Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലം ഒരു കുഞ്ഞിനായുള്ള സുന്ദരമായ കാത്തിരിപ്പാണെങ്കിലും അമ്മയെ സംബന്ധിച്ചടത്തോളം ശാരീരികമായ അസ്വസ്ഥകളുടെ കാലം കൂടിയാണ്. സ്ത്രീയുടെ ശരീരത്തില്‍ തന്നെ ഏറെ മാറ്റങ്ങളുണ്ടാകുന്ന സമയം. തടി കൂടുക, ശരീരവേദനകള്‍, കാലില്‍ നീര് തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍.
ശാരീരിക പ്രശ്നങ്ങള്‍ക്കൊപ്പം ഡിപ്രഷന് പോലുള്ള അവസ്ഥകളും ചില ഗര്‍ഭിണികള്‍ക്കുണ്ടാകാറുണ്ട്. ഇത് പലപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇട വരുത്തുകയും ചെയ്യും.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന പൊതുവായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലത്ത് നടുവേദന പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരീരത്തിന്റെ ഭാരം കൂടുന്നതും വയര്‍ വലുതാകുന്നതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
മോണിംഗ് സിക്നസ് മിക്കവാറും ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ തുടക്കത്തില്‍. സാധാരണ മൂന്നു നാലു മാസങ്ങള്‍ കഴിഞ്ഞാല്‍ ഈ പ്രശ്നം മാറുമെങ്കിലും ചിലര്‍ക്ക് ഇത് കൂടുതല്‍ നീണ്ടു നില്ക്കും.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളില്‍ സ്തനത്തില്‍ നിന്നും പാല് വരുന്നതും സാധാരണമാണ്.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ചിലര്‍ക്ക് ഗര്‍ഭത്തിന്റെ തുടക്കമാസങ്ങളില്‍ ബ്ലീഡിംഗുണ്ടാകുന്നത് സാധാരണമാണ്. മോണയില്‍ നിന്നും ചിലര്‍ക്ക് ബ്ലീഡിംഗുണ്ടാകും.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലത്ത് യോനീസ്രവം വര്‍ദ്ധിയ്ക്കുന്നതും സര്‍വസാധാരണമാണ്.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലത്ത് പെട്ടെന്ന് വയറ്റിലോ കാലുകളിലോ തുടകളിലോ വേദനയുണ്ടാകുന്നതും സാധാരണമാണ്. പ്രത്യേകിച്ചും രാത്രി സമയത്ത്.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കുന്നതും ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റൊരു പ്രശ്നാണ്. ആരോഗ്യപ്രശ്നമെന്നു പറയാനാവില്ലെങ്കിലും രാത്രിയിലെ ഉറക്കത്തെ തടസപ്പെടുത്തുന്ന ഒന്നെന്നും പറയാം.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
രാത്രിയില്‍ പലപ്പോഴും ഉറങ്ങാന്‍ സാധിയ്ക്കാത്തതും ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ്.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
മുടികൊഴിച്ചില്‍, സ്ട്രെച്ച് മാര്‍ക്സ് എന്നിവ ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റു ചില പ്രശ്നങ്ങളാണ്.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും മലബന്ധമുണ്ടാകാറുണ്ട്. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിന് കാരണം.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
തലവേദനയും ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ചില സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. കഠിനമായ ഛര്‍ദിയും ചിലപ്പോള്‍ ഇതിന് കാരണമാകും.

ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭകാലത്ത് ചിലപ്പോള്‍ ദഹനപ്രശ്ങ്ങളും ഉണ്ടാകാം. നെഞ്ചെരിച്ചില്‍, ഗ്യാസ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും.



Click it and Unblock the Notifications
