Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭനിരോധത്തിന് സ്പോഞ്ചും
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പല തരമുണ്ട്. ഇവ പലതിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
കോണ്ട്രാസെപ്റ്റീവ് സ്പോഞ്ച് എന്നൊരു ഗര്‍ഭനിരോധന മാര്‍ഗമുണ്ട്. ഇന്‍ട്രാ യൂട്രൈന്‍ ജിവൈസ്, വജൈനല്‍ ടാബ്ലെറ്റുകള് എന്നിവ കൂട്ടിച്ചേര്‍ത്ത ഒരു വഴിയാണ് ഇത്.
മറ്റുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇതിന് ഗുണങ്ങളും ഏറെയുണ്ട്.

സാധാരണ ഇന്‍ട്രാ യൂട്രൈന്‍ ഉപകരണങ്ങളില്‍ ലോഹമാണ് ഉപയോഗിക്കുക. ഇത് അണുബാധയ്ക്കും അപൂര്‍വം ചില ഘട്ടങ്ങളില്‍ ക്യാന്‍സര്‍ പോലുളള പ്രശ്നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ സ്പോഞ്ചില്‍ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്.
ഗര്‍ഭനിരോധനം തടയുന്നത് പ്ലാസ്റ്റിക് ആവരണത്തിലൂടെ മാത്രമല്ല, ബീജങ്ങളെ കൊന്നൊടുക്കുന്ന സ്പെര്മിസൈഡുകളും ഇത്തരം സ്പോഞ്ചില്‍ അടങ്ങിയിട്ടുണ്ട്.
ഇതുവഴി രണ്ടു വിധത്തിലുള്ള സംരക്ഷണമാണ് ഇത് നല്‍കുന്നത്. ബീജങ്ങള്‍ ഉള്ളിലെത്തുന്നത് തടയുന്നു. ഉള്ളിലെത്തിയാല്‍ തന്നെ ഇവയെ സ്പെര്മിസൈഡുകള് നശിപ്പിക്കുകയും ചെയ്യും.
കോപ്പര്‍ ടി പോലുള്ളവ സ്ഥിരമായി ഉള്ളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കോണ്ട്രാസെപ്റ്റീവ് സ്പോഞ്ച് താല്‍ക്കാലികമായി വയ്ക്കാവുന്നതാണ്. ഇവ ആവശ്യമുള്ളപ്പോള്‍ നമുക്കു തന്നെ വച്ച് എടുക്കുകയും ചെയ്യാം.
ഇവ ഉപയോഗിക്കാനും എളുപ്പമാണ്. സ്പോഞ്ചായതു കൊണ്ട് ഇത് ശരീരത്തില്‍ കടത്തി വയ്ക്കുവാനും സാധിയ്ക്കും.
കോണ്ടംസ് പോലെ ഇവ ഉപയോഗിച്ച ശേഷം എറിഞ്ഞു കളയാവുന്നവ തന്നെയാണ്. അതുകൊണ്ട് അണുബാധ പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.
കോപ്പര്‍ ടി പോലുള്ളവ പ്രസവത്തിന് ശേഷം ഗര്‍ഭനിരോധന മാര്‍ഗമായി ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാതെ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. എന്നാല്‍ സ്പോഞ്ചിന് ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഇവ ഏതു വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്നവ തന്നെയാണ്.



Click it and Unblock the Notifications
