Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലത്തെ രക്തസ്രാവം
എല്ലാ തരത്തിലുള്ള രക്തസ്രാവവും സങ്കീര്‍ണമായാണ് കണക്കാക്കുന്നതെങ്കിലും ഗര്‍ഭകാലത്ത് ചെറിയ രീതിയിലുള്ള രക്തസ്രാവം സാധാരണമാണ്. ചില സ്ത്രീകള്‍ക്ക് ഒമ്പത് മാസവും ഇത് അനുഭവപ്പെടാറുണ്ട്. എല്ലാ രക്തസ്രാവവും ഗര്‍ഭഛിദ്രത്തിന് കാരണമാകില്ലെങ്കിലും ഇത് അവഗണിക്കാന്‍ പാടില്ല.
അസാധാരണമായി എന്തുണ്ടായാലും ഡോക്ടറോട് പറയുക. ഇതില്‍ ആശങ്കപെടേണ്ടതൊന്നുമില്ലങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിക്കും അമ്മക്കും കുഴപ്പമൊന്നുമില്ലന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

വളരെ എളുപ്പം ഭേദമാക്കാവുന്ന സാധാരണ അണുബാധയായിരിക്കും ചിലപ്പോള്‍. എന്നാല്‍ ഇത് കാര്യമാക്കാതെ വിട്ടാല്‍ ഗര്‍ഭഛിദ്രത്തിന് കാരണമായേക്കാം. ഗര്‍ഭകാലത്ത് സാധാരണ ശ്ലേഷ്മപാളിയുടെ അയവ് കൂടും അതിനാല്‍ ഈ പ്രദേശത്തേക്കുള്ള രക്തത്തിന്റെ പ്രവാഹം കൂടും. എന്നാല്‍, മണത്തോടുകൂടിയോ അസ്വസ്ഥത ഉളവാക്കുന്ന രീതിയിലോ രക്തം പുറത്തേക്ക് പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
രക്തം പോകുന്നുണ്ടെന്ന് കണ്ടാല്‍ പരിഭ്രമിക്കാതെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക. കൂടുതല്‍ രക്തം പോവുകയും വേദന അനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഡോകടറുടെ നിര്‍ദ്ദേശം തേടുക. എന്താണ് സംഭവിക്കുന്നതെന്ന് ഡോക്ടര്‍ക്ക് പെട്ടന്ന് കണ്ടെത്താന്‍ കഴിയും.
രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍
രക്തത്തിന്റെ നിറം, സാന്ദ്രത, ഒഴുക്ക് എന്നിവ മനസ്സിലാക്കി ഡോക്ടറോട് പറയുക. രക്തസ്രാവവും വേദനയും വളരെ കൂടുതലാണെങ്കില്‍ നേരിട്ട് ഡോക്ടറുടെ അടുത്തെത്തുക.
രക്തസ്രാവത്തിന്റെ പ്രധാന ലക്ഷണങ്ങള്‍
ഇളം, പിങ്ക്/ചുവപ്പ് അല്ലങ്കില്‍ തവിട്ട് രക്തം
ആര്‍ത്തവ സമയത്തെ പോലെ വേദന
ശക്തമായ വയറ് വേദന( ചിലപ്പോള്‍ ഒരു വശത്ത് മാത്രം)
കഠിനമായ, തെളിഞ്ഞചുവന്ന രക്തസ്രാവം
കട്ടയോടുകൂടിയ കൊഴുത്ത തവിട്ട് രക്തം
നിരവധി ദിവസങ്ങളില്‍ ഇടവിട്ട് രക്തം പോവുക
ആര്‍ക്കൊക്കെ വരാം?
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ നാലില്‍ ഒന്ന് സ്ത്രീകള്‍ക്ക് രക്ത്രസ്രാവം ഉണ്ടാകാറുണ്ട്. പത്തിലൊന്ന് പേര്‍ക്ക് ഗര്‍ഭത്തിന്റെ ഏത് കാലത്തും രക്തസ്രാവം അനുഭവപ്പെടാറുണ്ട്.
എങ്ങനെ സംഭവിക്കുന്നു?
ഗര്‍ഭപാത്രത്തിന്റെ മുനമ്പിലുണ്ടാകുന്ന നിര്‍ദ്ദോഷമായ മാറ്റങ്ങള്‍ ശ്ലേഷ്മ പാളിയില്‍ വരകള്‍ ഉണ്ടാക്കുകയും ഇത് പൊട്ടി രക്തം വരുകയും ചെയ്യും. സാധാരണ ഇത് ശ്ലേഷ്മ ദ്രവത്തോടു കൂടിയ സാന്ദ്രത കുറഞ്ഞ രക്തമായിരിക്കും . ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലം മുഴുവന്‍ മാസം തോറുമുള്ള രക്ത്രസ്രാവം അനുഭവപ്പെടാറുണ്ട്. ഡോക്ടറുടെ പരിശോധനയില്‍ കുട്ടിയെ ഇത് ബാധിക്കുന്നില്ലന്ന് കണ്ടാല്‍ ആശങ്കപെടേണ്ടതില്ല.
അണ്ഡ നിക്ഷേപം
ഗര്‍ഭ പാത്രത്തിന്റെ നിരയില്‍ അണ്ഡം നിക്ഷേപിക്കുന്നതിനാല്‍ ആര്‍ത്തവം മുടങ്ങി കഴിഞ്ഞുള്ള കാലയളവില്‍ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഈ രക്തത്തിന് സാന്ദ്രത വളരെ കുറവായിരിക്കും . കുറച്ച് ദിവസത്തേക്ക് മാത്രമെ ഇത് നീണ്ട് നില്‍ക്കുകയുള്ളു.
ഗര്‍ഭാശയമുഖത്തെ അണുബാധ
ഗര്‍ഭകാലത്തും അല്ലാതെയും ഇത് ഉണ്ടാകാറുണ്ട്. ഇതിന് ആന്തരികമായ പരിശോധന ആവശ്യമാണ്. ലൈംഗികബന്ധം ഗര്‍ഭാശയമുഖത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ഇത് പാളികളില്‍ നിന്നുള്ള രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യാം.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് സാധാരണ ഇത് സംഭവിക്കാറ്. പ്രത്യേകിച്ച് വളരെ പെട്ടന്ന് നിര്‍ത്തുമ്പോള്‍ .
ശ്ലേഷ്മപാളി അടപ്പ്
പ്രസവിക്കാന്‍ പോകും മുമ്പ് ഗര്‍ഭാശയമുഖത്തുള്ള ശ്ലേഷ്മപാളി അടപ്പ് നഷ്ടപ്പെടും. രക്ത്രസ്രാവത്തിന് ഇത് കാരണമാകാറുണ്ട്. പ്രസവത്തിനുള്ള സൂചന കൂടിയാണിത്. പ്രസവത്തിന് സമയമാകുന്നതിനുമുമ്പ് ഇങ്ങനെ ഉണ്ടായാല്‍ പ്രസവം നേരത്തെയാകാന്‍ സാധ്യത ഉണ്ട്.
പ്ലാസന്റല്‍ അബ്രപ്ഷന്‍
ഗര്‍ഭാശയത്തിന്റെ നിരയില്‍ നിന്നും പ്ലാസന്റ ഭാഗികമായി നീങ്ങി പോകുന്ന അവസ്ഥയാണിത്
പ്ലാസെന്റ പ്രായെവിയ
ഗര്‍ഭാശയത്തിന് താഴെയായി ഗര്‍ഭാശയമുഖത്തിന് മുകളിലോ സമീപത്തോ ആയി പ്ലാസന്റ കിടക്കുന്ന അവസ്ഥയാണിത്. ഈ അവസ്ഥ ഉണ്ടായാല്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കും.
ഗര്‍ഭധാരണം പുറമെ
ഗര്ഭപാത്രത്തിന് പുറത്ത് സാധാരണയായി അണ്ഡവാഹിനി കുഴലില്‍ അണ്ഡം നിക്ഷേപിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കാറ്. ഈ അവസ്ഥയില്‍ നേരിയ രക്തസ്രാവവും കഠിനമായ വയറ് വേദനയും അനുഭവപ്പെടാറുണ്ട്. വളരെ പെട്ടന്ന് ചിക്തസ ലഭിക്കേണ്ട അവസ്ഥയാണിത്.
ഗര്‍ഭഛിദ്രം
ഗര്‍ഭഛിദ്രത്തിന്റെ ലക്ഷണമായിരിക്കും ചിലപ്പോള്‍ രക്തസ്രാവം. എന്നാലിത് ഗര്‍ഭം ധിരിച്ച് മൂന്ന് മാസത്തിന് ശേഷം സാധാരണയായി കുറവായിരിക്കും.



Click it and Unblock the Notifications
