Latest Updates
-
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗര്‍ഭിണിയായ ഭാര്യയെ സന്തുഷ്ടയാക്കാം!
ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളിലൊന്നാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. സത്യത്തില്‍ കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമക്കുന്നതും പ്രസവിക്കുന്നതും സ്ത്രീയാണെങ്കിലും പുരുഷനും അതില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ഭര്‍ത്താവിന്റെ പിന്തുണയും സഹായവും ഭാര്യക്ക് ഏറ്റവും ആവശ്യമുള്ളതാണ്. ഇത് അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാനസികമായി ബലവും, ആശ്വാസവും നല്‍കും. ഭര്‍ത്താവിന്റെ പിന്തുണ സ്ത്രീകള്‍ ഓരോ നിമിഷവും ആഗ്രഹിക്കുന്നുണ്ട്.
ഗര്‍ഭത്തിന്റെ ഭാരം ചുമക്കുന്നത് സ്ത്രീ തനിയെയാണ്. ആ ഭാരം ഭര്‍ത്താവുമായി ഷെയര്‍ ചെയ്യാന്‍ അവര്‍ ആഗ്രഹിക്കും. ഈ അവസരത്തില്‍ ഭര്ത്താക്കന്മാര് ഭാര്യമാര്‍ക്ക് ഏറെ സ്നേഹവും, സംരക്ഷണവും നല്‍കുകയും, സഹിഷ്ണുത പുലര്‍ത്തുകയും ചെയ്യണം. ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്ത്രീകളില്‍ ഗര്‍ഭകാലത്ത് മാനസിക നിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. അതിനാല്‍ ശാരീരികവും, മാനസികവുമായി പിന്തുണ അവരാഗ്രഹിക്കും.
ഈ അവസ്ഥയില്‍ സ്ത്രീകളുമായി ഇടപെടുന്നതിന് ചില മുന്‍വിധികള്‍ നല്ലതാണ്. അതിലേറ്റവും പ്രധാനം മാനസികനിലയിലുണ്ടാകുന്ന പെട്ടന്നുള്ള മാറ്റത്തെയും, അവരുടെ ആവശ്യങ്ങളെയും ഉള്‍ക്കൊള്ളലാണ്. അവ എന്തായാലും ഒമ്പത് മാസം ഗര്ഭംചുമക്കുന്നതിനോളം പ്രയാസമുള്ളതാവില്ല. സഹിഷ്ണുതയും, സഹനവുമായിരിക്കണം ഇക്കാലത്തെ ഏറ്റവും പ്രധാന സ്വഭാവഗുണമെന്ന് ഓര്‍മ്മിക്കുക. അത്തരം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

1. പിന്തുണയും ശ്രദ്ധയും
ഗര്‍ഭിണിയായ ഭാര്യയ്ക്ക് നല്കുന്ന പിന്തുണയ്ക്കും ശ്രദ്ധയ്ക്കും പരിധി വെയ്ക്കേണ്ടതില്ല. പലപ്പോഴും നീതീകരണമില്ലാത്ത തരത്തില്‍ പെരുമാറുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ ഏറ്റവും അനിവാര്യമാണെന്ന് മനസിലാക്കുക.

2. ലാളന
മാനസികസമ്മര്‍ദ്ധം അനുഭവിക്കുന്ന ഭാര്യയെ ആശ്വസിപ്പിക്കാന്‍ ലാളനകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇടക്കിടക്ക് അവള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങി നല്‍കുക. അതിന്റെ വിലയോ വലുപ്പമോ അല്ല നിങ്ങള്‍ അവളെ പരിഗണിക്കുന്നു എന്നതിലാണ് കാര്യം. പൂക്കളോ, ചോക്കലേറ്റോ, കമ്മലുകളോ അങ്ങനെയെന്തും അവളെ സന്തോഷിപ്പിക്കാനായി നല്‍കാം.

3. ആഗ്രഹങ്ങള്‍ സഫലമാക്കുക
സംശയിക്കേണ്ടതില്ല, ഭാര്യ ആവശ്യപ്പെടുന്നതൊക്കെ സാധ്യമെങ്കില്‍ വാങ്ങി നല്‍കുക. പലപ്പോഴും ഗര്‍ഭിണികളുടെ ആവശ്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. രാത്രി ചോക്കലേറ്റ് തിന്നണമെന്നാവശ്യപ്പെട്ടാല് അത് സാധിച്ച് കൊടുക്കുക. നിങ്ങള്‍ മീറ്റിങ്ങിലായിരിക്കുമ്പോഴാണ് ചൈനീസ് നൂഡില്‍സ് വേണമെന്നാവശ്യപ്പെട്ട് മെസേജ് വരുക. മടികൂടാതെ അത് സാധ്യമാക്കിക്കൊടുക്കുക. അഥവാ അല്പം വൈകിയാലും ആഗ്രഹങ്ങള്‍ സഫലമാക്കിക്കൊടുക്കുക.

4. സുഖസൗകര്യം
ഒമ്പത് മാസം ഗര്‍ഭത്തിന്റെ ഭാരവും പരാധീനതകളും ചുമക്കുന്നവളാണ് ഭാര്യ. ആ സമയത്ത് നിങ്ങളുടെ ഭാരം എന്നത് അവളുടെ ആഗ്രഹങ്ങള്‍ നിറവേറ്റലാണ്. വൈകുന്നേരങ്ങളില്‍ ഭക്ഷണത്തിനായി പുറത്ത് പോവുകയോ, പാര്‍ക്കില്‍ പോവുകയോ, ഏതെങ്കിലും കോഫിഷോപ്പില്‍ പോയി സംസാരിച്ചിരിക്കുകയോ ചെയ്യാന്‍ സമയം കണ്ടെത്തുക. നിങ്ങളുടെ ശ്രദ്ധയിലും, സഹായത്തിലും അവള് സംതൃപ്തയാണെന്ന് ഉറപ്പ് വരുത്തുക.

5. ആത്മവിശ്വാസം പകരുക
പ്രസവത്തിന്റെ വേദനയെയും, പ്രശ്നങ്ങളെയും പറ്റിയുള്ള ചിന്തകള്‍ ഭാര്യയെ പേടിപ്പെടുത്തുന്നുണ്ടാവും. ഇക്കാര്യത്തില്‍ അവളെ സമാശ്വസിപ്പിക്കേണ്ടതും, ധൈര്യം പകരേണ്ടതും ഭര്‍ത്താവാണ്. ചങ്കുറപ്പുള്ള ആളാണ് നിങ്ങളെങ്കില്‍ സാധ്യമായാല്‍ പ്രസവസമയത്ത് ഭാര്യയോടൊപ്പം പ്രസവമുറിയില്‍ കൂടെയുണ്ടാവുകയും അവളുടെ കരങ്ങളില്‍ പിടിച്ച് ധൈര്യം പകരുകയും ചെയ്യുക.



Click it and Unblock the Notifications