Latest Updates
-
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്!
ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
അളക്കാനാവാത്ത സന്തോഷത്തിന്റെ നാളുകളാണ് സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭകാലം. സ്വന്തം ശരീരത്തിന്റെ ഭാഗമായി വളരുന്ന കുഞ്ഞിന്റെ മുഖം കാണാനായി സന്തോഷത്തോടെയും ആകാംഷയോടെയുമാണ് ഓരോ സ്ത്രീയും ഒന്‍പതുമാസത്തെ ഗര്‍ഭകാലം കടന്നെത്തുന്നത്.
പക്ഷേ അളവില്ലാത്ത സന്തോഷത്തിനൊപ്പം തന്നെ അസ്വസ്ഥതകളുടെയും വേദനകളുടെയും കാലം കൂടിയാണ് ഇത്. ആദ്യത്തെ കുഞ്ഞാണ് ജനിയ്ക്കാന്‍ പോകുന്നതെങ്കില്‍ മാനസിക സമ്മര്‍ദ്ദം, ആശങ്കകള്‍, സംശയങ്ങള്‍ എന്നുവേണ്ട പലതരം പ്രശ്നങ്ങളാണ് ഗര്‍ഭിണികള്‍ നേരിടേണ്ടിവരുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും സ്ത്രീകളെ ആശങ്കപ്പെടുത്താറുണ്ട്. ഇത് ശരിയാണോ അത് ശരിയാണോ എന്ന് തുടങ്ങുന്ന സംശയങ്ങള്‍ക്ക് കണക്കുണ്ടാവില്ല.
ചിലര്‍ക്ക് ആദ്യത്തെ ചില ആഴ്ചകളോ മാസങ്ങളോ മാത്രമേ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുള്ളു. പക്ഷേ അപൂര്‍വ്വം ചിലര്‍ക്ക് പ്രസവത്തിന്റെ ദിവസം വരെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരാറുണ്ട്. ഈ സമയത്തുണ്ടാകുന്ന മിക്ക ബുദ്ധിമുട്ടുകള്‍ക്കും മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ലെന്നതാണ് ഒരു പ്രധാന പ്രശ്നം. കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിയ്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് പല മരുന്നുകളും ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അസ്വസ്ഥതകള്‍ സഹിയ്ക്കേണ്ടിവരുന്നു. പലര്‍ക്കും അടിവയറ്റിലും കാലുകളിലും അസഹനീയമായ വേദനകളുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. മരുന്നുകഴിയ്ക്കാതെ തന്നെ പലവഴികളിലൂടെ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിയ്ക്കും.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
ചൂടുവെള്ളത്തിലുള്ള കുളി ഗര്‍ഭകാലത്തെ ശരീരവേദനകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. നിത്യേന ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ വേദനകള്‍ അകലുന്നത് തിരിച്ചറിയാന്‍ കഴിയും. മസിലുകളുടെ വേദന, സന്ധികളിലെ വേദന എന്നിവയെല്ലാം അകറ്റാന്‍ ഈ ഹോട്ട് ബാത്ത് നല്ലതാണ്. ചൂടുവെള്ളം വേദന കുറയ്ക്കുമെന്ന് വച്ച് ഏറെ നേരം ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിച്ചുകൊണ്ടിരിക്കരുത്. ചെറിയ ചൂടുള്ള വെള്ളത്തിലുള്ള കുളി 15 മിനിറ്റില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുവെള്ളത്തില്‍ അല്പം ഉപ്പുചേര്‍ത്ത് കുളിയ്ക്കുന്നത് കൂടുതല്‍ ഫലം നല്‍കും.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
ചൂടുവെള്ളത്തിലെ കുളി തരുന്ന സുഖം തന്നെയാണ് ചൂടുപിടിയ്ക്കുമ്പോഴും ലഭിയ്ക്കുന്നത്. ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് വേദനയുള്ള ഭാഗങ്ങളില്‍ പിടിയ്ക്കാം. അതല്ലെങ്കില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിയ്ക്കുന്ന ഹോട്ട് ബാഗുകള്‍ ഉപയോഗിക്കാം. ഇത് ചെയ്യുമ്പോഴും വെള്ളം കൂടുതല്‍ ചൂടുള്ളതാവാതിരിക്കാന് ശ്രദ്ധിക്കണം. തുണിമുക്കി ചൂട് പിടിയ്ക്കുമ്പോള്‍ ആവി തള്ളി പൊള്ളലേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. കാലുകളിലും ചുമലുകളിലും ചൂട് പിടിയ്ക്കുമ്പോള്‍ മറ്റൊരാളുടെ സഹായം തേടുന്നത് നല്ലതായിരിക്കും.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
വിശ്രമം ഗര്‍ഭിണികള്‍ക്ക് അത്യാവശ്യം വേണ്ടൊരു കാര്യമാണ്. പ്രത്യേകിച്ചും ജോലിചെയ്യുന്ന അമ്മമാര്‍ക്കും വീട്ടുജോലികള്‍ തനിച്ച് ചെയ്യേണ്ടിവരുന്ന വീട്ടമ്മമാര്‍ക്കും ഇത് അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മസിലുകളിലെ വേദനകള്‍ കുറയ്ക്കാനുമെല്ലാം വിശ്രമം സഹായിക്കും. ദിവസം ഒരു നിശ്ചിത സമയം വിശ്രമിക്കുന്ന രീതിയില്‍ ദിവസം പ്ലാന്‍ ചെയ്യുന്നതാണ് മകിച്ച വഴി. വിശ്രമിയ്ക്കുക എന്നതിന് ഉറങ്ങുക എന്ന് അര്‍ത്ഥമില്ല. പാട്ടുകേട്ടോ, നല്ല സിനിമകള്‍ കണ്ടോ വായിച്ചോ ഇരിയ്ക്കുന്നത് വിശ്രമം തന്നെയാണ്. വേണ്ടത്ര സമയം ഉറങ്ങാനും ശ്രദ്ധിയ്ക്കണം.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
ഭക്ഷണത്തില്‍ പോട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍ എന്നിവയുടെ അളവ് കൂട്ടുന്നത് ഗര്‍ഭകാലത്തെ ശാരീരിക വേദനകല് കുറയ്ക്കാന്‍ സഹായിയ്ക്കും. ധാതു സമ്പുഷ്ടമായ ഭക്ഷണമാണ് ഗര്‍ഭിണി കഴിയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
വാഴപ്പഴം പൊട്ടാസ്യം ലഭിയ്ക്കാനുള്ള മികച്ചൊരു ഭക്ഷണമാണ്. മത്സ്യം,. പച്ചനിറത്തിലുള്ള പച്ചക്കറികള്‍, ബദാം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കഴിയ്ക്കുന്നത് ഗര്‍ഭകാലത്ത് ശാരീരികാസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാന്‍ സഹായിയ്ക്കും.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
നാരങ്ങ, തക്കാളി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഭക്ഷണത്ിതല് ഉള്‍പ്പെടുത്താം. ജങ്ക് ഭക്ഷണങ്ങളും കോള പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.

ഗര്‍ഭകാലത്തെ ശാരീരിക വേദന കുറയ്ക്കാന്‍
ശാരീരിക വേദനകള്‍ സുഖപ്പെടുത്താന്‍ തിരുമ്മല്‍ നല്ല മാര്‍ഗ്ഗമാണ്. പക്ഷേ ഇത് ചെയ്യുന്നത് പരിചയസമ്പന്നരായ ആളുകളാവണമെന്ന് മാത്രം. മസിലുകളിലെയും സന്ധികളിലെയും വേദനകള്‍ കുറയ്ക്കാന്‍ തിരുമ്മല്‍ സഹായിക്കും. ആയുര്‍വേദ വിധിപ്രകാരമുള്ള കുഴമ്പുകള്‍ ഉപയോഗിച്ച് തിരുമ്മത് വളരെ ഗുണം ചെയ്യും. ഇതുകഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിയ്ക്കാവുന്നതാണ്.



Click it and Unblock the Notifications