Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭകാലത്തെ ബ്ലീഡിംഗ് കാരണങ്ങള്‍
ഗര്‍ഭകാലം സന്തോഷത്തിനൊപ്പം ആകുലതകളുടേയും ആശങ്കകളുടേയും കാലമാണ്. ചെറിയ കാര്യങ്ങള്‍ മതി, അമ്മയാകാന്‍ പോകുന്ന സ്ത്രീക്കും ഒപ്പം കുടുംബാംഗങ്ങള്‍ക്കും വേവലാതിയുണ്ടാകാന്.
ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ ചെറിയ തോതില്‍ ബ്ലീഡിംഗ് കണ്ടുവരാറുണ്ട്. ഇളം നിറത്തില്‍ ചെറിയ സ്പോട്ടുകളായോ ബ്രൗണ്‍ നിറത്തിലോ ചിലപ്പോള്‍ ബ്ലീഡിംഗ് കണ്ടുവരുന്നു.

ബീജസംയോഗം സംഭവിച്ച അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചാണ് വളരുക. ഇത് ഈ രീതിയില്‍ ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ രക്തസ്രാവമുണ്ടാകും. ഇംപ്ലാന്റേഷന് ബ്ലീഡിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഗര്‍ഭധാരണം നടന്ന് 6-12 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ഇംപ്ലാന്റേഷന് ബ്ലീഡിംഗ് സംഭവിക്കാറുള്ളത്. ഇതില്‍ ആശങ്കപ്പെടാനില്ല.
ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭാശയ ഗളത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഇതും ബ്ലീഡിംഗിന് കാരണമാകാറുണ്ട്. സെര്‍വികല്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള പാപ്സ്മിയര്‍ ടെസ്റ്റിന് ശേഷവും യൂട്രസിന്റെ ഉള്ളില്‍ നടത്തുന്ന പരിശോധനകള്‍ക്കു ശേഷവും ഇത്തരം രക്തപ്രവാഹം ഉണ്ടാകാറുണ്ട്. രക്തസ്രാവം ചെറിയ തോതിലാണെങ്കിലും ഈ സമയത്ത് വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെങ്കിലും ഇത്തരം രക്തപ്രവാഹത്തില്‍ ഭയപ്പെടേണ്ട ഒന്നും തന്നെയില്ല.
നല്ല ചുവന്ന നിറത്തില്‍ വയറുവേദനയോടു കൂടി ബ്ലീഡിംഗ് സംഭവിക്കുകയാണെങ്കില്‍ ഇത് അബോര്ഷന് ലക്ഷണവുമാകാം. ഗര്‍ഭം ധരിച്ച്് 12 ആഴ്ചകള്‍ക്കുള്ളിലാണ് സ്വാഭാവിക രീതിയില്‍ അബോര്ഷന് സംഭവിക്കാറ്. ഭ്രൂണത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ സ്വാഭാവിക രീതിയില്‍ അബോര്ഷന് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
ട്യൂബല്‍ ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം അറിയപ്പെടുന്ന ഗര്‍ഭത്തിലും ഇത്തരം രക്തസ്രാവമുണ്ടാകാറുണ്ട്. ഇത്തരം സമയത്ത് കഠിനമായ വയറുവേദനയും അനുഭവപ്പെടും. ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ല.
പ്ലാസന്റക്കുണ്ടാകുന്ന പ്രശ്നങ്ങളും ചിലപ്പോള്‍ ഗര്‍ഭകാലത്ത് ബ്ലീഡിംഗിന് കാരണമാകാറുണ്ട്. ഗര്‍ഭം 6-9 മാസങ്ങളിലെത്തുമ്പോള് ഉണ്ടാകുന്ന രക്തസ്രാവത്തിന്റെ പ്രധാന കാരണമിതാവാന് സാധ്യതയുണ്ട്. പ്ലാസന്റല്‍ പെര്‍വിയ, പ്ലാസന്റല്‍ അബ്രപ്ഷന്‍ എന്നീ രണ്ടു പേരുകളിലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
പ്ലാസന്റ യൂട്രസ് ഭിത്തിയില്‍ നിന്നും വിട്ടുപോകുമ്പോഴാണ് പ്ലാസന്റല്‍ അബ്രപ്ഷന്‍ ഉണ്ടാകുന്നത്. സാധാരണയായി ഒരു ശതമാനം ഗര്‍ഭിണികളില്‍ മാത്രമെ ഇത്തരം അവസ്ഥ കണ്ടുവരുന്നുള്ളൂ. ഗര്‍ഭകാലത്തിന്റെ അവസാന 12 ആഴ്ചകളിലാണ് ഇത് സംഭവിക്കാറുള്ളതും.
പ്ലാസന്റെ സ്ഥാനം തെറ്റി സെര്‍വിക്സിനെ (ഗര്‍ഭാശയ ഗളം) മൂടുമ്പോഴാണ് പ്ലാസന്റല്‍ പെര്‍വിയ എന്ന അവസ്ഥ സംഭവിക്കുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നതു കൊണ്ടുതന്നെ വളരെ അപകടകരമായ അവസ്ഥയാണെന്നു പറയാം. ഇത്തരം ഘട്ടങ്ങളില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതും വളരെ പ്രധാനമാണ്.



Click it and Unblock the Notifications
