Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭധാരണത്തിന് പുരുഷനും ഒരുങ്ങാം

ഉത്തരവാദിത്വങ്ങള്‍ ഭയന്ന് കുഞ്ഞ് എന്ന ഭാര്യയുടെ ആവശ്യം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുന്ന പുരുഷന്മാരുണ്ട്. ഇത്തരം സാഹചര്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിയുക ഭാര്യക്കു തന്നെയാണ്. ഒരു കുഞ്ഞിന്റെ ആവശ്യകതയും കുഞ്ഞ് പങ്കാളികളുടെ പരസ്പര ബന്ധം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. ഉത്തരവാദിത്വങ്ങള്‍ രണ്ടുപേരും കൂടി പങ്കെടുത്തു ചെയ്യുമെന്ന കാര്യത്തില്‍ ഭര്‍ത്താവിന് ഉറപ്പ് നല്‍കുക.
കുഞ്ഞുങ്ങളുടെ ചിത്രങ്ങളും കളികളും അച്ഛനാകാനുള്ള പ്രചോദനം പുരുഷന് നല്‍കും. ഇത്തരം അവസരങ്ങള്‍ ഉണ്ടാക്കുക.
കുഞ്ഞിനെ വളര്‍ത്താന്‍ പറ്റിയ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഭര്‍ത്താവുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തുക. ഇത്തരം കാര്യങ്ങളില്‍ ഭാര്യക്കു കൂടി ഉത്തരവാദിത്വം ഉണ്ടെന്ന തോന്നല്‍ മാനസികമായി പുരുഷന് ശക്തി നല്‍കും.
അച്ഛനമ്മമാരാകാന്‍ ശാരീരികമായി പുരുഷനും ഒരുങ്ങുക. കുഞ്ഞിന് ദോഷം വരുത്തുന്ന വിധത്തിലുള്ള രോഗങ്ങളില്ലെന്നും അച്ഛനാകാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും ഡോക്ടറെ കണ്ട് ഉറപ്പു വരുത്തുക. പാരമ്പര്യരോഗങ്ങളുണ്ടെങ്കില് ഇക്കാര്യം മറച്ചു വയ്ക്കാതെ ഡോക്ടറോട് പറയണം.



Click it and Unblock the Notifications
