Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രഗ്നന്‍സി ടെസ്റ്റ് വീട്ടില്‍ ചെയ്യുമ്പോള്‍....
പ്രഗ്നന്‍സി കിറ്റുകള്‍ വാങ്ങാന്‍ ലഭിയ്ക്കുന്നതു വഴി ഗര്‍ഭനിര്‍ണയം ഇപ്പോള്‍ കൂടുതല്‍ എളുപ്പമായിക്കഴിഞ്ഞു. ആദ്യമെല്ലാം ലബോറട്ടറികള്‍ മാത്രമാണ് ഇതിന് ആശ്രയമായിരുന്നതെങ്കിലും ഇപ്പോള്‍ പല മരുന്നു കമ്പനികളും ഗര്‍ഭപരിശോധനാ കിറ്റുകള്‍ ഇറക്കുന്നുണ്ട്.
ഗര്‍ഭപരിശോധന ഇത്തരം പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിച്ച് വീട്ടില്‍ വച്ചു തന്നെ നടത്താമെങ്കിലും പലപ്പോഴും പരിശോധനാഫലം തെറ്റുന്നതായി പലരും പരാതി പറഞ്ഞു കേള്‍ക്കാറുണ്ട്.
കൃത്യമായ രീതികളിലൂടെ പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ കൃത്യമായ പരിശോധനാഫലം ലഭിക്കുകയും ചെയ്യും.

മൂത്രത്തിലെ എച്ച്സിജി എ്ന്ന ഹോര്‍മോണിന്റെ സാന്നിദ്ധ്യമാണ് ഗര്ഭനിരോധനാഫലം പൊസറ്റീവാക്കുന്നത്. ഈ ഹോര്മോണില്ലെങ്കില് പരിശോധനാ ഫലം നെഗറ്റീവാകും. ചെറിയ അളവിലെങ്കിലും എച്ച്സിജി ഹോര്‍മോണുണ്ടെങ്കില്‍ ഈ ടെസ്റ്റിലൂടെ കണ്ടെത്തുവാന്‍ സാധിയ്ക്കും.
ഒരു ദിവസത്തെ ആദ്യമൊഴിയ്ക്കുന്ന മൂത്രമാണ് പരിശോധനയ്ക്കു നല്ലത്. ഇതുകൊണ്ടു തന്നെ രാവിലെയായിരിക്കും ഈ പരിശോധന നടത്താന്‍ കൂടുതല്‍ നല്ലത്. പരിശോധനയക്കു മുന്‍പ് അധികം വെള്ളം കുടിയ്ക്കുന്നതും ഒഴിവാക്കണം. കൂടുതല്‍ വെള്ളം കുടിച്ചാല്‍ മൂത്രത്തിന്റെ കട്ടി തീരെ കുറയും. ഇത് എച്ച്സിജി സാന്നിദ്ധ്യം കണ്ടെത്തുവാന്‍ പ്രയാസമുണ്ടാക്കും.
ഓരോ കമ്പനികളുടേയും ബ്രാന്റ് അനുസരിച്ച് ഗര്‍ഭപരിശോധന പൊസറ്റീവാക്കുന്നത് പിങ്ക്, ബ്ലൂ വരകളാണ്. പരിശോധന നടത്തി അഞ്ചു മിനിറ്റുള്ളില്‍ തന്നെ ഫലമറിയാനും സാധിയ്ക്കും.
97 ശതമാനവും ഇ്ത്തരം പരിശോധനാഫലങ്ങള്‍ കൃത്യമായിരിക്കും. എന്നാല്‍ മാസമുറ തെറ്റിയ ഉടനെ ചിലപ്പോള്‍ പരിശോധന നടത്തിയാല്‍ കൃത്യഫലം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. ചിലരില്‍ ഭ്രൂണം രൂപപ്പെട്ടിട്ടുണ്ടെങ്കിലും എച്ച്സിജി അളവ് പരിശോധനയിലൂടെ കണ്ടെത്താന്‍ പാകത്തിനുണ്ടാകില്ല. ഇത്തരം ഘട്ടങ്ങളില്‍ ഒരാഴ്ച കൂടി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തിയാല്‍ കൃത്യഫലം കണ്ടെത്താനും സാധിയ്ക്കും.
കൃത്യമായ ആര്ത്തവചക്രമില്ലാത്തവരിലും ചിലപ്പോള്‍ പരിശോധനാഫലം തെറ്റായി കാണിച്ചെന്നു വരാം. ഇത്തരം ഘട്ടങ്ങളില്‍ മാസമുറി തെറ്റി ഒന്നു രണ്ടാഴ്ച കഴിഞ്ഞ് പരിശോധന നടത്തുന്നതാണ് നല്ലത്.
കൃത്യമായ ആര്ത്തവചക്രമുണ്ടെങ്കില് മാസമുറ തെറ്റിയതിന്റെ കാരണം ഗര്‍ഭം ധരിച്ചതാണെന്നുറപ്പുണ്ടെങ്കില് ആദ്യടെസ്റ്റില്‍ ഇത് നെഗറ്റീവാണെങ്കിലും അല്പം കാത്തിരുന്ന ശേഷം രണ്ടാമതൊരു വട്ടം കൂടി ടെസ്റ്റു നടത്തിയാല്‍ മിക്കവാറും ശരിരായ ഫലം തന്നെ ലഭിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
