Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
മിക്കവാറും എല്ലാ കാര്യങ്ങള്‍ക്കും വിശ്വാസവും അന്ധവിശ്വാസവുമെല്ലാമുണ്ടാകും. ഗര്‍ഭത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. ഇതില്‍ പലതും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നവയുമായിരിക്കും. ഇതില്‍ ചിലത് വാസ്തവമായിരിയ്ക്കും. മറ്റു ചിലതാകട്ടെ, വെറും കഥയും.
ഇത്തരം ചില വിശ്വാസങ്ങളെക്കുറിച്ചും ഇതിനു പുറകിലുള്ള വാസ്തവങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കൂ,

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
ഓവുലേഷന് സമയത്തു മാത്രമേ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ സാധ്യതയുള്ളൂവെന്നുള്ള വിശ്വാസമുണ്ട്. എന്നാല്‍ ഓവുലേഷന് സമയത്ത് ഗര്‍ഭധാരണ സാധ്യത കൂടുതലാണെന്നേയുള്ളൂ. അ്ല്ലാത്ത സമയത്തും അണ്ഡം ബീജവുമായി ചേരാനുള്ള സാധ്യതയുണ്ടെങ്കില്‍ ഗര്‍ഭധാരണം നടക്കും.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
മാസമുറ കഴിഞ്ഞ് 14-ാമത്തെ ദിവസമാണ് ഓവുലേഷന് നടക്കുകയെന്ന് പറയും. എന്നാല്‍ 28 ദിവസം ദൈര്‍ഘ്യമുള്ള കൃത്യമായ ആര്‍ത്തവചക്രമുള്ള സ്ത്രീകള്‍ക്കു മാത്രമേ ഇക്കാര്യം ബാധകമാകൂ. അല്ലാത്തവരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങളനുസരിച്ച് മറ്റു ദിവസങ്ങളിലും അണ്ഡവിസര്‍ജനം നടക്കാം.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
എല്ലാ ദിവസവും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത കൂടുമൈന്നു കരുതുന്നവരുണ്ട്. എന്നാല്‍ ദിവസവമുള്ള സെക്സ് ബീജഗുണം കുറയ്ക്കുമെന്നാണ് തെളിഞ്ഞിരിയ്ക്കുന്നത്. ദിവസവുമുള്ള സെക്സ് വഴി ഗര്‍ഭധാരണ സാധ്യത വര്ദ്ധിയ്ക്കുന്നില്ലെന്നു ചുരുക്കം.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക തരം സെക്സ് പൊസിഷനുകളുണ്ടെന്നു പറയും. ഇതില്‍ വാസ്തവമില്ല. ബീജം അണ്ഡവുമായി ചേരുന്നതില്‍ പൊസിഷനുകള്‍ക്ക് വലിയ കാര്യമില്ല.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
മാസമുറ സമയത്ത് ഗര്‍ഭധാരണം നടക്കില്ലെന്ന വിശ്വാസം മിക്കവാറും പേര്‍ക്കുണ്ട്. ഇതിനുള്ള സാധ്യത കുറവെങ്കിലും ഇത് പൂര്‍ണമായും തള്ളിക്കളയാനുമാവില്ല.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
ആദ്യ ലൈംഗികബന്ധത്തില്‍ ഗര്‍ഭിണിയാകില്ലെന്ന വിശ്വാസവും തെറ്റാണ്. ഗര്‍ഭധാരണ ശേഷിയുള്ള സ്ത്രീകളില്‍ ഇതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
വയര്‍ നോക്കി കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്ന ഒരു രീതി പലര്‍ക്കുമുണ്ട്. ഇതിന് ശാസ്ത്രീയപിന്ബലമില്ലെന്നതാണ് വാസ്തവം.

ചില ഗര്‍ഭ തെറ്റിദ്ധാരണകള്‍
ഗര്ഭിണിയാകുവാന് ഓര്‍ഗാസം നടക്കണമെന്ന് തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്. ഇതും തെറ്റായ ധാരണ മാത്രമാണ്.



Click it and Unblock the Notifications
