Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഗര്‍ഭകാലത്തെ നോണ്‍ വെജ് ഭക്ഷണം
ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധിയ്ക്കണമെന്നു പറയും. ഈ സമയത്ത് കഴിയ്ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്.
ഗര്‍ഭകാലത്ത് മാംസാഹാരം കഴിയ്ക്കുമ്പോള്‍ ഗര്‍ഭിണികള്‍ വളരെയേറെ ശ്രദ്ധിയ്ക്കണമെന്നു പറയും. കാരണം ഇതില്‍ നിന്നും ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. നല്ലപോലെ വേവിയ്ക്കാത്ത മാംസവും മത്സ്യവും മുട്ടയുമെല്ലാം തന്നെ അപകടം വരുത്തി വയ്ക്കുകയും ചെയ്യും.
എന്നു കരുതി മാംസാഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നര്ത്ഥമില്ല. മാംസാഹാരങ്ങളില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പല ധാതുക്കളും ലഭിയ്ക്കുകയും ചെയ്യും.
ഗര്‍ഭകാലത്തു കഴിയ്ക്കാവുന്ന ചില നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെക്കുറിച്ചറിയൂ,

ചിക്കന്‍ വിഭവങ്ങള്‍
ചിക്കന്‍ വിഭവങ്ങള്‍, പ്രത്യേകിച്ച് അധികം മസാലയില്ലാതെ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇവയിലെ പ്രോട്ടീന്‍ അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. എന്നാല്‍ ഇവ നല്ലപോലെ വേവിച്ചു വേണം ഉപയോഗിയ്ക്കുവാന്‍.

ടര്‍ക്കി
ടര്‍ക്കി വിഭവങ്ങളും ഗര്‍ഭകാലത്ത് കഴിയ്ക്കുന്നതു നല്ലതാണ.് ഇവയും നല്ലപോലെ വേവിച്ച്, എന്നാല്‍ അധികം എണ്ണ ചേര്‍ക്കാതെ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

മട്ടന്‍
മട്ടനില്‍ ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് നല്ലപോലെ വേവിച്ചു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. അധികം കഴിയ്ക്കാതിരിയ്ക്കുകയും വേണം. കാരണം ഇത് ദഹിയ്ക്കുവാന്‍ കൂടുതല്‍ സമയം പിടിയ്ക്കും.

മുട്ട
കാല്‍സ്യം അടങ്ങിയ മുട്ടയും ഗര്‍ഭകാലത്തു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്. എല്ലിന്റെ ബലത്തിന് ഇത് വളരെ അത്യാവശ്യമാണ്.

മത്സ്യവിഭവങ്ങള്‍
മത്സ്യവിഭവങ്ങള്‍ ഗര്‍ഭിണികള്‍ക്കു കഴിയ്ക്കാവുന്ന ഏറ്റവും നല്ല നോണ്‍ വെജിറ്റേറിയന്‍ വിഭവമാണ്. കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കാതെ തന്നെ കാല്‍സ്യം ശരീരത്തിനു ലഭ്യമാകുന്ന ഒരു ഉറവിടമാണിത്. ഇതും നല്ലപോലെ വേവിച്ചു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. എണ്ണയില്ലാതെ ഇവ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

നോണ്‍ വെജിറ്റേറിയന്‍ സൂപ്പ്
നോണ്‍ വെജിറ്റേറിയന്‍ സൂപ്പുകളും ഗര്‍ഭകാലത്തു കഴിയ്ക്കാം. ഇവയില്‍ വൈറ്റമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഫിഷ് ഫിംഗേഴ്സ്
വറുത്തതു കഴിയ്ക്കണമെന്നുണ്ടെങ്കില്‍ ഫിഷ് ഫിംഗേഴ്സ് പോലുള്ളവ തെരഞ്ഞെടുത്തു കഴിയ്ക്കാം. ഇവ മറ്റു വറുത്ത സാധനങ്ങളേക്കാള്‍ കൂടുതല്‍ പോഷണം നല്‍കും.



Click it and Unblock the Notifications
