Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണികള്‍ മുന്തിരി കഴിയ്ക്കാമോ
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്നതും കഴിയ്ക്കരുതാത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ പപ്പായ, പൈനാപ്പിള്‍ എന്നിവയൊക്കെ പെടുന്നുമുണ്ട്. ഇവ അബോര്ഷന് കാരണമാകുമെന്നതാണ് പൊതുവായ കാരണമായിപ്പറയാറ്.
മറ്റു ഫലവര്ഗങ്ങളെപ്പോലെ മുന്തിരിയും ആരോഗ്യത്തിനു ചേര്‍ന്ന ഒന്നു തന്നെയാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്തു കഴിയ്ക്കാമോയെന്നതാണ് ചോദ്യം.
മുന്തിരി ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്നു വേണമെങ്കില്‍ പറയാം. ഇതിന് അടിസ്ഥാനമായി പറയാവുന്ന ചില കാര്യങ്ങളുമുണ്ട്.

കറുത്ത മുന്തിരി പ്രത്യകിച്ചും ദഹിയ്ക്കാന്‍ പ്രയാസമുള്ളതാണ്. ഗര്‍ഭകാലത്ത് ദഹനവ്യവസ്ഥ പൊതുവെ ദുര്ബലമായിരിയ്ക്കുന്നതു കൊണ്ട് ഇത് ദഹനപ്രശനങ്ങളുണ്ടാക്കും.
പുളിപ്പുള്ള മുന്തിരി അസിഡിറ്റിയ്ക്ക് ഇട വരുത്തും. ഗര്‍ഭകാലത്ത് അസിഡിറ്റിയും നെഞ്ചെരിച്ചിലുമെല്ലാം പതിവാണ്. ഇതിനൊപ്പം മുന്തിരിയുടെ പുളി കൂടെയാകുമ്പോള്‍ അസിഡിറ്റി കൂടുകയും ഛര്‍ദി, മനംപിരട്ടല്‍ മുതലായവയുണ്ടാവുകയും ചെയ്യും.
മുന്തിരി അമിതമായി കഴിയ്ക്കുന്നത് വയറിളക്കത്തിനു കാരണമാകും. ഗര്‍ഭകാലത്ത് വയറിളക്കമുണ്ടാകുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതല്ല.
മുന്തിരിയില്‍ റെസ്വെരാട്രോള് എന്ന കെമിക്കല്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. ഗര്‍ഭകാലത്ത് ഇത് ആരോഗ്യപ്രശ്നങ്ങള്‍ സൃ്ഷ്ടിയ്ക്കും.
മുന്തിരി പൂര്‍ണമായും ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്നല്ല, പറഞ്ഞു വരുന്നത്. എന്നാല്‍ ഇത് പാകത്തിനു മാത്രമേ കഴിയ്ക്കാവൂയെന്ന കാര്യം ഓര്‍മയില്‍ വേണം.
ഗര്‍ഭം, ഗര്‍ഭിണി, ഭക്ഷണം, മുന്തിരി, ഹോര്‍മോണ്‍



Click it and Unblock the Notifications
