Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിയാകാന്‍ ഭയം വേണ്ട

ശരീരസൗന്ദര്യവും രൂപഭംഗിയും നഷ്ടപ്പെടുമോയെന്ന ഭയം ചില സ്ത്രീകളെ ഉത്തരം തീരുമാനത്തിന് പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. പ്രസവശേഷം വ്യായാമവും ഭക്ഷണക്രമവും ശരിയായി പാലിച്ചാല്‍ സൗന്ദര്യത്തിന് ഒരു കുറവും വരില്ല.
പ്രസവവേദന ചില സ്ത്രീകളില്‍ ഭയപ്പാടുണ്ടാക്കും. എന്നാല്‍ ഇതൊരു ശാരീരിക പ്രക്രിയ മാത്രമാണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ഭയം നല്കുന്ന സംഭാഷണങ്ങളും ചിത്രങ്ങളും അകറ്റി നിര്‍ത്തുക. ഏതൊരു സ്ത്രീയും കടന്നു പോകുന്ന പ്രക്രിയയാണിതെന്ന് മനസിലാക്കുക. മാത്രമല്ലാ, ആധുനിക വൈദ്യശാസ്ത്രത്തില്‍ വേദനയില്ലാതെ തന്നെ പ്രസവിക്കാനുള്ള വഴികളുമുണ്ട്.
ഇത്തരം ഭയം അകറ്റുന്ന കാര്യത്തില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ട്. കുഞ്ഞിനെ നോക്കുന്ന ഉത്തരവാദിത്വവും വീട്ടുജോലിയുടെ ഉത്തരവാദിത്വങ്ങളും പങ്കിട്ടെടുക്കുന്നതും ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് കരുതലും മാനസിക പിന്തുണയും നല്‍കുന്നത് ഇത്തരം ഭയത്തെ ഒഴിവാക്കും. ഗര്‍ഭിണിയായ സ്ത്രീക്ക് എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കുഞ്ഞിന്റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയാന്‍ ഇത് സഹായിക്കും.
കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ കാണാവുന്ന വിധത്തില്‍ വയ്ക്കുന്നതും കുഞ്ഞുങ്ങളെപ്പറ്റിയുള്ള സിനിമയോ ടിവി പരിപാടികളോ കാണുന്നതും സ്ത്രീകളില്‍ ഭയത്തിന് പകരം വാല്‍സല്യം നിറയ്ക്കും.
അമ്മയാകാനൊരുങ്ങുന്നത് ജീവിതത്തിലെ ഏറ്റവും സുന്ദരവും സന്തോഷകരവുമായ കാലമാക്കി മാറ്റുക.



Click it and Unblock the Notifications
