Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഗര്‍ഭിണികള്‍ കിടക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക
ഗര്‍ഭിണികള്‍ ഇരിയ്ക്കുമ്പോഴും കിടക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ശ്രദ്ധിക്കണമെന്നു മുത്തശ്ശിമാര്‍ പറയും. ഇത് വെറുംവാക്കായി തള്ളിക്കളയാനാവില്ല. ഇതിനു പുറകില്‍ ശാസ്ത്രീയ സത്യങ്ങളുണ്ടെന്നതാണിതിന് കാരണം.
ഗര്‍ഭകാലത്ത് കിടക്കുമ്പോഴും ശ്രദ്ധ വേണമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അമ്മയുടെ കിടപ്പും വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നതു തന്നെ കാരണം.

ഗര്‍ഭിണികള്‍ ഇടതു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് നല്ലതെന്ന് പറയും. ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ രക്തം ലഭിയ്ക്കാനുള്ള വഴിയാണിതെന്നു പറയാം. കിഡ്നിയ്ക്ക് ശരീരത്തില്‍ നിന്നും പാഴ്വസ്തുക്കള് നീക്കം ചെയ്യാനും ഈ രീതിയില്‍ കിടക്കുന്നതാണ് നല്ലത്.
ഗര്‍ഭകാലത്ത് കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് ശരിയാണോയെന്ന സംശയവും പല ഗര്‍ഭിണികള്‍ക്കും ഉണ്ടാകും. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇങ്ങനെ കിടക്കുന്നതു കൊണ്ട് ദോഷമില്ലെന്നു വേണം പറയാന്‍. വയര്‍ വലുതാകുന്തോറും ഈ രീതിയില്‍ കിടന്നുറങ്ങാന്‍ സ്വാഭാവികമായും ഗര്‍ഭിണികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടും.
ഗര്‍ഭിണികള്‍ മലര്‍ന്നു കിടന്നുറങ്ങുന്നതും നല്ലതല്ല. ഇത് നട്ടെല്ലിന് കൂടുതല്‍ ആയാസം നല്‍കും. നടുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തും.
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ കുഞ്ഞിന്റെ മുന്പോട്ടുള്ള ചലനങ്ങള്‍ കാരണം അമ്മയ്ക്ക് ചിലപ്പോള്‍ ശ്വാസം കിട്ടാത്തതു പോലെയും അനുഭവപ്പെടുകയും ചെയ്യും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും ഈ രീതിയിലുള്ള കിടപ്പ് ഇട വരുത്തും.



Click it and Unblock the Notifications
