Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാലത്തെ ചില പ്രശ്നങ്ങള്‍
ഗര്‍ഭകാലം ഒരു കുഞ്ഞിനു വേണ്ടിയുള്ള മാതാപിതാക്കളുടേയം കുടുംബാംഗങ്ങളുടേയും കാത്തിരിപ്പാണ്. ഇത് സന്തോഷകരമാണെങ്കിലും ചിലപ്പോള്‍ ആശങ്കകളുടേയും കൂടിയാണ്. കാരണം ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങളുണ്ടാകുന്ന സാധ്യതയുമുണ്ട്.
ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള ചില പൊതുവായ പ്രശ്നങ്ങളെക്കുറിച്ചറിയൂ,

ബ്ലീഡിംഗ്
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പലര്‍ക്കും ബ്ലീഡിംഗുണ്ടാകാറുണ്ട്. ഇത് വയറുവേദനയോടെയാണെങ്കില് ചിലപ്പോള്‍ ഫെല്ലോപിയന്‍ ട്യൂബിലെ ഗര്‍ഭമാകാം. കഠിനമായ വേദനയോടെ സ്പോട്ടിംഗ് പോലെയാണെങ്കില്‍ അബോര്ഷന് ലക്ഷണവുമാകാം.

ഛര്‍ദി
ഛര്‍ദി ഗര്‍ഭകാലത്ത് സാധാരണമാണ്. എ്ന്നാല്‍ ഒന്നും കഴിയ്ക്കാനും കുടിയ്ക്കാനും കഴിയാത്ത വിധത്തിലുള്ള ഛര്‍ദി ശരീരത്തില്‍ നിന്നുള്ള ജലനഷ്ടത്തിന് ഇട വരുത്തും. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല.

കുഞ്ഞിന്റെ അനക്കം
ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അനക്കം വയറ്റില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. കുഞ്ഞ് ഏറെ നേരം അനങ്ങാതിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കേണ്ട

ഗര്‍ഭപാത്ര വികാസം
ഗര്‍ഭപാത്രത്തിന്റെ വികാസം പ്രസവമസയത്താണ് ഉണ്ടാവുക. എന്നാല്‍ നേരത്തെ ഇതു സംഭവിയ്ക്കുന്നത് പ്രസവലക്ഷണം കൂടിയാണിത്.

ഫഌ
ഗര്‍ഭകാലത്ത് ഫഌ പോലുള്ള പ്രശ്നങ്ങള്‍ വരുന്നതും ദോഷകരമാണ്. ഫഌ വാക്സിന് നേരത്തെ എടുക്കുന്നതു ഗുണം ചെയ്യും.

ഹൈ ബിപി
ഗര്‍ഭസ്ഥ ശിശുവിന് അപകടം വരുത്തുന്ന ഒന്നാണ് ഹൈ ബിപി. ഇത് പ്ലാസന്റ് യൂട്രസില്‍ നിന്നും വേര്പെടുവാന് ഇട വരുത്തും.

ഫൈബ്രോയ്ഡുകള്‍
ഫൈബ്രോയ്ഡുകള്‍ അബോര്ഷന് കാരണമാകില്ലെങ്കിലും ചിലപ്പോള്‍ പ്രസവം നേരത്തെയാക്കാന്‍ സാധ്യതയുണ്ട്.

എപിലെപ്സി
എപിലെപ്സി പോലുള്ള അവസ്ഥകള്‍ ഗര്‍ഭസ്ഥ ശിശുവിന് അപകടമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.

ഡിപ്രഷന്
ഗര്‍ഭകാലത്ത് ഡിപ്രഷനുണ്ടാകുന്നത് അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ശാരീരീക, മാനസിക ആരോഗ്യത്തിന് നല്ലതല്ല.

പ്രമേഹം
പ്രമേഹവും ഗര്‍ഭകാലത്ത് ദോഷം ചെയ്യുന്ന ഒന്നാണ്. കൂടിയ അളവിലെ പ്രമേഹമുള്ള സ്ത്രീകള്‍ ഷുഗര്‍ ബേബികള്‍ക്ക് ജന്മം നല്‍കാനുള്ള സാധ്യത കൂടുതലാണ്.

ആസ്തമ
ആസ്തമയുള്ള ഗര്‍ഭിണികളില്‍ കുട്ടികളുടെ ഭാരക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും വഴിയൊരുക്കും.

ശരീരഭാരം
ഗര്‍ഭകാലത്ത് ഭാരം കൂടുന്നത് സ്വാഭാവികമാണ്. ഇതു ഭയന്ന് പല സ്ത്രീകളും ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കും. കുഞ്ഞിന്റെ ആരോഗ്യത്തെയും തൂക്കത്തെയും ഇത് ബാധിയ്ക്കുകയും ചെയ്യും.

കൂടിയ ശരീരഭാരം
ഗര്‍ഭകാലത്ത് അമിതഭാരമുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് അമിതഭാരമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു മാത്രമല്ല, മാസം തികയാതെയുള്ള പ്രസവമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.



Click it and Unblock the Notifications
