Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭഛിദ്രത്തില്‍ സംഭവിക്കുന്നത്
ഗര്‍ഭഛിദ്രം അഥവാ ഗര്‍ഭമലസല്‍ വേദനാജനകമായ വിഷയമാണ്. നിങ്ങള്‍ ഒരു പക്ഷേ ഗര്ഭമലസിപ്പിക്കലിന് എതിരായിരിക്കാം.ഗര്ഭഛിദ്രത്തിനെത്തുടര്ന്ന് ഒരു സ്ത്രീ നേരിടുന്ന മാനസിക ശാരീരികഅവസ്ഥകള് ഒട്ടേറെയാണ്. ഗര്ഭമലസിക്കല് നിയമവിധേയമാക്കുന്നതിനുളള മുറവിളികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അത് അര്‍ത്ഥമാക്കുന്നത് ഗര്‍ഭഛിദ്രം സുരക്ഷിതമാണെന്നല്ല. പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഗര്‍ഭഛിദ്രത്തിന് ശേഷം ഒരു സ്ത്രീക്ക് ചെറുതും വലുതുമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നുവെന്നാണ്.
ഛര്‍ദ്ധി, പനി, രക്തസ്രാവം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഗര്‍ഭമലസലിന് ശേഷം ഉണ്ടായേക്കാം. ഇത്തരം പല സങ്കീര്‍ണ്ണതകളും ഹെമറേജ്, എന്ഡോടോക്സിക് ഷോക്ക്, അപസ്മാരം തുടങ്ങിയ രോഗാവസ്ഥകളിലേയ്ക്ക് നയിക്കും. താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യസേവനദാതാവിനെ നിര്‍ബന്ധമായും ബന്ധപ്പെടണം.

1- യോനിയില്‍ നിന്നും ദുര്‍ഗന്ധത്തോടെ ദ്രാവകം പുറത്തുവരിക.
2-പനി
3-വയറിന് അസ്വസ്ഥത
4-തുടര്‍ച്ചയായും അമിതമായുള്ള രക്തസ്രാവം
5- ഒടുങ്ങാത്ത വേദന
ഗര്‍ഭഛിദ്രത്തിന് ശേഷമുള്ള പ്രശ്നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം മരണത്തിലേയ്ക്ക് വരെ നയിക്കപ്പെടാം. ഗര്‍ഭഛിദ്രത്തിന് ശേഷം മരണം സംഭവിച്ചിട്ടുള്ള ഒട്ടേറെ റിപ്പാര്‍ട്ടുകളുണ്ട്. ഉചിതമായ സമയത്ത് േേഡാക്ടറെ കാണണം.
ബുദ്ധിമുട്ടേറിയ സമയം
1-ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം സന്തോഷത്തിന്റേതായിരിക്കും. ആ സന്തോഷത്തില്‍ നിന്നും ഗര്‍ഭം അലസിപ്പിക്കുക എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് സഞ്ചരിക്കുക എളുപ്പമല്ല, ഗര്‍ഭഛിദ്രത്തിനെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണ്.
2- ഒരു കുട്ടിയെ നഷ്ടമാകുന്നത് ചെറിയ കാര്യമല്ല. അത് ആലോചിക്കുമ്പോള്‍ തന്നെ അസ്വസ്ഥ്ത രൂപപ്പെടാം. ഒറ്റയ്ക്കാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
3- വിഷമം അകറ്റാന്‍ ഒരു കഷ്ണം കടലാസെടുത്ത് വികാരങ്ങള്‍ പകര്‍ത്തുക. ഗര്‍ഭഛിദ്രത്തിന് മനസ്സിനെ പാകപ്പെടുത്തുവാന്‍ സാധിക്കും.
1)അപകടം
ഗര്‍ഭഛിദ്രത്തിന് ശേഷമുള്ളള വലിയ പ്രശ്നം അമിതമായ രക്തസ്രാവമാണ്. ര്ക്തപ്രവാഹം നിയന്ത്രണവിധേയമാവില്ല, രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒരു പാഡ് നില്‍ക്കില്ല. ഹെമറേജ് പോലുള്ള അവസ്ഥയിലേയ്ക്ക് എത്തിയേക്കാം.
2)ഡി.ആന്റ് സി
ഗര്‍ഭമലസല്‍ പൂര്‍ണ്ണമായില്ലെങ്കില്‍ യൂട്രസില്‍ ടിഷ്യൂ അവശേഷിക്കാനുള്ള സാധ്യതയുണ്ട്. അത്തരം സമയങ്ങളില്‍ ഡി.ആന്റ് സി പ്രധാനമാണ്. അഷേര്‍മാന്‍ സിന്‍ഡ്രം എന്ന അവസ്ഥ ഉണ്ടായേക്കാം.
3)വീണ്ടും സംഭവിക്കാം
ചിലരില്‍ തുടര്‍ച്ചയായി രണ്ടോ മൂന്നോ ഗര്‍ഭമലസലുകള്‍ക്ക് സാധ്യതയുണ്ട്.
4) സൂക്ഷിക്കുക
അണുബാധയുണ്ടായാല്‍ മുന്‍ കരുതല്‍ അനിവാര്യമാണ്. അണുബാധ അപകടരമാണ്. ഡോക്ടറെ ഉടന്‍ കാണണം.
5)താളംതെറ്റല്‍
ഗര്‍ഭഛിദ്രത്തിന് ശേഷം ഉത്കണ്ഠയ്ക്ക് സാധ്യത കൂടുതലാണ്. ചിലസ്ത്രീകള്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലേയ്ക്കെത്തും.
6)എക്ടോപിക് ഗര്‍ഭം
ഗര്‍ഭം അലസിയതിന് ശേഷം ചിലപ്പോള്‍ എക്ടോപിക് പ്രെഗ്നന്‍സിക്ക് സാധ്യതയുണ്ട്. തെറ്റായസ്ഥലത്ത് അണ്ഡങ്ങള്‍ വളരുന്ന അവസ്ഥയാണിത്. അണ്ഡവാഹിനിക്കുഴലിലായിരിക്കാം ഒരു പക്ഷേ ഇത് സംഭവിക്കുക,
7)വന്ധ്യത
ഗര്‍ഭമലസലിന് ശേഷം വന്ധ്യത സംഭവിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്. വീണ്ടും ഗര്‍ഭിണിയാകാനുള്ള സാധ്യത കുറവാണ് ചിലരില്‍.



Click it and Unblock the Notifications
