Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗര്‍ഭധാരണത്തിന് സഹായിക്കും വിഭവങ്ങള്‍
സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിലും പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി വര്‍ധിപ്പിക്കുന്നതിലും ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. ചിലതരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.
കൂണ്, മുട്ട തുടങ്ങിയവയെല്ലാം പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണമാണ്.
ഇത്തരം ഭക്ഷണങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ചില വിഭവങ്ങളെക്കുറിച്ച് അറിയൂ, ഇത് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

കൂണ് ചേര്‍ത്ത ഓംലറ്റ്
കൂണ് ചേര്‍ത്ത ഓംലറ്റ് ഗര്‍ഭധാരണത്തിനും പ്രത്യുല്പാദനശേഷിയ്ക്കും സഹായിക്കും. ഇതിലെ സിങ്കും പ്രോട്ടീനുമെല്ലാം ഇതിന് സഹായിക്കുന്നവയാണ്.

ആല്‍മണ്ട്-വീറ്റ് പാന്‍ കേയ്ക്ക്
ബദാം, ഗോതമ്പ് എന്നിവ ചേര്‍ത്ത ആല്‍മണ്ട്-വീറ്റ് പാന്കേയ്ക്കുകളും പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്.

പോംഗ്രനേറ്റ്
പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ പോംഗ്രനേറ്റ് നല്ലതാണ്. കൊഴുപ്പില്ലാത്ത പാലും പോംഗ്രനേറ്റും ഉപയോഗിച്ച് പോംഗ്രനേറ്റ് സ്മൂത്തിയുണ്ടാക്കാം.

ഗ്രില്‍ഡ് സാല്‍മണ്‍
സാല്‍മണ്‍ മത്സ്യവും ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും. സാല്‍മണില്‍ ഇഞ്ചി, വിനെഗര്‍, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൈക്രോവേവില്‍ വച്ച് 15 മിനിറ്റ് ഗ്രില്‍ ചെയ്ുത കഴിയ്ക്കാം.

ചീസ് സാന്ഡ്വിച്ച്
ചീസിലെ കാല്‍സ്യം സ്ത്രീകളിലെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം സവാള, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കൂടി ചേര്‍ത്ത് സാ്ന്ഡ്വിച്ചുണ്ടാക്കാം.

ഗ്രില്‍ഡ് ഗാര്‍ലിക് ഓയിസ്റ്റര്‍
കക്കയിറച്ചില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിലെ പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.ഗ്രില്‍ഡ് ഗാര്‍ലിക് ഓയിസ്റ്റര്‍ നല്ലൊരു വിഭവമാണ്

ജ്യൂസ്
ഇലക്കറികള്‍ കൊണ്ടുള്ള ജ്യൂസും കുക്കുമ്പര്‍ ജ്യൂസുമെല്ലാം പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ചിക്കന്‍ സാലഡ്
ഗര്‍ഭം ധരിയ്ക്കാന്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്. ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത ചിക്കന്‍ സാലഡ് നല്ലൊരു ഭക്ഷണമാണ്.

ചെമ്മീന്‍
ചെമ്മീനില്‍ പ്രോട്ടീനും ഒമേഗ ത്രീ ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ചെമ്മീനില്‍ ചെറുനാരങ്ങാനീരും മസാലകളും പുരട്ടി ഗ്രില്‍ ചെയ്തു കഴിയ്ക്കാം. ഇതും പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
