Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അബോര്‍ഷനു ശേഷം ഇവ കഴിയ്ക്കരുത്!!
അബോര്ഷന് ശാരീരികമായും മാനസികമായും സ്ത്രിയ്ക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. അബോര്‍ഷനു ശേഷം ശരീരം പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിനു സമയമെടുക്കും.
അബോര്‍ഷനു ശേഷം സ്ത്രീ ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധിയ്ക്കണം. ചേരാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യം വീണ്ടുകിട്ടാന്‍ വൈകിക്കുക മാത്രമല്ല, വയറിനും പ്രശ്നങ്ങളുണ്ടാക്കും.
അബോര്‍ഷനു ശേഷം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ജങ്ക് ഫുഡ്
അബോര്‍ഷനു ശേഷം ജങ്ക് ഫുഡ് ഒഴിവാക്കണം. ഇത് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ തടയുമെന്നു മാത്രമല്ല, വയറിനും ശോധനയ്ക്കുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

സോയ
സോയ ശരീരത്തിന് ആരോഗ്യകരമായ ഒന്നാണെങ്കിലും കട്ടി കൂടുതലായതു കൊണ്ട് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ഫാസ്റ്റ്ഫുഡുകള്‍
പിസ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡുകള്‍ ശരീരത്തിനു മാത്രമല്ല, മനസിനും പ്രശ്നങ്ങളുണ്ടാക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. അബോര്‍ഷനു ശേഷം മാനസിക പ്രശ്നങ്ങളുണ്ടാകുന്ന സ്ത്രീയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.

കാര്‍ബോഹൈഡ്രേറ്റ്
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അബോര്‍ഷനു ശേഷം ഒഴിവാക്കുന്നതാണു നല്ലത്. ഇത് വയറ്റില്‍ കൊഴുപ്പു കൂടാനും വയറിന് കനം കൂടാനുമെല്ലാം ഇട വരുത്തും.

പ്രോസസ്ഡ് ഫുഡ്
ടിന്നിലും മറ്റുമുള്ള പ്രോസസ്ഡ് ഫുഡ് അബോര്‍ഷനു ശേഷം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങളില്‍ കൃത്രിമ വസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.

ഫ്രോസന്‍
ഫ്രോസന്‍ ഇറച്ചി പോലുള്ളവ അബോര്‍ഷനു ശേഷം ഒഴിവാക്കുക തന്ന വേണം. ഈ സമയത്ത് ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കന്നത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. മാത്രമല്ല, ശരീരത്തിന് ചൂടു നല്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാനും ശ്രദ്ധിയ്ക്കുക.

കാപ്പി
ഗര്‍ഭകാലത്തു മാത്രമല്ല, അബോര്‍ഷനു ശേഷവും കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് യൂട്രസിന് അത്ര നല്ലതല്ല. ഇതിലെ കഫീനാണ് കാരണം.



Click it and Unblock the Notifications
