Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഫൈബ്രോയ്ഡുണ്ടെങ്കിലും ഗര്‍ഭധാരണം സാധ്യമോ
യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇപ്പോള്‍ പല സ്ത്രീകളേയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണെന്നു പറയാം. മുന്പാണെങ്കില് ഇത് നാല്പതുകളില് മാത്രമേ വന്നിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴാകട്ടെ, ഈ അവസ്ഥ ടീനേജുകാരില്‍ പോലും കണ്ടു വരുന്നു.
ഫൈബ്രോയ്ഡുകള്‍ ഗര്‍ഭധാരണത്തിന് തടസമാണോയെന്നതാണ് ഒരു പ്രധാന കാര്യം.

വേണ്ട ചികിത്സ ലഭിക്കാന്‍ ഇത് അത്ര ഗുരുതരമായ പ്രശ്നമായി കാണേണ്ടതില്ലെന്നതാണ് വാസ്തവം. ഇതിന് ആദ്യമായി വേണ്ടത് ഫൈബ്രോയ്ഡുകളുണ്ടോയെന്നു തിരിച്ചറിയുകയാണ്.
ക്രമം തെറ്റിയ ആര്‍ത്തവചക്രമാണ് ഫൈബ്രോയ്ഡുകളുടെ പ്രധാന ലക്ഷണം. ഇങ്ങനെ വരുമ്പോള്‍ കൃത്യമായ ഓവുലേഷനും നടന്നെന്നു വരില്ല. ഇത് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുകയും ചെയ്യും.
ഫൈബ്രോയ്ഡുകള്‍ അധികമായാല്‍ ചിലപ്പോള്‍ ആറുമാസം വരെ ആര്‍ത്തവം വരാതെയിരിക്കാം.
ഫൈബ്രോയ്ഡുകള്‍ സാധാരണയായി യൂട്രസിന്റെ ഭിത്തിയിലാണ് പറ്റിപ്പിടിക്കുക. ഇത് ഭ്രൂണത്തിന്റെ വളര്‍ച്ചയെ തടയാം. ഗര്‍ഭധാരണം നടന്നാലും ഈ ഫൈബ്രോയ്ഡുകള്‍ അബോര്‍ഷനും ഇട വരുത്തും.
ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഫൈബ്രോയ്ഡുകളുടെ വളര്‍ച്ചയും കൂട്ടും. ഫൈബ്രോയ്ഡുകള്‍ കൂടുതല്‍ വളരുന്തോറും അബോര്ഷന് സാധ്യതയും കൂടുക തന്നെ ചെയ്യും.
ഫൈബ്രോയ്ഡുകള്‍ ഉള്ളവര്‍ക്ക് ഗര്‍ഭധാരണം സാധ്യമല്ലെന്നു പറഞ്ഞു കൂടാ. ഗര്‍ഭം ധരിക്കാമെങ്കിലും അബോര്ഷന് സാധ്യത കൂടുമെന്നതാണ് വാസ്തവം. ചിലപ്പോള്‍ അബോര്ഷന് സംഭവിച്ചില്ലെന്നും വരും. എന്നാല്‍ ഫൈബ്രോയ്ഡുകള്‍ വലിപ്പം വച്ച് യോനീനാളത്തെ മൂടിയാല്‍ സിസേറിയന് ആവശ്യമായി വരികയും ചെയ്യും.
ഇത്തരം റിസ്കുള്ളതിനാല്‍ ഫൈബ്രോയ്ഡുകള്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റിയ ശേഷം മാത്രം ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
