Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭിണികള്‍ക്ക് കാല്‍സ്യം ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്. അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിനു വേണ്ട ഭക്ഷണങ്ങള്‍ ലഭിയ്ക്കുന്നതെന്നതു തന്നെ പ്രധാനം. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്കും നല്ല ഭക്ഷണം പ്രധാനവുമാണ്.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിച്ചിരിയ്ക്കേണ്ട ഭക്ഷണങ്ങൡ കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. കുഞ്ഞിന്റെ എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് കാല്‍സ്യം ഭക്ഷണങ്ങള്‍ അത്യാവശ്യവുമാണ്.
പാലുല്പന്നങ്ങള് മാത്രമാണ് കാല്‍സ്യം നല്‍കുകയെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇതുപോലെ ഓറഞ്ച് വിഭാഗത്തില്‍ പെട്ടവയും. എന്നാല്‍ ഇതല്ലാതെയും ഗര്‍ഭകാലത്ത് കാല്‍സ്യം ലഭ്യമാക്കുന്ന ചില ഭക്ഷണവസ്തുക്കളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഫിഗ്
ഉണക്കിയ ഒരു കപ്പ് ഫിഗ് 241 മില്ലീഗ്രാം കാല്‍സ്യം തരുമെന്നാണ് പറയുന്നത്. ഇതില്‍ സിങ്ക്, ഒമേഗ ത്രീ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളടങ്ങിയ ഈ ഭക്ഷണം മലബന്ധം പോലുളള പ്രശ്നത്തിനും പരിഹാരമാണ്.

ഈന്തപ്പഴം
ഒരു ഈന്തപ്പഴം 15.36 മില്ലീഗ്രാം കാല്‍സ്യത്തിന്റെ ഉറവിടമാണ്. ഇത് പ്രസവവേദന കുറയ്ക്കാനും നല്ലതാണെന്നു പഴമക്കാര്‍ പറയും. വിളര്‍ച്ച കുറയ്ക്കാനും ഇത് നല്ലതാണ്. ഗര്‍ഭിണികള്‍ കഴിച്ചിരിയ്ക്കേണ്ട ഒരു ഭക്ഷണം.

ആപ്രിക്കോട്ട്
കാല്‍സ്യം, അയേണ്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവയടങ്ങിയ ആപ്രിക്കോട്ട് ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

ഓറഞ്ച്
ഓറഞ്ച് ഗര്‍ഭിണികള്‍ക്കു നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

പ്രൂണ്‍സ്
ഉണക്കിയ പ്ലം പ്രൂണ്‍സ് എന്നറിയപ്പെടുന്നു. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

മള്‍ബറി
മള്ബറിയിലും ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കിവി
വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവയടങ്ങിയ മറ്റൊരു ഫലവര്‍ഗമാണ് കിവി. ഇതും ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഒരു ഭക്ഷണമാണ്.



Click it and Unblock the Notifications
