For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പം ഗര്‍ഭം ധരിയ്ക്കാന്‍

|

ഒരു ദാമ്പത്യത്തില്‍ എല്ലാവരും കാത്തിരിയ്ക്കുന്ന ഒന്നാണ് ഒരു കുഞ്ഞിന്റെ ജനനം. ദാമ്പര്യബന്ധം പൂര്‍ണമാകണമെങ്കില്‍ കുഞ്ഞു വേണമെന്ന കാഴ്ചപ്പാടുള്ളവരാണ് ഭൂരിഭാഗവും.

ഗര്‍ഭം ധരിച്ചതു കൊണ്ടായില്ല, ഇത് അബോര്‍ഷനാകാതെ ഒന്‍പതും തികഞ്ഞ് ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിയ്ക്കുകയും വേണം. ഇതിനായി ഗര്‍ഭിണിയാകാനൊരുങ്ങുമ്പോള്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിയ്ക്കുകയും വേണം.

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ചെക്കപ്പ്

ചെക്കപ്പ്

ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തി ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തണം.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് തടസം നല്‍ക്കുന്ന ഘടകങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

ഭക്ഷണം

ഭക്ഷണം

നല്ല ഭക്ഷണം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും പ്രധാനമാണ്. ഇവ കഴിയ്ക്കുക.

കാപ്പി, കോള

കാപ്പി, കോള

കാപ്പി, കോള പോലുള്ളവയുടെ ഉപയോഗം കുറയ്ക്കണം.

ഭാരക്കൂടുതലും കുറവും

ഭാരക്കൂടുതലും കുറവും

ശരീരഭാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഭാരക്കൂടുതലും കുറവും ഗര്‍ഭധാരണത്തെ ബാധിയ്ക്കും.

സാല്‍മണ്‍

സാല്‍മണ്‍

ഗര്‍ഭകാലത്ത് എല്ലാതരം മത്സ്യങ്ങളും കഴിയ്ക്കരുതെന്ന് പറയും. സാല്‍മണ്‍ പോലുള്ള വ ഉത്തമമാണ്.

വ്യായാമം

വ്യായാമം

വ്യായാമം ശീലമാക്കുക. ആരോഗ്യകരമായ ഗര്‍ഭത്തിന് ഇതും വളരെ പ്രധാനമാണ്.

മോണ, ദന്തരോഗങ്ങള്‍

മോണ, ദന്തരോഗങ്ങള്‍

ഗര്‍ഭം ധരിയ്ക്കുമ്പോള്‍ മോണ, ദന്തരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുമെന്നു പറയും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം. ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

യൂറിനിറി ഇന്‍ഫെക്ഷന്‍ പോലുള്ളവ വരാതിയിക്കാന്‍ ശ്രദ്ധിയ്ക്കണം. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിന് അത്യാവശ്യമാണ്.

ഓവുലേഷന്‍

ഓവുലേഷന്‍

ഓവുലേഷന്‍ സമയം കൃത്യമായി അറിഞ്ഞിരിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നവരെങ്കില്‍ ഇവ പൂര്‍ണമായും നിര്‍ത്തിയ ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുക.

English summary

planning Pregnancy Tips

Entering parenthood is one of the major steps in life for each one of us. After marriage, few later years a husband and wife plan to start a family. When you plunge into this step, the two of you should be extra careful and know what you are getting into. Being a good parent is a huge task. There are a lot of changes that a husband and wife need to take before entering into parenthood.
 
 
Story first published: Wednesday, December 18, 2013, 15:55 [IST]
X
Desktop Bottom Promotion