Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പ്രായമേറിയുള്ള ഗര്‍ഭധാരണം, ദോഷങ്ങള്‍
പഠനവും ജോലിയുമെല്ലാം ഇപ്പോള്‍ സ്ത്രീകളുടെ ഗര്‍ഭധാരണ പ്രായം വൈകിക്കുകയാണ്. വൈകിയും ഗര്‍ഭധാരണം നടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വൈകിയുള്ള ഗര്‍ഭധാരണം പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്നതാണ് വാസ്തവം.
നാല്പതുകളോടടുക്കുമ്പോള് ഗര്ഭധാരണത്തേക്കാളേറെ മെനോപോസിനാണ് സ്ത്രീ ശരീരം തയ്യാറെടുക്കുക. പോരാത്തതിന് കൊളസ്ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ രോഗങ്ങള്‍ പ്രായമാകുന്തോറും ശരീരത്തെ ആക്രമിക്കുകയും ചെയ്യും. ഇതെല്ലാം ആരോഗ്യകരമായ ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.
വൈകി ഗര്‍ഭം ധരിയ്ക്കുന്നത് എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നറിയേണ്ടേ,

ഗര്‍ഭധാരണം വൈകിയാല്‍...
പ്രായമേറുന്തോറും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതു കൊണ്ട് ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയുന്നതാണ് ഒരു പ്രശ്നം. മെനോപോസിനാണ് പ്രായമേറുന്തോറും ശരീരം തയ്യാറെടുക്കുക.

ഗര്‍ഭധാരണം വൈകിയാല്‍...
ഒരു പെണ്‍കുട്ടിയുടെ ഓവറിയില്‍ അണ്ഡങ്ങളുണ്ടാകും. മാസമുറയാകുമ്പോള്‍ ഒന്നോ രണ്ടോ അണ്ഡങ്ങള്‍ പൂര്ണവളര്ച്ചയെത്തിയാണ് അണ്ഡവിസര്‍ജനം നടക്കുന്നത്. എന്നാല്‍ പ്രായമേറുന്തോറും അണ്ഡങ്ങളുടേയും ്പ്രായമേറും. അണ്ഡവിസര്‍ജനം നടക്കാതെയാകും. ഇത് ഗര്‍ഭധാരണത്തിന് തടസം നില്ക്കും.

ഗര്‍ഭധാരണം വൈകിയാല്‍...
പ്രായമേറുന്തോറും ഫൈബ്രോയ്ഡുകളും സിസ്റ്റുകളും യൂട്രസിലുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്ന മറ്റൊരു ഘടകമാണ്.

ഗര്‍ഭധാരണം വൈകിയാല്‍...
40കളില്‍ ബിപി, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറും. ഇത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് തടസം നില്ക്കും.

ഗര്‍ഭധാരണം വൈകിയാല്‍...
യൂട്രസിനു പുറത്ത് ഫെല്ലോപിയന്‍ ട്യൂബിലുണ്ടാകുന്ന ഗര്‍ഭധാരണം പൊതുവെ മുന്തിരക്കുല ഗര്‍ഭമെന്നു പറയാറുണ്ട്. എക്ടോപിക് പ്രഗ്നന്‍സി എന്ന ഈ അവസ്ഥ പ്രായമേറുന്തോറുമാണ് ഉണ്ടാവുക.

ഗര്‍ഭധാരണം വൈകിയാല്‍...
പ്രായമേറി ഗര്‍ഭധാരണം നടക്കുന്ന ഘട്ടത്തില്‍ കുട്ടിയ്ക്ക് ജനിതക തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഡൗണ്‍സ് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍.

ഗര്‍ഭധാരണം വൈകിയാല്‍...
വൈകിയുള്ള ഗര്‍ഭധാരണം ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സര്‍ മുതലായവയ്ക്കുള്ള ഒരു കാരണം കൂടിയാണ്.

ഗര്‍ഭധാരണം വൈകിയാല്‍...
പ്രസവസമയത്ത ശരീരത്തിനും ഹൃദയത്തിനും പ്രഷര്‍ അനുഭവപ്പെടുന്നുണ്ട്. പ്രായമേറി സാധാരണ പ്രസവം നടക്കുമ്പോള്‍ ഹൃദയത്തിന് കൂടുതല്‍ മര്‍ദം വരുന്നത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം കുറയുമ്പോള്‍.

ഗര്‍ഭധാരണം വൈകിയാല്‍...
പ്രായമേറുന്തോറും വികസിക്കാനും ചുരുങ്ങാനുമുള്ള യൂട്രസിന്റെ സാധ്യത കുറയും. ഇത് പ്ലാസന്റയ്ക്ക് പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

ഗര്‍ഭധാരണം വൈകിയാല്‍...
പ്രായമേറിയുള്ള ഗര്‍ഭത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതല്‍ തന്നെയാണ്.



Click it and Unblock the Notifications
