചയായ വയറിളക്കവും വയറുവേദനയുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗം ശരീരത്തില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇട വരുത്തും. ഇതുവഴി ഇത് വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യും.

പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ് വന്ധ്യയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കാതിരിക്കുന്നത് ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞുണ്ടാകാനുള്ള സാധ്യതയേയും ബാധിയ്ക്കും.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വന്ധ്യതയ്ക്കുള്ള ഒരു കാരണമാണ്. ഇത് സ്ത്രീകളില്‍ ഓവുലേഷനെയും ആര്‍ത്തവചക്രത്തെയും പ്രതികൂലമായി ബാധിയ്ക്കും.

ഭാരം
പെട്ടെന്ന് ഭാരം കുറയുന്നതും ഒരു പരിധിയില്‍ വിട്ട് തൂക്കം കുറയുന്നതും ആര്ത്തചക്രത്തെയും ഓവുലേഷനെയും ബാധിയ്ക്കും. ഇത് വന്ധ്യതയ്ക്ക് ഇട വരുത്തുകയും ചെയ്യും.

പുകവലി, മദ്യപാന ശീലങ്ങള്‍
പുകവലി, മദ്യപാന ശീലങ്ങള്‍ പുരുഷനിലും സ്ത്രീകളിലും ഒരുപോലെ വന്ധ്യതാ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.



Click it and Unblock the Notifications
