Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭകാലത്തെ അസിഡിറ്റിയ്ക്കു പരിഹാരം
ഗര്‍ഭകാലത്ത് ഗര്‍ഭിണിയ്ക്ക് പലവിധ അസ്വസ്ഥതകളുമുണ്ടാകുന്നത് സാധാരണമാണ്. ഛര്‍ദി, തലചുറ്റല്‍, ഭക്ഷണസാധനങ്ങളുടെ മണം പിടിയ്ക്കാതിരിക്കല്, നടുവേദന, അസിഡിറ്റി തുടങ്ങിയ ഇതില്‍ സാധാരണമാണ്.
ഗര്‍ഭിണികള്‍ക്ക് പ്രത്യേക തരം അസിഡിറ്റിയുണ്ടാകാറുണ്ട്. നെഞ്ചിനു പുറകിലായി ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്കു കാരണം ഗര്‍ഭകാലത്ത് അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ അളവാണ്.
ഭക്ഷണം കഴിയ്ക്കാനും ഛര്‍ദി വരാനുമെല്ലാം ഇത്തരം നെഞ്ചെരിച്ചില്‍ അഥവാ അസിഡിറ്റി കാരണമാകും.
ഇത്തരം നെഞ്ചെരിച്ചില്‍ മാറ്റാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

ഭക്ഷണശീലങ്ങളില്‍ മാറ്റം
ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാകും. കഫീന്‍ അടങ്ങിയവ ഒഴിവാക്കുക. മസാല, അമിതമായ എരിവ് എന്നിവയും ഒഴിവാക്കാം.

ച്യൂയിംഗ് ഗം
ച്യൂയിംഗ് ഗം ചവയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാണ്. ഇത് ചവയ്ക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് വയറ്റിലെ ആസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ലെമണൈഡ്
ലെമണൈഡ് കുടിയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാര്‍ഗമാണ്. ഇത് ശരീരത്തിലെ അസിഡിറ്റി കുറച്ച് ആര്ക്കലൈനാക്കുന്നു. ഇതുവഴി റിഫ്ക്സ് കുറയകയും ചെയ്യുന്നു.

ഇഞ്ചി
ഇഞ്ചി നെഞ്ചെരിച്ചിലിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണിത്. ഇഞ്ചി വെറുതെ വായിലിട്ടു ചവയ്ക്കാം, അല്ലെങ്കില്‍ ഇഞ്ചിയിട്ട ചായ കുടിയ്ക്കാം. ഇത് അസിഡിറ്റിയെ കുറയ്ക്കും. ദഹനപ്രശ്നങ്ങള്ക്കുള്ളൊരു നല്ല മരുന്നു കൂടിയാണിത്.

വ്യായാമങ്ങള്‍
ലഘുവായ വ്യായാമങ്ങള്‍ ഗര്‍ഭകാല അസിഡിറ്റിയ്ക്കുള്ള ഒരു പരിഹാരമാണ്.

ചൂടുവെള്ളം
ചൂടുവെള്ളം കുടിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
