Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് സ്ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ആഹാരം കഴിക്കുന്നത് പോലെ പ്രധാനമാണ് ചില ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നതും.
ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

മീനുകള്‍
മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. എന്നാലും മെര്‍ക്കുറിയുടെ അംശം ഉണ്ടാകാന്‍ ഇടയുള്ള മീനുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കണം. മെര്‍ക്കുറി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കോര, ഞണ്ട്, സ്രാവ് മുതലായ മത്സ്യങ്ങളിലാണ് മെര്‍ക്കുറിയുടെ അംശം കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഗര്‍ഭിണികള്‍ ഈ മീനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

പാകം ചെയ്യാത്ത ഭക്ഷണം
പാകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കരുത്. വേവിക്കാത്ത ആഹാര സാധനങ്ങളില്‍ ബാക്ടീരിയകള്‍, വൈറസുകള്‍ മുതലായ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായി മാറാം. നന്നായി വേവിച്ച ആഹാരം മാത്രം കഴിക്കുക. ബാക്ടീരിയ-വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.

അണുവിമുക്തമാക്കാത്ത പാനീയങ്ങള്‍
ശരിയായ രീതിയില്‍ അണുവിമുക്തമാക്കാത്ത പാല്, പാല് ഉത്പന്നങ്ങള്‍ മുതലായവ ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. മൊസ്സാറെല്ല, കൊഴുപ്പ് നീക്കം ചെയ്ത പാല് എന്നിവ കഴിക്കാവുന്നതാണ്. ഫെറ്റാ, ബ്രൈ പോലുള്ള വെണ്ണകള്‍ ഒഴിവാക്കണം. ശരിയായ രീതിയില്‍ സംസ്കരിച്ച് അണുവിമുക്തമാക്കിയ പാല്, തൈര്, വെണ്ണ എന്നിവ കഴിക്കാം.

നന്നായി കഴുകാത്ത പഴങ്ങളും പച്ചക്കറികളും
ഗര്‍ഭകാലത്ത് പാകം ചെയ്ത ആഹാര സാധനങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. പാകം ചെയ്ത് കഴിക്കേണ്ട ആഹാരം ആ രീതിയില്‍ മാത്രം കഴിക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷമേ ഉപയോഗിക്കാവൂ.

കഫീന്‍, ചായ, മദ്യം
ഗര്‍ഭകാലത്ത് കഫീന്‍, ചായ, മദ്യം എന്നിവ ഒഴിവാക്കുക. ഇവയുടെ ഉപയോഗം ഗര്‍ഭസമയത്ത് അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നതിനും കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകാം. കഫീന്‍, ചായ, മദ്യം എന്നിവ അമിതമായി ഉപയോഗിക്കുന്നത് ഗര്‍ഭം അലസുന്നതിന് ഇടയാക്കാറുണ്ട്.

പഴകിയവ
ഫ്രിഡ്ജില്‍ വച്ചതും പഴകിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ആരോഗ്യത്തിനു നല്ലതല്ലെന്നു മാത്രമല്ല, ഫുഡ് പോയ്സനിംഗ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കരള്‍
കരള്‍ പോലുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കണം. ഇതില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ അധികമാകുന്നത് കു്ഞ്ഞിന് നല്ലതല്ല.

മുട്ട
നല്ലപോലെ പാകം ചെയ്യാത്ത മുട്ടയും ഒഴിവാക്കുക. നല്ലപോലെ വേവിക്കാത്ത മുട്ട ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications
