Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം?
പ്രസവഭയം ഒഴിവാക്കാം
പ്രസവമടുക്കുന്തോറും ചില ഗര്ഭിണികള്ക്കെങ്കിലും ഭയവും ആശങ്കയുമേറും. പ്രസവവേദനയെക്കുറിച്ചുള്ള ചിന്തകളും പലരില്‍ നിന്നും ഇതെക്കുറിച്ചുള്ള കേട്ടുകേള്‍വികളും ഇതിന് പ്രധാന കാരണമാണ്.
ഇത്തരം ഭയങ്ങളെ ഒഴിവാക്കാനും ശാന്തമായ മനസോടെ പ്രസവിക്കാനുമുള്ള ചില മാര്‍ഗങ്ങളുണ്ട്.

പ്രസവമടുക്കുന്തോറും കഴിവതും യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാതെ പുറത്തു പോവുക, ചുറ്റിക്കറങ്ങി നടക്കുക എന്നിവ ഒഴിവാക്കുക.
വീട്ടിലിരുന്ന് റിലാക്സ് ചെയ്യാനുള്ള ധാരാളം വഴികളുണ്ട്. പാട്ടു കേള്‍ക്കുക, വായിക്കുക, ടിവി കാണുക തുടങ്ങിയവ മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. ടെന്‍ഷനും ഭീതിയുമുണ്ടാക്കുന്ന ടിവി പരിപാടികള്‍ കാണരുത്.
ഗര്‍ഭകാലത്ത് ഒറ്റയ്ക്കുള്ള ഉറക്കം കഴിവതും ഒഴിവാക്കുക. ഗര്‍ഭിണികള്‍ ചിലപ്പോഴെങ്കിലും ഭീതിസ്വപ്നങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. ഭര്‍ത്താവോ മറ്റു കുടുംബാഗംങ്ങളോ ഗര്‍ഭിണി ഉറങ്ങുന്ന മുറിയില്‍ ഉണ്ടാകുന്നത് നല്ലതാണ്.
പ്രസവവേദനയെപ്പറ്റി ഭയക്കാതിരിക്കുക. ഇത് താല്‍ക്കാലികമായുള്ള ഒന്നാണെന്നും കുഞ്ഞുണ്ടാകുമ്പോഴുള്ള സന്തോഷം ഇൗ വേദന നിസാരമാക്കുമെന്നും ഓര്‍ക്കുക. പ്രസവത്തെപ്പറ്റി ഭയപ്പെടുത്തുന്ന കഥകള്‍ക്ക് കാതു കൊടുക്കാതിരിക്കുക.
പ്രസവമടുക്കുന്തോറും ആശുപത്രിയില്‍ ഏതു സമയത്തും പോകേണ്ടി വരും. ഇതിനുള്ള സാധനങ്ങള്‍ ആദ്യമേ തന്നെ ഒരുക്കി ബാഗ് പായ്ക്കു ചെയ്തു വയ്ക്കുക. തങ്ങള്‍ക്കുള്ളതും കുഞ്ഞിനുള്ളതും കരുതുക. കുഞ്ഞിനായുള്ള സാധനങ്ങള്‍ ഒരുക്കുന്നത് മനസിലും സന്തോഷം നല്കുന്ന അനുഭവമായിരിക്കും.
നല്ല ഭക്ഷണം കഴിയ്ക്കുക, നല്ല പോലെ വിശ്രമിക്കുകയും ചെയ്യുക. നടക്കുക പോലുള്ള വ്യയാമങ്ങള്‍ ചെയ്യുന്നതും പ്രസവത്തെ സഹായിക്കും.



Click it and Unblock the Notifications
