Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗർഭകാലത്തെ ചില പ്രയാസങ്ങൾ
നിങ്ങൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ? എങ്കിൽ ഗർഭിണികൾക്ക് സാധാരണയായി അനുഭവപ്പെടുന്ന ചില പ്രയാസങ്ങൾ നിങ്ങൾക്കും ഉണ്ടാകാൻ സാധ്യതയുണ്ട്.ഗർഭകാലവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും പുതിയ ജീവിതരീതിയുമൊക്കെ ചിലർക്കെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഒൻപതു മാസക്കാലം മാത്രം നീണ്ടു നിൽക്കുന്ന ചില നിസ്സാര വിഷമതകളായി ഇതിനെ കാണാൻ സാധിച്ചാൽ ഗർഭകാലം സന്തോഷപൂർണ്ണമാക്കാൻ സാധിക്കും.
എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നു പോകേണ്ട ചില ചെറിയ വിഷമതകൾ നിറഞ്ഞതാണ് ഗർഭകാലം.നിങ്ങളും ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഓർക്കുക, നിങ്ങൾ തനിച്ചല്ല. ഓരോ ഗർഭിണിയും ഇതേ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള ചില പൊതുവായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയൂ.

ഛര്‍ദ്ദി
ഗര്‍ഭകാലത്ത് ഏറ്റവും സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് ഛര്‍ദ്ദി. ചില അവസരങ്ങളിൽ ഇത് ഗര്‍ഭവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും വിധം ഗൗരവതരമാകാറുണ്ട്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ നിയന്ത്രിക്കാൻ ചുക്ക് കാപ്പി കുടിക്കുക, നാരങ്ങ മണപ്പിക്കുക തുടങ്ങിയ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്.

സ്‌തനങ്ങളിലെ മാറ്റങ്ങൾ :
സ്‌തനങ്ങൾക്ക് വേദന അനുഭവപ്പെടുക, സ്‌തനങ്ങള്‍ക്ക് വലുപ്പം കൂടുക തുടങ്ങിയവ ഗര്‍ഭകാലത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ അനുഭവപ്പെടുന്ന മാറ്റങ്ങളാണ്. മുലയൂട്ടലിനുള്ള ശരീരത്തിന്റെ തയ്യാറെടുപ്പുകളാണ് ഇവ.ഈ സമയത്ത് നിങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ അളവിലുള്ള ബ്രാ ധരിക്കുവാൻ ശ്രദ്ധിക്കുക.

തളർച്ച
ആദ്യത്തെ മൂന്നുമാസം ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തളർച്ച.നിങ്ങളും ഈ ഒരു അവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിൽ വിശ്രമവും, വ്യായാമവും, സന്തുലിത ആഹരക്രമവും ജീവിതചര്യയുടെ ഭാഗമാക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലതാണ്.

അടിക്കടി മൂത്രമൊഴിക്കണമെന്ന തോന്നല്‍
ഹോർമോണ്‍ വ്യതിയാനങ്ങളും മൂത്രസഞ്ചിയിൽ അനുഭവപ്പെടുന്ന ഉയർന്ന മർദവും കാരണം അടിക്കടി മൂത്രമോഴിക്കുവാനുള്ള തോന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭപാത്രം വികസിച്ചു ഈ തോന്നൽ മാറുന്നത് വരെ ഇത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാവുന്ന ഒരു ഗര്‍ഭകാല പ്രയാസമായി തുടർന്നേക്കാം.

മലബന്ധം:
ഗർഭകാലത്ത് പല സ്ത്രീകളേയും മലബന്ധം എന്ന പ്രശ്‌നം അലട്ടുന്നതായി കാണാം. ശരീരത്തിലെ ജലാംശം നിലനിർത്താൻ ആവശ്യത്തിനു വെള്ളം കുടിക്കുന്നത് ഗര്‍ഭകാലത്തുള്ള മലബന്ധം പരിഹരിയ്ക്കാന്‍ വളരെയധികം സഹായിക്കും.

ഉറക്കമില്ലായ്മ:
ശരിയായ ഉറക്കം ലഭിക്കുന്നില്ല എന്നുള്ളത് പല ഗർഭിണികളുടെയും പരാതിയാണ്. കുഞ്ഞിന്റെ അനക്കം കൂടിവരുന്നതിനാൽ അവസാന മൂന്നു മാസങ്ങളിലാണ് ഉറക്കമില്ലായ്മ കൂടുതൽ പ്രശ്നമായി മാറുന്നത്. നിങ്ങൾ കിടക്കുന്ന രീതിയിൽ വരുന്ന വ്യത്യാസങ്ങളും ഉറക്കത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.



Click it and Unblock the Notifications
