Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഗര്‍ഭകാലത്തെ ലൈംഗികബന്ധം
ആരോഗ്യത്തിനുളള ഒരു വഴി കൂടിയാണ് സെക്സ്. എന്നാല്‍ ഗര്‍ഭകാലത്ത് സെക്സ് ആകാമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികം.
ഗര്‍ഭകാല സെക്സ് ഒഴിവാക്കപ്പെടേണ്ട ഒന്നാണെന്ന് സയന്‍സ് പറയുന്നില്ല. കുഞ്ഞിന്റെ സുരക്ഷയാണ് പലരേയും ഇതില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുന്നത്. ഗര്‍ഭാശയ സ്രവങ്ങളും ഗര്‍ഭപാത്ര ഭിത്തികളും കുഞ്ഞിന് സംരക്ഷണം നല്കുന്നതിനാല് സെക്സ് കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നുമില്ല.

ഗര്‍ഭകാലത്ത് പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിലും അവസാന മൂന്നു മാസങ്ങളിലും സെക്സിനോട് സ്ത്രീകള്‍ക്ക് വിമുഖതയുനുഭവപ്പെടാന് സാധ്യതയുണ്ട്. ആദ്യമാസങ്ങളില്‍ ഛര്‍ദി പോലുള്ള പ്രശ്നങ്ങളും അവസാന മാസങ്ങളില്‍ വയറിന്റെ വലിപ്പും പ്രസവമടുക്കുന്തോറുമുള്ള അസ്വസ്ഥതകളുമാണ് ഇതിന് കാരണമാകാറ്.
ഗര്‍ഭകാലത്ത് സ്ത്രീക്കു മുന്‍ഗണന കൊടുക്കുകയെന്നതു പ്രധാനം. സ്ത്രീകള്‍ക്ക് അനുയോജ്യമായ പൊസിഷനുകള്‍ സ്വീകരിക്കുകയെന്നത് ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് പൂര്‍ണ താല്പര്യമുണ്ടെങ്കില് മാത്രം ലൈംഗികബന്ധത്തിനു മുതിരുക.
എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന് ഗര്‍ഭപാത്രത്തിനു കട്ടി കുറയുക, മുന്‍പ് അബോര്ഷന് നടന്നിട്ടുണ്ടാവുക, മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യതയുണ്ടാവുക, ബ്ലീഡിംഗ് തുടങ്ങിയ സാധ്യതകളുണ്ടെങ്കില്‍ ലൈംഗികബന്ധം ഒഴിവാക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്.
ഇതിനു പുറമെ ഇരു പങ്കാളികളുടേയും താല്പര്യമാണ് ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി വേണം ഇതെക്കുറിച്ചു തീരുമാനിക്കാനും.



Click it and Unblock the Notifications
