Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പാരമ്പര്യരോഗം ഗര്‍ഭധാരണത്തിന് അപകടം

ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ ഗര്‍ഭം ധരിക്കുന്നത് റിസ്കാണെന്നു തന്നെ പറയാം. ഇത്തരം സ്ത്രീകളില്‍ ഓവുലേഷന് പ്രശ്നങ്ങള്‍ കാരണം ഗര്‍ഭധാരണം തന്നെ ബുദ്ധിമുട്ടാണ്. പുരുഷന്മാരില് ഹൈപ്പോതൈറോയ്ഡ് വന്ധ്യതക്കു കാരണമാവുകയും ചെയ്യും. ഈ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ കുഞ്ഞിന് ന്യുറോളജിക്കള് പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹരോഗമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് പഞ്ചസാരയുടെ തോത് സാധാരണ ഗതിയിലാക്കണം. അല്ലാത്തപക്ഷം കുഞ്ഞിന് ശാരീരികവൈകല്യങ്ങളുണ്ടാകാനും തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഹീമോഫീലിയ ഉള്ള രോഗികള്‍ ഈ അവസ്ഥ ചികിത്സിച്ച ശേഷം മാത്രമെ ഗര്‍ഭം ധരിക്കാവൂ. രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഈ അവസ്ഥയുള്ളവരില്‍ പ്രസവം ചിലപ്പോള്‍ നിര്‍ത്താതെയുള്ള ബ്ലീഡിംഗിന് ഇട വരുത്തും. ഇത് അമ്മയ്ക്ക് അപകടമാണ്. ഹീമോഫീലിയ ജീന്‍ പ്രശ്നത്തെ തുടര്‍ന്നുണ്ടാകുന്ന രോഗമായതു കൊണ്ട് കുഞ്ഞിനും വരാനുള്ള സാധ്യതയുമുണ്ട്.
പാരമ്പര്യരോഗങ്ങളുള്ളവര് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ കുഞ്ഞിനും ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ആവശ്യമായ ടെസ്റ്റുകള്‍ നടത്തി പ്രശ്നപരിഹാരം തേടണം.
മുന്‍പ് ഗര്‍ഭിണിയായപ്പോള്‍ അപകടകരമായ പ്രശ്നങ്ങളുണ്ടായവര്‍ വീണ്ടും ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൈ റിസ്ക് പ്രഗ്നന്‍സി എന്നാണ് ഇതിനെ പറയാറ്.
ആദ്യത്തെ കുട്ടിക്ക് സെറിബ്രല്‍ പാര്‍സി, ബുദ്ധിമാന്ദ്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ വീണ്ടും ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഒരു ജെനറ്റിക് പ്രശ്നമാണെങ്കില്‍ രണ്ടാമത്തെ കുഞ്ഞിനും ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം പ്രശ്നങ്ങളുള്ളവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ആവശ്യമായ മുന്കരുതലുകളെടുക്കുകയോ ഗര്‍ഭധാരണം ഒഴിവാക്കുകയോ ചെയ്യണം.



Click it and Unblock the Notifications
