Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ഗര്‍ഭകാലം ശാരീരിക അസ്വസ്ഥതകളുടെ കാലം കൂടിയാണ്. ഇത്തരം സമയത്ത് പല കാര്യങ്ങളും, ചില പ്രത്യേക ഗന്ധങ്ങളടക്കം അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്.
അസ്വസ്ഥതകളുണ്ടെങ്കിലും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഭക്ഷണവും വളരെ പ്രധാനമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് ഗ്യാസുണ്ടാക്കുകയും ചെയ്യും. ഇവ ഗര്‍ഭിണിയല്ലെങ്കില്‍ കഴിച്ചാല്‍ ഗ്യാസുണ്ടാകണമെന്നില്ല. ചില ഭക്ഷണങ്ങള്‍ നല്ലതാണെങ്കിലും ചിലപ്പോള്‍ ഗ്യാസുണ്ടാക്കും.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ആപ്പിള്‍ ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ പെക്ടിനാണ് ഇത്തരം ഗ്യാസുണ്ടാക്കുന്നത്. പെക്ടിന്‍ ഒരിനം കാര്‍ബോഹൈഡ്രേറ്റാണ്.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ക്യാബേജും ഇത്തരത്തിലൊരു ഭക്ഷണം തന്നെയാണ്. ഇത് ദഹനം അല്പം പതുക്കെയാക്കും. ഗര്‍ഭാവസ്ഥയില്‍ ഇത് ഗ്യാസും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
പയര്‍ വര്‍ഗങ്ങളും ഗ്യാസുണ്ടാക്കും. ഇവയിലെ റാഫിനോസ് എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. ഇവ നല്ലപോലെ കഴുകുകയും മുളപ്പിച്ചു കഴിയ്ക്കുകയും ചെയ്യുന്നത് ഗ്യാസ് കുറയ്ക്കും.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതു തന്നെയാണ് എന്തുകൊണ്ടും നല്ലത്. ഇവ ഗ്യാസുണ്ടാക്കുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതല്ല.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
റാഡിഷും ഗര്‍ഭകാലത്തു കഴിച്ചാല്‍ ഗ്യാസുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമെ സവാള, ടര്‍ണിപ്, പച്ചക്കുരുമുളക് എന്നിവയും ഗ്യാസുണ്ടാക്കും.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ശീതളപാനീയങ്ങളും ഗ്യാസുണ്ടാക്കും. ഇത് സാധാരണ അവസ്ഥയില്‍ തന്നെ ഗ്യാസുണ്ടാക്കും.ഗര്‍ഭകാലത്താകട്ടെ, ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനമാണ് ഉരുളക്കിഴങ്ങ്. ഇതിലെ സ്റ്റാര്‍ച്ച് ദഹനം പതുക്കെയാക്കും. വയറ്റില്‍ ഗ്യാസുണ്ടാക്കുകയും ചെയ്യും.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത ചീസ് കഴിയ്ക്കുന്നതു ഗ്യാസ് മാത്രമല്ല, ഇതിലെ ബാക്ടീരിയ ഭ്രൂണത്തിനു ദോഷകരവുമാണ്.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
ചോളം ചിലര്‍ക്കെങ്കിലും ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇത് ഗ്യാസ് പ്രശ്നമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍
കുക്കുമ്പര്‍ ധാരാലം ജലാംശമുള്ള ഒന്നാണെങ്കിലും ഗര്‍ഭകാലത്ത് ചിലര്‍ക്കെങ്കിലും ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും. ഇത്തരക്കാരെങ്കില്‍ ഇത് ഒഴിവാക്കുക.



Click it and Unblock the Notifications
