Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണികള്‍ക്ക് തുണയാകുന്ന പൈലേറ്റ്സ്..
പൈലേറ്റ്സ് എന്ന വ്യായാമ രീതി ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായി ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ്. ഗര്‍ഭകാലത്ത് ഓടിനടക്കുന്ന സ്ത്രീകള്‍ക്ക് തളര്‍ച്ച, കാലിലെ നീര്, ഇടുപ്പ് വേദന എന്നിവ ഉണ്ടാവുക സാധാരണമാണ്. ഇവ തടയാന്‍ പൈലേറ്റ്സിനാവും.
പൈലേറ്റ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരീരത്തിന്റെ ശക്തിപ്പെടുത്തലിനാണ്. പ്രത്യേകിച്ച് അടിവയറിലും, ശ്വസനത്തിലും. ഇത് ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായി ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോരുത്തരുടെയും ശേഷിയനുസരിച്ച് ചെയ്യുന്നതിന്റെ അളവ് ക്രമപ്പെടുത്തണം എന്ന് മാത്രം.
പൈലേറ്റ്സ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
ഗര്‍ഭിണികള്‍ക്ക് സാധാരണ ഡയറ്റിങ്ങ് നിര്‍ദ്ദേശിക്കാറില്ല. എന്നാല്‍ അത് കൊണ്ട് ശരീരഭാരം നിയന്ത്രിക്കരുത് എന്ന് അര്‍ത്ഥമില്ല. പൈലേറ്റ്സ് ചെയ്യുന്നത് വഴി ശരീരഭാരം നിയന്ത്രിക്കാനാവും.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
പൈലേറ്റ്സിലെ ചലനങ്ങള്‍ ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നതാണ്. ക്ഷീണമേശാത്ത കരുത്തുള്ള ശരീരം ഗര്‍ഭകാലത്ത് ശരീരവണ്ണം കൂടുമ്പോളും നിലനിര്‍ത്താന്‍ പൈലേറ്റ്സ് സഹായിക്കും.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
പൈലേറ്റ്സിലെ കാലിന്റെ ചലനങ്ങള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. കണങ്കാലിനും, മസിലുകള്‍ക്കും ഇത് വ്യായാമം നല്‍കും. രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ നീര്‍ക്കെട്ടും, കാല്‍കഴപ്പും മാറും.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
ഗര്‍ഭകാലത്ത് ശാരീരിക ചലനങ്ങളില്‍ മാറ്റമുണ്ടാകുന്നത് സാധാരണമാണ്. അടിവയറിലെ ഭാരം ശരീരത്തിന്റെ നിലയില്‍ മാറ്റം വരുത്തും. ഇത് മസിലുകള്‍ക്കും, സന്ധികള്‍ക്കും പ്രശ്നമാകും. പൈലേറ്റ്സ് എക്സര്‍സൈസ് ചെയ്യുന്നത് വഴി ഇത് തടയാനാവും.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
പല സ്ത്രീകളും ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തടിവെയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ഈ പ്രശ്നം പൈലേറ്റ്സ് വഴി പരിഹരിക്കാം. ഗര്‍ഭകാലം മസിലുകളെ അയവുള്ളതാക്കും. അതുകൊണ്ട് ഗര്‍ഭകാലത്ത് മസിലുകള്‍ക്ക് പരിചരണം നല്‍കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് വഴി പ്രസവാനന്തരം പഴയ ശാരീരിക നില വീണ്ടെടുക്കാം.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
ഗര്‍ഭത്തില്‍ കുട്ടി വളരുമ്പോള്‍ വയറും അതിനൊപ്പം വലുതാകും. പൈലേറ്റ്സ് അടിവയറിന് ഊന്നല്‍ നല്കുന്നതിനാല് ഇടുപ്പില്‍ അനുഭവപ്പെടുന്ന ഭാരത്തിന്റെ പ്രശ്നം പരിഹരിക്കാം.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
ഗര്‍ഭകാലത്ത് ശ്വാസോഛ്വാസത്തിന് പ്രയാസം നേരിടാം. ഇത് ദൈനംദിന ജോലികളെയും, മൂഡിനെയും ബാധിക്കും. പൈലേറ്റ്സ് അവയവങ്ങളെ സജീവമാക്കും. പൈലേറ്റസ് വഴി ശരീരം സജീവമായി ഇരിക്കുന്നതിനാല്‍ കൂടുതല്‍ എനര്‍ജി ഉത്പാദിപ്പിക്കപ്പെടും. ഇത് മാനസികമായും സുഖം നല്‍കും.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഗര്‍ഭിണിക്ക് സുഖകരമായ ഒരു നിലയില്‍ ഉറക്കം പ്രയാസമാകും. പൈലേറ്റ്സ് വഴി ശ്വസനവും, ശാരീരീക പ്രവര്‍ത്തനങ്ങളും സജീവമായി നില്‍ക്കുകയും, അത് വഴി കൂടുതല്‍ റിലാക്സും, സുഖവും ലഭിക്കുന്നത് വഴി ഉറക്കം കൂടുതല്‍ മെച്ചപ്പെടും.

ഗര്‍ഭിണിയാണോ, പൈലേറ്റ്സ് ചെയ്താലോ
പ്രസവം ശാരീരിക അവസ്ഥയെ ബാധിക്കും. ഒമ്പത് മാസത്തെ ഗര്‍ഭവും, പ്രസവവും ശരീരത്തില്‍ നിന്ന് ഏറെ ഊര്‍ജ്ജം ചോര്‍ത്തിയിട്ടുണ്ടാകും. വ്യായാമങ്ങളൊന്നും ചെയ്തിരുന്നില്ലെങ്കില്‍ പ്രസവാനന്തരം ഏറെ തളര്‍ച്ച തോന്നാം. ഗര്‍ഭകാലത്ത് പൈലേറ്റ്സ് ചെയ്തിരുന്നുവെങ്കില്‍ ശരീരത്തെ കൂടുതല്‍ സജീവവും, പ്രവര്‍ത്തന ശേഷിയുള്ളതുമായി നിര്‍ത്താനാവും. അത്തരത്തില്‍ ശാരീരികമായി കരുത്ത് നേടിയിട്ടുണ്ടെങ്കില്‍ കുട്ടിയുടെ ജനനശേഷവും നിങ്ങള്‍ക്ക് ജോലികള്‍ കാര്യക്ഷമമായി ചെയ്യാനാവും.



Click it and Unblock the Notifications
