Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രസവം, നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍
ഗര്‍ഭകാലം സന്തോഷത്തോടൊപ്പം പലവിധ സംശയങ്ങളുടേയും ആധികളുടേയും കാലമാണ്. പ്രത്യേകിച്ച് പ്രസവവേദനയെപ്പറ്റിയുള്ള ഭയം.
പലപ്പോഴും പുസ്തകങ്ങളും വീട്ടിലെ മുതിര്ന്നവരുമായിരിക്കും ഗര്‍ഭിണികളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുക. എന്നാല്‍ ഇതല്ലാതെയും ചില കാര്യങ്ങളുണ്ട്. പ്രസവത്തെ പറ്റി നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍.

പല സ്ത്രീകള്‍ക്കും പ്രസവസമയത്ത് ഛര്‍ദിയും വയറിളക്കവും മറ്റും വരാറുണ്ട്. ഇതോടൊപ്പം പ്രസവവേദനയും. പ്രത്യേകിച്ച് മരുന്നുകളുടേയും ആ പരിസരത്തിന്റെയും ഗന്ധമാണ് പല സ്ത്രീകളിലും ഇത്തരം അവസ്ഥയുണ്ടാക്കുന്നത്.
ഗര്‍ഭകാലത്ത് ബിപിയില്ലെങ്കിലും പല സ്ത്രീകള്‍ക്കു പ്രസവസമയത്ത് ഹൈ ബിപി അനുഭവപ്പെടാറുണ്ട്. ഇത് വളരെ അപകടകരമാണെന്നു തന്നെ പറയാം. പ്രസവത്തിന്റെ പ്രഷര്‍ ഇത് വര്‍ദ്ധിക്കാനും ഇട വരുത്തും. ഇത്തരം ബിപി പ്രസവശേഷം അല്പദിവസങ്ങള്ക്കുള്ളില് തന്നെ നോര്മാലാകും. ചിലരില്‍ ഇത് ആജീവനാന്തം നില നില്‍ക്കാനും സാധ്യതയുണ്ട്.
പ്രസവശേഷം മുലയൂട്ടുന്ന കാലഘട്ടത്തില്‍ മിക്കവാറും സ്ത്രീകള്‍ക്ക് മാസമുറ വരാറില്ല. എന്നാല്‍ മാസമുറ വരുമ്പോള്‍ ചിലപ്പോള്‍ രണ്ടു ദിവസം മാത്രവും ചിലപ്പോള്‍ രണ്ടു മാസം വരെയും നീണ്ടു നില്ക്കാന് സാധ്യതയുണ്ട്. ഹോര്‍മോണ്‍ വ്യത്യസങ്ങളാണ് ഇതിന് കാരണമാകുന്നത്.
പ്രസവശേഷവും ചില സ്ത്രീകള്‍ക്ക് അടിവയറ്റില്‍ അല്പദിവസത്തേക്ക് വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. സിസേറിയന് കഴിഞ്ഞവരില്‍ ഇത്തരം വേദനകള്‍ സാധാരണമാണെങ്കിലും നോര്‍മല്‍ പ്രസവത്തിനും ഇത്തരം വേദനകളുണ്ടാകാം. സാധാരണ ഗതിയില്‍ ഇത് അല്പദിവസം കഴിഞ്ഞാല്‍ മാറുകയും ചെയ്യും..



Click it and Unblock the Notifications
