Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭകാലത്തെ വൃത്തിക്കാര്യങ്ങള്‍
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരം പൊതുവെ ദുര്‍ബലമാകും. പ്രതിരോധശേഷി കുറയും. എന്നാല്‍ ഈ സമയത്ത് അസുഖങ്ങള്‍ വരുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതും അമ്മയേയും കുഞ്ഞിനെയും ഒരുപോലെ ബാധിയ്ക്കും.
ഗര്‍ഭകാലത്ത് അസുഖങ്ങള്‍ വരാതിരിക്കാന്‍ പല മുന്‍കരുതലുകളും അത്യാവശ്യമാണ്. ഇതിലൊന്നാണ് വൃത്തിയും. വൃത്തിയുടെ കാര്യത്തില്‍ ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക തന്നെ വേണം.

ഗര്‍ഭകാലത്ത വസ്ത്രങ്ങളുടെ വൃത്തിയില്‍ പ്രത്യേക ശ്രദ്ധ വേണം. അടിവസ്ത്രങ്ങളുള്‍പ്പെടെയുള്ളവ ദിവസവും മാറ്റണം. കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇതുപോലെ നല്ലപോലെ ഉണങ്ങിയ വസ്ത്രങ്ങളും ധരിയ്ക്കുക.
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് കൈകള്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിയ്ക്കുക. ഭക്ഷണം അടച്ചു സൂക്ഷിയ്ക്കുക.
ഗര്‍ഭകാലത്ത് പല്ലിനും മോണയ്ക്കും രോഗങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ തോത് വര്‍ദ്ധിയ്ക്കുന്നതാണ് ഇതിന് കാരണം. ദിവസവും രണ്ടുനേരവും പല്ലു തേയ്ക്കുക. ഭക്ഷണം കഴിച്ച ശേഷം വായ നല്ലപോലെ കഴുകണം.
അണുബാധ ഒഴിവാക്കാന്‍ വജൈന വൃത്തിയായി സൂക്ഷിയ്ക്കുക. ഈ ഭാഗത്തെ രോമം നീക്കുക. മല മൂത്രവിസര്‍ജനത്തിനു ശേഷം നല്ലപോലെ കഴുകുക. വൃത്തിയുള്ള വെള്ളവും ഉപയോഗിക്കണം.
ഗര്‍ഭകാലത്ത് സ്തനപരിരക്ഷയും അത്യാവശ്യം. സ്തനവലിപ്പം കൂടുന്നതിനനുസരിച്ച് ബ്രാ സൈസിലും വ്യത്യാസം വരുത്തുക. വല്ലാതെ ഇറുകിയതോ അയഞ്ഞതോ ആയ ബ്രാ ധരിയ്ക്കരുത്. മുലഞെട്ടുകള്‍ എണ്ണ പുരട്ടി പുറത്തേക്കു വലിയ്ക്കുന്നത് നല്ലതാണ്. കുഞ്ഞിന് സൗകര്യപ്രദമായി മുലപ്പാല്‍ കുടിയ്ക്കാന്‍ ഇത് സഹായിക്കും. മുലയൂട്ടുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന വേദനയൊഴിവാക്കുകയും ചെയ്യാം. ബ്രാ ദിവസവും, കഴിയുമെങ്കില്‍ രണ്ടു നേരവും മാറ്റുക.
ഗര്‍ഭകാലത്ത് കഴിയുമെങ്കില്‍ രണ്ടുനേരവും കുളിയ്ക്കുക. കുളിയ്ക്കാന്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കാം. ഇത് ശാരീരികാസ്വസ്ഥകള്‍ കുറയ്ക്കും. ശരീരവേദന കുറയുകയും ചെയ്യും.



Click it and Unblock the Notifications
