Latest Updates
-
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ
ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?
ഗ്രീന്‍ ടീ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഇവയിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഗ്രീന്‍ ടീ വളരെ നല്ലതു തന്നെയാണ്.
എന്നാല്‍ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോയെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടായിരിക്കും.

ഗര്‍ഭകാലത്ത് ആന്റിഓക്സിഡന്റുകള്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്. എന്നാല്‍ ഇവ ചില രീതിയിലെങ്കിലും ഗര്‍ഭകാലത്ത് ദോഷങ്ങളും വരുത്തും.
ഗ്രീന്‍ ടീ അധികം കുടിച്ചാല്‍ ഇത് ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ഇത് കുഞ്ഞുങ്ങളില്‍ സ്പൈന ബിഫിഡ എന്നൊരു അവസ്ഥയുണ്ടാക്കും. ന്യൂറല്‍ ട്യൂബുകള്‍ നാഡീവ്യവസ്ഥയോട് അടുക്കാത്ത അവസ്ഥയാണിത്.
കാപ്പി ഗര്‍ഭകാലത്ത് നല്ലതല്ലെന്നു പറയും. ഇതിലെ കഫീന്‍ കുഞ്ഞുങ്ങളില്‍ തൂക്കക്കുറവുണ്ടാക്കാന് കാരണമാകും. ഗ്രീന്‍ ടീയിലും 20-50 മില്ലീഗ്രാം തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗവും സൂക്ഷിച്ചു വേണം.
ഗ്രീന്‍ ടീ അധികമായാല്‍ ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും. ഗര്‍ഭകാലത്ത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അയേണ്‍ അ്ത്യന്താപേക്ഷിതമാണ്.
ഗ്രീന്‍ ടീയിലെ കഫീന്‍ ശരീരത്തിന് ജലനഷ്ടം വരുത്തും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഒരുപോലെ ദോഷം വരുത്തും. അണുബാധയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് വഴി വയ്ക്കുകയും ചെയ്യും.
പൊക്കിള്‍ക്കൊടിയിലൂടെ കഫീന്‍ കുഞ്ഞിന്റെ ശരീരത്തിലുമെത്തും. ഇത് ശരിയായ വിധത്തില്‍ അപചയം ചെയ്യാന്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധിക്കില്ല. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് നല്ലതല്ല.
ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഗ്രീന്‍ ടീ മാത്രമല്ല, കാപ്പിയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക.



Click it and Unblock the Notifications
