Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടുന്ന ശീലങ്ങള്‍
എല്ലാ അമ്മമാരും ആരോഗ്യമുള്ള, തകരാറുകളൊന്നുമില്ലാത്ത, രോഗപ്രതിരോധ ശേഷിയുള്ള കുഞ്ഞുങ്ങള്‍ ജനിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയും, ഭാവിയില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ കുട്ടിയുടെ ആരോഗ്യത്തിനായി ചില ത്യാഗങ്ങള്‍ സഹിക്കേണ്ടത് അനിവാര്യമാണ്.
ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

പുകവലി
ഗര്‍ഭിണികള്‍ പുകവലിക്കരുതെന്ന് മാത്രമല്ല, പുകവലിക്കാരുടെ സാമീപ്യമുണ്ടായാല്‍ അകന്ന് നില്‍ക്കുകയും വേണം. പുകവലി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷകരമാണ്. സിഗരറ്റിന്റെ പുക തുടര്‍ച്ചയായി ശ്വസിക്കുന്നത് കാലം തികയാതെയുള്ള പ്രസവം, ഗര്‍ഭഛിദ്രം, കുഞ്ഞിന്റെ ഭാരക്കുറവ്, ഗര്‍ഭാവസ്ഥയില്‍ തന്നെയുള്ള കുട്ടിയുടെ മരണം എന്നിവയ്ക്ക് കാരണമാകാമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം രക്തക്കുഴലുകളിലെ തടസം മൂലം മുടങ്ങാനും സാധ്യതയുണ്ട്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും അനേകം സ്ത്രീകള്‍ ഗര്‍ഭിണികളായിരിക്കുന്ന അവസ്ഥയിലും പുകവലിക്കുന്നുണ്ട് എന്നത് ദൗര്ഭാഗ്യകരമെന്നേ പറയാനാവൂ.

മദ്യം
ഗര്‍ഭിണികള്‍ കര്‍ശനമായും ഒഴിവാക്കേണ്ടുന്ന ഒന്നാണ് മദ്യം. മദ്യത്തിന്റെ അളവും, ശരീരത്തിലെത്തുന്ന സമയദൈര്ഘ്യവുമനുസരിച്ച് അനുസരിച്ച് ഭ്രൂണത്തിന്റെ ആരോഗ്യം അപകടത്തിലാകും. ഫെറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം (എഫ്.എ.എസ്) എന്ന അവസ്ഥയാണ് ഇതിലേറ്റവും സങ്കീര്‍ണ്ണം. ജനന വൈകല്യങ്ങള്‍ക്കും, മറ്റ് പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. കുട്ടികളിലെ ബുദ്ധി മാന്ദ്യത്തിന് പ്രധാന കാരണമാണ് ഇത്. സി.എന്‍..എസ്, അസ്ഥി സംബന്ധമായ തകരാറ്, ഗര്‍ഭാവസ്ഥയിലും, ജനനശേഷമുള്ള വളര്‍ച്ചക്കുറവ്, മുഖത്തിന്റെ രൂപത്തിലുള്ള തകരാറ്, അവയവങ്ങളുടെ തകരാറ് തുടങ്ങിയവയൊക്കെ മദ്യം ഉപയോഗിക്കുന്നത് മൂലം ഉണ്ടാകാം. പുകവലി പോലെ തന്നെ ദോഷമുള്ളതാണെന്നറിഞ്ഞിട്ടും അനേകം സ്ത്രീകള്‍ ഗര്‍ഭകാലത്തും മദ്യപിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

പൂച്ച
ഗര്‍ഭിണികള്‍ പൂച്ച വിസര്‍ജ്ജനം നടത്തുന്ന കൂട് വൃത്തിയാക്കരുത്. പൂച്ചക്കാഷ്ഠത്തിലെ അണുക്കള്‍ ടോക്സോപ്ലാസ്മോസിസ് എന്ന രോഗത്തിന് കാരണമാകും. ഇത് കാലം തികയാതെയുള്ള പ്രസവം, ജനനവൈകല്യങ്ങള്‍, ഗര്ഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭധാരണം എന്നിവയ്ക്ക് കാരണമാകാം. ഏറെക്കാലം പൂച്ചകളുമായി ഇടപഴകുന്നവര്‍ക്ക് ടോക്സ്മോപ്ലാസ്മോസിസിനെതിരെ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും പൂച്ചയെ വളര്‍ത്തുന്നവര്‍ ഒരു മൃഗഡോക്ടറെക്കൊണ്ട് പൂച്ചയെ പരിശോധിപ്പിക്കുന്നത് നല്ലതാണ്.

മാംസം
ഗര്‍ഭിണികള്‍ പച്ച മാംസമോ, വേണ്ടും വിധം വേവിക്കാത്ത മാസമോ, മത്സ്യമോ കഴിക്കുന്നത് ഒഴിവാക്കണം. ഇവയില്‍ നിന്നും ടോക്സ്മോപ്ലാസ്മോസിസ് എന്ന രോഗത്തിനിടയാക്കുന്ന അണുക്കള്‍ വരാം. വേവിക്കാത്ത മത്സ്യ മാംസങ്ങളില്‍ സാല്‍മൊണെല്ല, കോളിഫോം ബാക്ടീരിയകളുണ്ടാകാനിടയുണ്ട്. ഇത് അകാലപ്രസവം, ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍, ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ തലച്ചോര്‍ തകരാറ് എന്നിവയ്ക്കിടയാക്കും. ഇക്കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും മത്സ്യ മാംസങ്ങള്‍ വേവിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.

മത്സ്യം
ഗര്‍ഭിണികള്‍ ഇന്നത്തെ സാഹചര്യത്തില്‍ മത്സ്യം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മത്സ്യം കഴിക്കുന്നത് ദോഷമായതുകൊണ്ടല്ല മത്സ്യം സംസ്കരിക്കാനുപയോഗിക്കുന്ന മെര്‍ക്കുറി പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ഗര്‍ഭത്തിലുള്ള കുട്ടിയെ ദോഷകരമായി ബാധിക്കുന്നതിനാലാണിത്. സ്രാവ്, അയല തുടങ്ങിയവയില്‍ ഉണ്ടാകാനിടയുള്ള മീതൈല്‍ മെര്‍ക്കുറി ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.

കീടനാശിനികള്‍
കീടനാശിനികള്‍, കളനാശിനികള്‍, കുമിള്‍നാശിനികള്‍ തുടങ്ങിയ രാസവസ്തുക്കള്‍ അവയുടെ തീവ്രതയും, സാന്നിധ്യവും അനുസരിച്ച് ഗര്‍ഭത്തെ ബാധിക്കാം. ഇത് ഭ്രൂണത്തിന്റെ ആദ്യ മൂന്ന് മാസത്തെ വളര്‍ച്ചയെ മന്ദഗതിയിലാക്കിയേക്കാം. വീട്ടിലുപയോഗിക്കുന്ന കീടനാശിനികളും, മുറ്റത്തും പറമ്പിലും ഉപയോഗിക്കുന്ന കളനാശിനികളും, വളര്‍ത്ത് മൃഗങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളുമെല്ലാം ഏറെ ദോഷം ചെയ്യുന്നതാണ്. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നല്ലത് പോലെ കഴുകാനും ശ്രദ്ധിക്കണം. അതോടൊപ്പം കഴിയുന്നിടത്തോളം ജൈവോത്പന്നങ്ങള്‍ ഉപയോഗിക്കുകയും, പച്ചക്കറികളിലും മറ്റും പ്രകൃതിദത്തമായ കീടനാശിനി പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യാന്‍ ശ്രദ്ധിക്കുക.

താപനില
ഗര്‍ഭിണികള്‍ തങ്ങളുടെ ശരീരത്തിന്റെ താപനില പെട്ടന്ന് ഉയരാതെ ശ്രദ്ധിക്കണം. ശരീരതാപനില 102 ഡിഗ്രിക്ക് മേലെ പോകുന്നത് ഗര്‍ഭത്തിലെ കുട്ടിയെ ബാധിക്കും. അമ്മയുടെ ശരീരത്തിലെ ചൂടി പല മാര്‍ഗ്ഗങ്ങളുപയോഗിച്ച് നിയന്ത്രിക്കാമെങ്കിലും കുഞ്ഞിന്റേത് അങ്ങനെ സാധ്യമല്ലല്ലോ. ശരീരത്തിന്റെ ഉള്‍ഭാഗത്തെ ചൂട് കുറയാന്‍ ഏറെ നേരമെടുക്കും. ഭ്രൂണത്തിന് താപനില ക്രമീകരിക്കാനുള്ള കഴിവില്ലാത്തതിനാല്‍ അത് ദോഷകരമാകുകയും ചെയ്യും. പനി, കടുത്ത വ്യായാമം, വെയിലേല്‍ക്കുക എന്നിവയൊക്കെ ശരീരത്തിന്റെ ചൂട് കൂടാന്‍ ഇടയാക്കുന്നതാണ്.

ചൂട്
ഗര്‍ഭിണികള്‍ ചൂട് വെള്ളം ഉപയോഗിക്കുന്ന ടബ്ബുകള്‍, സോന, ചൂട് വെള്ളത്തിലുള്ള കുളി എന്നിവ ഒഴിവാക്കണം. ഇവയൊക്കെ ശരീരത്തിന്റെ താപനില 102 ഡിഗ്രിക്ക് മേലെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുന്നവയാണ്. അതുപോലെ തന്നെ ഇലക്ട്രിക് ബ്ലാങ്കെറ്റും ഒഴിവാക്കണം.

വ്യായാമങ്ങള്‍
ലഘു വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണെങ്കിലും കടുത്ത രീതിയിലുള്ളവ ഒഴിവാക്കണം. ബാസ്കറ്റ്ബോള്‍, ഹോക്കി, സ്കീയിങ്ങ്, ഓട്ടം പോലുള്ളവയൊക്കെ പരുക്കേല്‍ക്കാനും ആന്തരിക രക്തസ്രാവവും, ഗര്‍ഭചിദ്രവും, ഗര്‍ഭത്തിലുള്ള കുഞ്ഞിന് അസ്ഥി തകരാറും ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. അതാനാല്‍ തന്നെ കടുത്ത വ്യായാമങ്ങള്‍ ചെയ്യുന്നത് പ്രസവം കഴിയുന്നത് വരെ പൂര്‍ണ്ണമായും ഒഴിവാക്കുക. ഗര്‍ഭകാലത്ത് വീഴുകയോ, അടിവയറ്റില്‍ ചെറിയ ആഘാതം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

റേഡിയേഷന്
എക്സ് റേ പോലുള്ള റേഡിയേഷന് സാഹചര്യങ്ങളില്‍ നിന്നും ഗര്‍ഭിണികള്‍ കഴിയുന്നതും അകന്ന് നില്‍ക്കണം. ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തിലാണ് എക്സ്റേയ്ക്ക് എതിരെ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അഥവാ എക്സ്റേ എടുക്കുന്നത് ആവശ്യമായി വന്നാല്‍ ഡോക്ടറോടോ, ദന്തഡോക്ടറോടോ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക. ശക്തമായ ഇലക്ട്രോ മാഗനറ്റിക് ഫീല്‍ഡിന്റെ ചെറിയ സാന്നിധ്യം പോലും കോശങ്ങളെ നശിപ്പിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ഗര്‍ഭിണികള്‍ അവയില്‍ നിന്ന് അകന്ന് നില്‍ക്കുകയും, ഇലക്ട്രിക് ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും, ടി.വി, മൈക്രോവേവ് ഓവന് എന്നിവയോട് അടുത്ത് നില്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.



Click it and Unblock the Notifications











