Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭകാലത്തെ തടി നിയന്ത്രിയ്ക്കാം
ഗര്‍ഭകാലത്ത് തടി കൂടുന്നത് സര്‍വസാധാരണമാണ്. കുഞ്ഞിന്റെയും കൂടി ആരോഗ്യം കണക്കിലെടുത്ത് ഡയറ്റും കഠിനമായ വ്യായാമങ്ങളും സാധ്യമല്ലാത്ത സമയം കൂടിയാണിത്.
ഗര്‍ഭകാലത്ത് അമ്മയ്ക്കു തൂക്കം കൂടേണ്ടത് കുഞ്ഞിന്റെയും കൂടി ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ അമിതമായി തൂക്കം കൂടുന്നത് നല്ലതല്ലതാനും. അമ്മയ്ക്ക് ശാരീരിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുമെന്നു മാത്രമല്ല, ഈ തടി പെട്ടെന്നു കുറയുകയുമില്ല.
അതികഠിനമായ ഡയറ്റും വ്യായാമവും കൂടാതെ, അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിയ്ക്കാതെ ഗര്‍ഭകാലത്ത് എപ്രകാരം തൂക്കം അമിതമാകാതെ നിയന്ത്രിയ്ക്കാമെന്നു നോക്കൂ,

പ്രാതല്‍
ഗര്‍ഭിണികള്‍ കൃത്യമായി പ്രാതല്‍ കഴിയ്ക്കുക. ഇത് മറ്റ് അനാരോഗ്യകമായ സാധനങ്ങള്‍ കഴിയ്ക്കുന്നതു തടയാന്‍ സഹായിക്കും. ശരീരത്തിന് ആരോഗ്യം ലഭിയ്ക്കുകയും ചെയ്യും.

നടക്കുന്നത്
നടക്കുന്നത് അമിതമായ തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും സുഖപ്രസവത്തിനുമെല്ലാം സഹായിക്കും. ഗര്‍ഭകാലത്ത് ചെയ്യാന്‍ സാധിയ്ക്കുന്ന ഏറ്റവും ലഘുവായ വ്യായാമമെന്നു വേണമെങ്കില്‍ പറയാം.

തൂക്കം
ഓരോ മാസവും എത്ര തൂക്കം കൂടണമെന്നും എത്ര കൂടുന്നുവെന്നും കൃത്യമായി അറിഞ്ഞു വയ്ക്കുക. അമിത ശരീരഭാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ജങ്ക ഫുഡ്
ജങ്ക ഫുഡ് ഒഴിവാക്കുക. ഇതില്‍ നിന്നും ഗുണം ലഭിയ്ക്കില്ലെന്നു മാത്രമല്ല, ദോഷമുണ്ടാവുകയും ചെയ്യും.

ചെറിയ ഇടവേളകളില്‍ ഭക്ഷണം
ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് അമിതഭക്ഷണവും ഇതുവഴിയുള്ള തടിയും ഒഴിവാക്കാന്‍ സഹായിക്കും.

മത്സ്യം
ഗര്‍ഭകാലത്തു കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് മത്സ്യം. ഇത് തടി കൂടാതെ തന്നെ ശരീരത്തിന് പോഷകങ്ങള്‍ നല്‍കും.

വ്യായാമങ്ങള്‍
ആയാസമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യാം.

ആര്‍ത്തി
ഗര്‍ഭകാലത്ത് ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നുന്നത് സാധാരണം. ഇത് വലിച്ചു വാരി കഴിയ്ക്കുന്നതിലേക്കും നയിക്കാതെ നിയന്ത്രിക്കുക.

നിങ്ങള്‍ക്കാവശ്യമുള്ളതു മാത്രം
നിങ്ങള്‍ക്കാവശ്യമുള്ളതു മാത്രം കഴിയ്ക്കുക. കുഞ്ഞിനെ കരുതി ആവശ്യമില്ലെങ്കിലും അമിത ഭക്ഷണം കഴിയ്ക്കേണ്ടതില്ല.



Click it and Unblock the Notifications
