Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭിണിയോ, വയര്‍ ഇടിയുന്നുവോ
ശാരീരികവും മാനസികവുമായി ഒരു സ്ത്രീ ഏറ്റവുമധികം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലമാണ് ഗര്‍ഭകാലം. ചില അവസ്ഥകള്‍ ശരീരത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുമ്പോള്‍ മറ്റു ചിലത് ശ്രദ്ധയില്‍പ്പെടാതെ കടന്നുപോകും. ഒരാളില്‍ കാണപ്പെടുന്ന മാറ്റങ്ങള്‍ മറ്റൊരാളില്‍ കാണണമെന്നുമില്ല.
ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അവസ്ഥയാണ് ഗര്‍ഭിണികളിലെ വയര്‍ ഇടിയല്‍. പ്രസവത്തിന് നാല് ആഴ്ചകള്‍ക്ക് മുമ്പാണ് ഇത് ഉണ്ടാകാറ്. ഇംഗ്ളീഷില്‍ പ്രഗ്നെന്സി ലൈറ്റ്നിംഗ് എന്ന് പറയപ്പെടുന്ന അവസ്ഥ ശരീരം പ്രസവത്തിനായി തയാറെടുക്കുന്നതിന്െറ ഭാഗമായാണ് ഉണ്ടാകുന്നത്.

കുഞ്ഞ് ഉദരഭാഗത്തുനിന്ന് അല്‍പ്പം താഴേക്ക് ഇടുപ്പെല്ലുകളുടെ ഭാഗത്തേക്ക് ഇറങ്ങിവരുന്ന അവസ്ഥയാണിത്. ഈ സമയത്ത് അമ്മക്ക് പ്രയാസത്തേക്കാളേറെ ശാരീരികമായ ആശ്വാസമാണ് ഉണ്ടാവുക. ഗര്‍ഭത്തിന്‍െറ ഒമ്പത് മാസവും നേരിട്ട ശ്വസിക്കാനുള്ള ബുദ്ധിമുട്ട്,നെഞ്ചെരിച്ചില്‍, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മാറുന്നു. നടക്കുമ്പോള്‍ കുഞ്ഞ് ഇപ്പോള്‍ താഴേക്ക് വീഴുമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യും.
മാറിടത്തില്‍ നിന്ന് അടിവയറ്റിലേക്ക് കൂടുതല്‍ വിസ്താരം ഉള്ളതായി തോന്നുക,വയറിന്‍െറ രൂപത്തില്‍ പ്രകടമായ മാറ്റം ഉണ്ടാവുക എന്നിവയും മറ്റുലക്ഷണങ്ങളാണ്. ഇതെല്ലാം കണ്ട് പ്രസവം ഇപ്പോള്‍ നടക്കുമെന്ന് തോന്നി ആശുപത്രിയിലേക്ക് ഓടുന്നവരാണ് പലരും. ആദ്യ പ്രസവത്തിലാണ് വയര്‍ ഇടിയല്‍ കണ്ടുവരാറ്. രണ്ടാമത്തെ പ്രസവത്തിലാണെങ്കില്‍ പ്രസവത്തിന് തൊട്ടുമുമ്പാണ് ഉണ്ടാവുക. അതേസമയം ഇങ്ങനെ ഒന്നും ഉണ്ടാകാത്തവരും ഉണ്ട്.
ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ക്ക് പകരം പുതിയ ബുദ്ധിമുട്ടുകള്‍ ഈ സമയം ഉണ്ടാകാറുണ്ട്. ഇടുപ്പെല്ലിന്െറ ഭാഗത്ത് കൂടുതല്‍ മര്‍ദം അനുഭവപ്പെടുക, ഇടക്കിടെ മലമൂത്ര വിസര്‍ജനം നടത്താന്‍ തോന്നുക എന്നിവയാണ് അവ.
ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന പക്ഷം തലയിണ ഇടുപ്പിന് താഴെ വെച്ച് കിടക്കണം. നടക്കലിന് പകരം നീന്തല്‍ ശീലമാക്കുകയും ചെയ്താല്‍ ഈ ബുദ്ധിമുട്ടിന് ആശ്വാസ്യമുണ്ടാകും.
പ്രസവത്തിന് മുമ്പുള്ള നാല് ആഴ്ചകള്‍ക്ക് മുമ്പാണ് വയര്‍ ഇടിയല്‍ ശ്രദ്ധയില്‍പ്പെടുന്നത് എങ്കില്‍ ഉടന്‍ ഗൈനക്കോളജിസ്റ്റിന്‍െറ സേവനം തേടേണ്ടതുണ്ട്. കാരണം ഇത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കാം.



Click it and Unblock the Notifications
