Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭകാലത്ത് അനീമിയ വരുത്തും ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് പല ഘടകങ്ങളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തെയും ഇവ ബാധിയ്ക്കും. ഇത്തരം ഘടകങ്ങളില്‍ ഭക്ഷണം പെടാം, ജീവിതശൈലികള്‍ വരാം. ഇവ പലപ്പോഴും ആരോഗ്യത്തെ ബാധിയ്ക്കുകാണ് ചെയ്യുക.
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അനീമിയ അഥവാ വിളര്‍ച്ച. അയേണ്‍ കുറവാണ് ഇതിന് കാരണം.
ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും വിളര്‍ച്ച അഥവാ അനീമിയ വരുത്തി വയ്ക്കാം. ഇതുകൊണ്ടു തന്നെ ഇവ ഒഴിവാക്കേണ്ടതും വളരെ അത്യാവശ്യം. ഗര്‍ഭകാലത്ത് അനീമിയക്കിട വരുത്തുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കാപ്പി
ഗര്‍ഭകാലത്ത കാപ്പി കുടിയ്ക്കുന്ന് അനീമിയ്ക്ക് ഇട വരുത്തും. കാപ്പി ശരീരത്തില്‍ നിന്നും ഇരുമ്പു വലിച്ചെടുക്കും. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കാപ്പി നല്ലതല്ല.

കട്ടന്‍ചായ
കാപ്പിയെ അപേക്ഷിച്ച് ചായ ഗര്‍ഭകാലത്ത് കൂടുതല്‍ ആരോഗ്യപ്രദമാണെന്നു പറയാം. എന്നാല്‍ കട്ടന്‍ചായ അയേണ്‍ കുറവിനിട വരുത്തും. പാല് ചേര്‍ത്തു കുടിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് വിളര്ച്ചയ്ക്കിട വരുത്തും.

ടോഫു
സോയ വിളര്‍ച്ച പരിഹരിയ്ക്കുന്ന ഒരു ഭക്ഷണമാണ്. എ്ന്നാല്‍ ടോഫു പുളിയ്ക്കാത്ത ഒരു പാല് വിഭവമാണ്. ഇതിലെ ഫൈറ്റിക് ആസിഡ് ശരീരത്തില്‍ അയേണ്‍ കുറവു വരുത്തും.

ചീര
ചീര ഇരുമ്പടങ്ങിയ ഭക്ഷണമാണെങ്കിലും ഇതിലെ ഓക്സാലിക് ആസിഡ് കുഞ്ഞിന് നല്ലതല്ല.

പയര്‍
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടവയില്‍ പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നു.

മധുരം
മധുരം ശരീരത്തിലെ ഇരുമ്പിന്റെ അളവു കുറയ്ക്കും. അനീമിയയ്ക്ക് ഇട വരുത്തും. മധുരവും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒന്നു തന്നെ.

സോഫ്റ്റ് ഡ്രിങ്കുകള്‍
സോഫ്റ്റ് ഡ്രിങ്കുകള്‍ അനീമിയക്ക് ഇട വരുത്തുന്ന ഒരു പാനീയമാണ്. ഇവ ശരീരത്തിലെ രക്തത്തിന്റെ അളവില്‍ കുറവു വരുത്തുന്നു. വിളര്‍ച്ചയ്ക്ക് ഇട വരുത്തുന്നു. ഗര്‍ഭകാലത്ത് ഇവ ഒഴിവാക്കുക തന്നെ വേണം.

ലിവര്‍
ലിവര്‍ അഥവാ കരള്‍ സാധാരണ ഗതിയില്‍ വിളര്‍ച്ച കുറയ്ക്കുമെങ്കിലും ഗര്‍ഭകാലത്ത് ഇത് കഴിയ്ക്കുന്നത് രക്തത്തിലെ ഇരുമ്പിന്റെ അളവു കുറയ്ക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
