Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സാധാരണ പ്രസവത്തിന് ചില വഴികള്‍
വൈകാരികമായ ഏറ്റക്കുറച്ചിലുകളുടെ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നതാണ് ഗര്‍ഭകാലം. ഗര്‍ഭധാരണം മുതല്‍ പല മാനസിക ശാരീരിക പ്രശ്നങ്ങളും ഗര്‍ഭിണികള്‍ നേരിടേണ്ടി വരും.
സങ്കീര്‍ണ്ണതകളൊന്നുമില്ലാതെ സ്വാഭാവികമായ പ്രസവം നടക്കുന്നതിന് സഹായിക്കുന്ന ഏതാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

വ്യായാമം
ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ വ്യായാമങ്ങള്‍ ചെയ്യുന്ന ശീലം സ്വഭാവികമായ പ്രസവം നടക്കുന്നതിന് സഹായിക്കും. ഗര്‍ഭത്തിന്റെ വികാസ കാലയളവില്‍ മുടക്കമില്ലാതെ വ്യായാമങ്ങളും, മറ്റ് ശാരീരികപ്രവര്‍ത്തനങ്ങളും ചെയ്യുന്നത് പേശികള്‍ക്കും, അസ്ഥികള്‍ക്കും വളര്‍ച്ച നേടാന്‍ സഹായിക്കും.

തുടക്കക്കാര്‍ക്കുള്ള വ്യായാമം
വ്യായാമം എന്നത് ഗര്ഭധാരണത്തിനുദ്ദേശിക്കുന്നവര്ക്കും, ഗര്‍ഭത്തിന്റെ അവസാനഘട്ടത്തിലുള്ളവര്ക്കും ഒരേ പോലെ ഉപകാരപ്രദമാണ്. വ്യായാമത്തില്‍ നിങ്ങളൊരു തുടക്കക്കാരിയാണെങ്കില് ശ്രദ്ധിക്കേണ്ടുന്ന കാര്യം അതിനെ ലളിതമായി ഉള്‍ക്കൊള്ളുക എന്നതാണ്. ആദ്യം ലഘുപ്രവര്‍ത്തനങ്ങള്‍ ചെയ്ത് വാം അപ് ചെയ്ത ശേഷം വ്യായാമം ആരംഭിക്കുക. വേദനയോ, ശ്വാസതടസമോ അനുഭവപ്പെട്ടാല്‍ നിര്‍ത്തുക. വ്യായാമം പെട്ടന്ന് പൂര്‍ണ്ണമായും അവസാനിപ്പിക്കാതെ പതിയെ നിര്‍ത്തുക. വ്യായാമം ചെയ്യാന്‍ തുടങ്ങും മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. അതേ പോലെ ഗര്‍ഭിണിയാവുമ്പോള്‍ എക്സര്‍സെസ് തുടരാനുദ്ദേശിക്കുന്നവരും ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

ഗര്‍ഭിണികള്‍ക്കുള്ള വ്യായാമങ്ങള്‍
പരിക്കും ആപല്‍ സാധ്യതയും കുറവുള്ള വ്യായാമ മുറകള്‍ വേണം ഗര്‍ഭിണികള്‍ തെരഞ്ഞെടുക്കാന്‍. നീന്തല്‍, നടത്തം, എയ്റോബിക്സ്, ബൈക്ക് സവാരി എന്നിവയൊക്കെ ചെയ്യാം. ആഴ്ചയില്‍ നാലഞ്ച് ദിവസമെങ്കിലും ഇത്തരത്തില്‍ സജീവമായിരിക്കണം. മലര്‍ന്ന് കിടന്നുള്ള വ്യയാമങ്ങളും ഈ സമയത്ത് ചെയ്യാം.

ഗര്‍ഭത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍
എയ്റോബിക്സ്, യോഗ, മാനസികോല്ലാസത്തിനുള്ളവ, കെഗല്, ഭാരോദ്വഹനം തുടങ്ങിയവ ഗര്‍ഭകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ ചെയ്യാം. അപകട സാധ്യതയുള്ള സ്കീയിങ്ങ്, കുതിരസവാരി, മലകയറ്റം, സോക്കര്‍, ബാസ്കറ്റ് ബോള്‍ പോലുള്ള കളികള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുക.

ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടം
ശരീരം ആരോഗ്യത്തോടെയിരിക്കാന്‍ ഏറെ നല്ലതാണ് നടത്തം. അതേപോലെ വ്യായാമവും അതിനൊപ്പം മാനസികോല്ലാസവും നല്‍കുന്നതാണ് നൃത്തം. വീട്ടുജോലികള്‍ക്കിടെ അല്പം ത്രസിപ്പിക്കുന്ന സംഗീതം കേള്‍ക്കുന്നത് ഹൃദയമിടിപ്പ് കൂട്ടാനും, ഉണര്‍വ്വ് ലഭിക്കാനും സഹായിക്കും.

വ്യയാമങ്ങളും, ശരീരസംരക്ഷണവും
ഗര്‍ഭകാലം പകുതിയോളമായാല് മലര്‍ന്ന് കിടന്നുള്ള വ്യായാമങ്ങള്‍, നട്ടെല്ലിന് സമ്മര്‍ദ്ധമുണ്ടാക്കുന്ന വ്യായാമങ്ങള്‍ എന്നിവ ഒഴിവാക്കണം. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ധാരളം വെള്ളം കുടിക്കുകയും, ചൂടും, ഈര്പ്പവുമുള്ളതായ സാഹചര്യങ്ങളിലുള്ള കഠിനമായ അദ്ധ്വാനം ഒഴിവാക്കുകയും വേണം. ഗര്‍ഭകാലത്ത് ശരീരം അമിതമായി ചൂടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അയഞ്ഞതും, സുഖകരവുമായ വസ്ത്രവും, മാറിടങ്ങള്‍ അമിതമായി ഇളകാതിരിക്കാന്‍ സഹായിക്കുന്ന ബ്രായും ധരിക്കണം.

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നടുവ് വളഞ്ഞുള്ള മുറകള്‍ ചെയ്യാതിരിക്കുക. വയറ് അടിയില്‍ വരുന്ന വിധത്തില്‍ കിടക്കാതിരിക്കുക. വേദനയോ, അസ്വസ്ഥതയോ തോന്നിയാല്‍ പരിശീലകനോടോ, ഡോക്ടറോടോ വിവരം പറയുക. ചെറിയ ഇടവേളകള്‍ നല്കി വേണം യോഗ ചെയ്യാന്‍. യോഗ ചെയ്യുന്നിടത്ത് അമിതമായചൂട് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഗര്‍ഭകാലത്തെ ഭക്ഷണക്രമം
ഗര്‍ഭകാലത്തെ ശരീരസംരക്ഷണം പ്രധാനമാകയാല്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളും, പാലുത്പന്നങ്ങളും അനുയോജ്യമാണ്.

ഗര്‍ഭകാലത്തെ ഭക്ഷണങ്ങള്‍
ദിവസം അഞ്ച് പ്രാവശ്യമെങ്കിലും പഴങ്ങളും, പച്ചക്കറികളും കഴിക്കുക. ഈ ശീലം പ്രസവശേഷവും തുടരാം.

ആഹാരത്തില്‍ ഒഴിവാക്കേണ്ടവ -
ആഹാരത്തില്‍ നിന്ന് ആരോഗ്യകരമല്ലാത്തതെല്ലാം നീക്കം ചെയ്യുക. അത്തരം ചില കാര്യങ്ങളാണ് ഇനി പറയുന്നത്.
മദ്യം - ഗര്‍ഭകാലത്ത് നിര്‍ബന്ധമായും അകറ്റി നിര്‍ത്തേണ്ട ഒന്നാണ് മദ്യം. ചെറിയതോതിലാണെങ്കില്‍ പോലും ഗര്‍ഭകാലത്ത് മദ്യപിക്കുന്നത് കുട്ടിയുടെ ഐ.ക്യുവിനെ ദോഷകരമായി ബാധിക്കും.
കലോറി അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ പാചകം ചെയ്തവ, കൂടുതല്‍ കൊഴുപ്പടങ്ങിയ കോഴി എന്നിവയൊക്കെ ഒഴിവാക്കുക.
കൃത്രിമ പദാര്‍ത്ഥങ്ങളും, പഞ്ചസാരയും, പ്രിസര്‍വേറ്റീവ്സും ചേര്‍ന്ന കുപ്പിയില്‍ വരുന്ന ജ്യൂസുകളും മറ്റ് പാനീയങ്ങളും കുടിക്കാതിരിക്കുക.
മറ്റൊരു പ്രധാന കാര്യം ആഹാരക്രമം സന്തുലിതമായ രീതിയിലായിരിക്കണം എന്നതാണ്.

വ്യായാമത്തിന്റെയും, ഭക്ഷണനിയന്ത്രണത്തിന്റെയും പ്രാധാന്യം
ഗര്‍ഭകാലത്ത് വ്യായാമങ്ങളും, മറ്റ് പ്രവൃത്തികളും ചെയ്യുന്നത് കാല്‍സ്യവും, വിറ്റാമിനുകളുമടങ്ങിയ ഭക്ഷണക്രമത്തോടൊപ്പം ആരക്കെട്ടിലെ പേശികളെയും, അസ്ഥികളെയും ശക്തിപ്പെടുത്തും. ഇത് വഴി സ്വഭാവികമായ പ്രസവം സാധ്യമാകും.

പ്രസവത്തിലെ പ്രശ്നങ്ങള്‍
ശരീരത്തിന്റെ ആകൃതി പ്രസവത്തില്‍ സ്വാധീനം ചെലുത്തുന്നതാണ്. അമിതഭാരം, ഭാരക്കുറവ്, അരക്കെട്ടിലോ, കാലിലോ അസ്ഥി തകരാറ് ( പോളിയോ, പിള്ളവാതം, അപകടങ്ങള്‍ മൂലമുള്ളവ തുടങ്ങിയവ) എന്നിവയുള്ളവര്‍ക്ക് സ്വഭാവിക പ്രസവം പലപ്പോഴും അസാധ്യമാണ്.

വ്യായാമക്കുറവും, ആഹാരത്തിലെ തകരാറും
ശാരീരികമായി യാതൊരു പ്രവര്ത്തനങ്ങളിലുമേര്പ്പെടാതെ ഗര്‍ഭകാലം ചെലവഴിക്കുന്നവര്‍ക്കും, പ്രത്യേക കാരണമൊന്നുമില്ലാതെ ഗര്‍ഭകാലത്ത് വിശ്രമം എടുക്കുന്നവര്‍ക്കും, അമിതമായി കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റ്സുമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്കും സ്വഭാവിക പ്രസവം അസാധ്യമാകും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള വ്യായാമത്തിനും, ഭക്ഷണക്രമത്തിനും തയ്യാറാകാത്തവര്‍ക്ക് സ്വഭാവികപ്രസവം അസാധ്യമാകാറാണ് പതിവ്.



Click it and Unblock the Notifications
