Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണികള്‍ മീന്‍ തെരഞ്ഞെടുത്തു കഴിയ്ക്കൂ

കടല്‍ വിഭവങ്ങള്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ആവശ്യമായ നിരവധി ധാതുക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചില മത്സ്യങ്ങളില്‍ കൂടുതല്‍ തോതില്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. സ്രാവ്, വലിയ അയില എന്നിവയില്‍ കൂടുതല്‍ മെര്‍കുറി അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
കക്കയിറച്ചി ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചെമ്മീന്‍, ട്യൂണ, കോര തുടങ്ങിയ മത്സ്യങ്ങള്‍ ഗര്‍ഭിണിക്കു കഴിയ്ക്കുവാന്‍ നല്ലതാണ്. ഇവയില്‍ മെര്‍കുറി കുറവാണ്.
ഒരേ തരം മത്സ്യമോ കക്കായിറച്ചിയോ ആഴ്ചയില്‍ ഒരു തവണയില്‍ കൂടുതല്‍ കഴിക്കരുത്. കഴിക്കാവുന്ന മീനുകള്‍ മാറി മാറി കഴിക്കുന്നതാണ് നല്ലത്.
മീന്‍ വറുത്തു കഴിക്കുന്നതിനേക്കാള്‍ കറി വച്ചോ ഗ്രില്‍ ചെയ്തോ കഴിയ്ക്കാം.
മീന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നല്ലപോലെ കഴുകി വൃത്തിയാക്കണം. അതുപോലെ മലിനജലത്തില്‍ നിന്നുള്ള മത്സ്യം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവയിലുള്ള രാസവസ്തുക്കളും മറ്റും ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുവാന്‍ സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
