Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്നമാണ്. എന്നാല്‍ വന്ധ്യത പല സ്ത്രീകളുടേയും ഈ സ്വപ്നത്തിന് തടസം നില്ക്കുന്ന ഒന്നുമാണ്.
സ്ത്രീകള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും വന്ധ്യതയുണ്ടാകാം. ജന്മനാ ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലാത്ത സ്ത്രീകളുണ്ട്. ആര്‍ത്തവ, ഓവുലേഷന് ക്രമക്കേടുകള്‍, അണ്ഡവാഹിനിക്കുഴലിലെ തടസം. അസുഖങ്ങള്‍, യൂട്രസിനുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയും വന്ധ്യതയ്ക്കുള്ള ചില കാരണങ്ങള്‍ തന്നെയാണ്.
വന്ധ്യതയ്ക്ക് ജീവിതരീതികളും ഒരു പരിധി വരെ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പലതിനും സ്വാഭാവിക പരിഹാരങ്ങളും ലഭ്യമാണ്. സ്ത്രീകളിലെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികളുണ്ട്.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി കൂടുതലുള്ളത് ഓവുലേഷന് ദിനങ്ങളിലാണ്. ഇത് കൃത്യമായി കണ്ടെത്തി ഈ ദിവസങ്ങളില്‍ ബന്ധപ്പെടുകയെന്നതാണ് ഒരു വഴി. 28 ദിവസം ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ 12-16 വലെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് ഓവുലേഷന് നടക്കുക. ആര്‍ത്തവദിനങ്ങളുടെ ദൈര്‍ഘ്യം കൂടുകയോ കുറയുകമോ ചെയ്യുന്നവരില്‍ ഓവുലേഷന് ദിനങ്ങളിലും വ്യത്യാസം വരാം. ഓവുലേഷന് കലണ്ടറും ഇവിടെ ഉപയോഗപ്പെടുത്താം.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
ഭക്ഷണവും ഗര്‍ഭധാരണ സാധ്യത കൂട്ടുന്നു. നല്ല പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇലക്കറികള്‍, സോയ, മുട്ട, ഗോതമ്പ്, ക്യാബേജ്, ശതാവരി, ബ്രൊക്കോളി, ബിറ്റ്റൂട്ട് എന്നിവയെല്ലാം സ്ത്രീകളിലെ വന്ധ്യത തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ സ്ത്രീകളിലെ ഗര്‍ഭധാരണ ശേഷി കുറയ്ക്കുന്ന ഒന്നാണ്. ഇവ കഴിവതും ഒഴിവാക്കുക തന്നെ വേണം. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇവ നിത്യവും ശീലമാക്കുക.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും പ്രത്യുല്പാദനവ്യവസ്ഥയില് ക്രമക്കേടുകളുണ്ടാക്കും. അമിതവണ്ണമുള്ളവരില്‍ വന്ധ്യത കണ്ടുവരാറുണ്ട്. ശരീരഭാരം വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. ഭാരം കൂടുന്ന പോലെ ഭാരം തീരെക്കുറയുന്നതും വന്ധ്യതയ്ക്കു കാരണമാകും.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
ദമ്പതിമാര്‍ക്കിടയിലെ സെക്സ് കുറയുന്നതും ഗര്‍ഭധാരണപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യകരമായ ഒരു ലൈംഗികജീവിതം സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും വന്ധ്യതാപ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ വളരെ പ്രധാനമാണ്.

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കാം
നല്ല ആരോഗ്യവും ഗര്‍ഭധാരണത്തിന് പ്രധാനം തന്നെയാണ്. ഭക്ഷണക്രത്തോടൊപ്പം വ്യായാമവും ശീലമാക്കുക. ഇത് വന്ധ്യത ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും.



Click it and Unblock the Notifications
