Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭകാലത്തെ നീര്‍കെട്ട് കുറയ്ക്കാം
ഗര്‍ഭകാലത്ത് കൈയിലും കാലിലും നീര് ഉണ്ടാകുന്നത് സാധാരണയാണ്. ഈ സമയത്ത് ചിലര്‍ക്ക് ശരീരം മുഴുവന്‍ വീര്‍പ്പ് ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്ത് കൈയിലും കാലിലും മറ്റ് ശരീര ഭാഗങ്ങളിലും നീരുണ്ടാകുന്നതിന് രണ്ട് പ്രധാന കാരണങ്ങള്‍ ആണുള്ളത്.
ഇക്കാലയളിവില് ശരീരം വെള്ളം പിടിച്ചു നിര്‍ത്തും കൂടാതെ രക്തത്തിന്റെ അളവ് കൂടുകയും ചെയ്യും. ഗര്‍ഭകാലത്ത് ഇത്തരത്തില്‍ ശരീരം നീരു വയ്ക്കുന്നത് തടയാന്‍ ചില വഴികളുണ്ട്.

ഇടയ്ക്കിടെ അനങ്ങുക
ശരീരം അനങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കിയാല്‍ നീര് വരാനുള്ള സാധ്യത കൂടുതസലാണ്. അനങ്ങാതിരിക്കുമ്പോള്‍ വെള്ളം പിടിച്ചു നിര്‍ത്തുന്നത് കൂടും ഇത് ശരീരത്തില്‍ നീരം വരാന്‍ കാരണമാകും. അതു കൊണ്ട് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ വ്യായാമം ചെയ്യുകയോ അല്പദൂരം നടക്കുകയോ ചെയ്യുക.

വെള്ളത്തില്‍ മുങ്ങികിടക്കുക
വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് ഉത്സാഹം കൂട്ടും. ഗര്‍ഭകാലത്ത് നീന്തുന്നത് നീര് വയ്ക്കുന്നത്് തടയാന്‍ സഹായിക്കും. അതിന് കഴിയുന്നില്ലെങ്കില്‍ കുറച്ച് നേരം വെള്ളത്തില്‍ മുങ്ങി കിടക്കുക. വെള്ളത്തിന് ചൂടൂ കൂടുതലല്ലെന്ന് ഉറപ്പ് വരുത്തണം. ഗര്‍ഭിണികള്‍ക്ക് ചൂടുവെള്ളം അത്ര നല്ലതല്ല

കാല് നീട്ടി വയ്ക്കുക
ഓഫീസിലും മറ്റും ദീര്‍ഘ നേരം ഇരിക്കുന്നത് കാലില്‍ നീര് വയ്ക്കാന്‍ കാരണമാകാറുണ്ട്. ആവശ്യത്തിനനുസരിച്ച് ഇടയ്ക്കിടെ കൈയ്യും കാലും നീട്ടുന്നത് രക്തയോട്ടം ശരിയാകാന്‍ സഹായിക്കും. ഇരിപ്പിടത്തിന് താഴെ ചെറിയ സ്റ്റൂളിട്ട് കാല് പൊക്കി വയ്ക്കുന്നത് കാല് അധികം മടക്കാതിരിക്കാന്‍ സഹായിക്കും.

ഇടത് വശം ചേര്‍ന്ന് ഉറങ്ങുക
ഇടത് വശം ചേര്‍ന്ന് ഉറങ്ങുന്നത് ശരിയായ രക്തയോട്ടത്തിന് സഹായിക്കും. ഇടയ്ക്കിടെ ഇടത് വശം ചേര്‍ന്ന് കിടക്കാന്‍ ശ്രദ്ധിക്കുക.

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക
ഗര്‍ഭിണിയായിരിക്കുമ്പോള്‍ വെള്ളം നിലനിര്‍ത്താനുള്ള പ്രവണത ശരീരത്തിന് കൂടുതലാണ്. ഇതിനെ നീര്‍ക്കെട്ടെന്ന് പറയും. ഉപ്പ് ശരീരത്തില്‍ കൂടുതല്‍ വെള്ളം നില്ക്കാന് കാരണമാകും. അതുകൊണ്ട് ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത് ശരീരത്തിലെ നീര് കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
